2250 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം; ലണ്ടന്‍ നഗരത്തിന്റെ ഇരട്ടി വലുപ്പം; കടലിലൂടെ പതിയെ ഒഴുകി തുടങ്ങിയ മഞ്ഞുമല ഇന്നേവരെ വിഭജിക്കപ്പെട്ടതില്‍ വച്ചേറ്റവും വലുത്; ഏത് നഗരത്തിലേക്ക് ഇത് ഇടിച്ചു കയറും?

Update: 2024-12-14 04:36 GMT

ലോകത്ത് ഇന്നേ വരെ വിഭജിക്കപ്പെട്ടവയില്‍ ഏറ്റവും വലിയ മഞ്ഞുമല ഒഴുകിത്തുടങ്ങി. ലണ്ടന്‍ നഗരത്തിന്റെ ഇരട്ടി വിസ്തീര്‍ണമാണ് ഇതിനുള്ളത്. 2250 കിലോമീറ്ററാണ് ഇതിന്റെ വിസ്തീര്‍ണം. ലോകം ഏറ്റുവും ആശങ്കയോടെ കാണുന്ന കാര്യം ഈ പടുകൂറ്റന്‍ മഞ്ഞുമല ഏത് നഗരത്തിലേക്കാണ് ഇടിച്ചു കയറുന്നതെന്നാണ്. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് നീങ്ങിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന എ23എ എന്ന മഞ്ഞുമലയാണ് ഇപ്പോള്‍ നീങ്ങി തുടങ്ങിയത്. 1986ലാണ് അന്റാര്‍ട്ടിക് തീരത്തു നിന്നു മഞ്ഞുമല വേര്‍പ്പെട്ടത്.

എന്നാല്‍ വെഡല്‍ കടലില്‍ നിലംപൊത്തിയ എ23എ ഒരു ഐസ് ദ്വീപായി മാറുകയായിരുന്നു. ഈ ഐസ് സ്ലാബിന് ഏകദേശം 400 മീറ്റര്‍ കട്ടിയുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ അംബരചുംബിയായ ലണ്ടന്‍ ഷാര്‍ഡിന് പോലും310 മീറ്റര്‍ വലുപ്പമാണുള്ളത്. വെളുത്ത ഭൂഖണ്ഡത്തിലെ ഫില്‍ച്‌നെര്‍ ഐസ് ഷെല്‍ഫില്‍ നിന്ന് പര്‍വതങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ ഭാഗമായിരുന്നു എ23എ. കൊലക്രമേണ മഞ്ഞുമലയുടെ വലുപ്പം കുറഞ്ഞുവന്നിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട് ചലിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 2020ലാണ് ഇതിന്റെ ആദ്യത്തെ ചലനം മനസിലാക്കിയത്. എ23എ തെക്കന്‍ ജോര്‍ജിയയിലാണ് ഇടിച്ചു കയറുന്നതെങ്കില്‍ അത് നിരവധി പ്രശ്നങ്ങളുണ്ടാക്കും.

ഈ വലിയ മലനിരകള്‍ ഉരുകുന്ന സമയത്ത് ധാതു കലര്‍ന്ന പൊടി പുറത്തുവിടാറുണ്ട്. സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയുടെ അടിത്തറയായ ജീവജാലങ്ങള്‍ക്ക് പോഷകങ്ങളുടെ ഉറവിടമാണ് ഈ പൊടി. മൂന്ന് വര്‍ഷം മുന്‍പാണ് ഏറ്റവും വലിയ ഐസ്ബര്‍ഗ് ആയിരുന്ന എ68 ഉരുകി അവസാനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായി കണക്കാക്കപ്പെട്ടിരുന്ന ഇതിന്റെ ഉപരിതലം ആറായിരം ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടന്നിരുന്നു.

2017 ല്‍ അന്റാര്‍ട്ടിക്കയിലെ ലാര്‍സന്‍ സി ഐസ് ഷെല്‍ഫില്‍ നിന്ന് വേര്‍പ്പെട്ട് കടലിലൂടെ ഒഴുകിയതോടെയാണ് ഏറ്റവും വലിയ ഐസ്ബര്‍ഗ് എന്ന പദവി അതിനു ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ധനിക രാജ്യമായ ബ്രൂണെയെക്കാള്‍ ഇതിന് വലിപ്പുമണ്ടായിരുന്നു. സാറ്റലൈറ്റ് ദൃശ്യങ്ങള്‍ കാട്ടുന്നത് പ്രകാരം ഈ ഭീമാകാരമായ മഞ്ഞുമല ശക്തമായ കാറ്റും പ്രവാഹങ്ങളും മൂലം അന്റാര്‍ട്ടിക് ഉപദ്വീപിന്റെ വടക്കേ അറ്റം കടന്ന് അതിവേഗം നീങ്ങുന്നതായിട്ടാണ്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഞ്ഞുമലകളില്‍ ഒന്നായും എ 23 എ കണക്കാക്കപ്പെടുന്നു. സൗത്ത് ജോര്‍ജിയ ദ്വീപില്‍ എ 23 എ വീണ്ടും നിലയുറക്കാന്‍ സാധ്യതയുണ്ട്. അണ്ടനെയെങ്കില്‍ ദ്വീപില്‍ പ്രജനനം നടത്തുന്ന ദശലക്ഷക്കണക്കിന് സീലുകള്‍, പെന്‍ഗ്വിനുകള്‍, കടല്‍പ്പക്ഷികള്‍ എന്നിവയുള്‍പ്പെടെ അന്റാര്‍ട്ടിക്കയിലെ വന്യജീവികള്‍ക്ക് ഇത്തരമൊരു സംഭവം കാര്യമായ പ്രശ്‌നമുണ്ടാക്കും. ഇത് സമുദ്രജീവികളെ നശിപ്പിക്കുകയും ഭക്ഷ്യ സ്രോതസ്സുകളെ തടസ്സപ്പെടുത്തുകയും ചെയ്യും.

Tags:    

Similar News