'കാൻഡി' കഴിക്കാനിഷ്ടം; ഷോപ്പിംഗിനിടെ ഒരു ഫേമസ് മിഠായി കണ്ടു; ധൃതിപ്പെട്ട് വാങ്ങി കടിച്ചു പൊട്ടിച്ചത് വിനയായി; താടിയെല്ല് പൊട്ടി; പല്ലുകൾ ഇളകി; വേദന സഹിക്കാൻ കഴിയാതെ പെൺകുട്ടി; എക്സ് റേ,സിടി സ്കാനിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; 'മിഠായി' കടിച്ച 19-കാരിക്ക് സംഭവിച്ചത്!
ടൊറന്റോ: പ്രായഭേദമന്യേ എല്ലാവർക്കും വിവിധതരം കാൻഡികൾ കഴിക്കാൻ ഭയങ്കര ഇഷ്ട്ടമാണ്. ദിവസവും മിഠായി കഴിക്കുന്നവരും ഉണ്ട്. അങ്ങനെ മിഠായി കഴിച്ച് പണികിട്ടിയ ഒരു പെൺകുട്ടിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. കാനഡയിലെ 19- കാരിയായ എംബിഎ വിദ്യാർത്ഥിനിയുടെ ജീവിതമാണ് മിഠായി കാരണം മാറിമറിഞ്ഞത്.
ഒരു സുഹൃത്തിനൊപ്പം ഷോപ്പിംഗിന് പോയതിനിടയിൽ ഒരു മിഠായി കഴിച്ച 19കാരിയുടെ താടിയെല്ലുകൾ തകർന്നു. കാനഡയിലെ ടൊറന്റോയിലാണ് സംഭവം നടന്നത്. ഏകദേശം മൂന്ന് ഇഞ്ച് വലുപ്പമുള്ള മിഠായി കഴിക്കാൻ തോന്നിയ സമയത്തെ പഴിക്കുകയാണ് 'ജവേരിയ വസീം' എന്ന 19കാരി. കാനഡയിൽ എംബിഎ വിദ്യാർത്ഥിയായ 19കാരി ഏതാനും ആഴ്ചകളായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിയ്ക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്.
നിലവിൽ ഇപ്പോൾ താടിയെല്ലിന് മിഠായി കഴിച്ചത് മൂലമുള്ള തകരാറ് പരിഹരിക്കുന്നതിനാണ് 19കാരിയുടെ പല്ലുകൾ തമ്മിൽ ബന്ധിപ്പിച്ച് ഇരുമ്പ് കമ്പികൾ കൊണ്ട് കെട്ടിവച്ചിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് 19കാരിയും സുഹൃത്തും ടൊറന്റോയിൽ ഷോപ്പിംഗിനായി ഇറങ്ങിയത്.
വൃത്തത്തിലുള്ള മിഠായുടെ മധ്യഭാഗത്ത് എന്താണെന്ന് അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 19കാരി ഇത് കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചത്. പക്ഷെ മിഠായിക്ക് പകരം പൊട്ടിയത് യുവതിയുടെ താടി എല്ലുകൾ ആയിരിന്നു.
കവിളുകളിൽ വലിയ രീതിയിൽ വേദന അനുഭവപ്പെട്ടതിന് പിന്നാലെ 19കാരി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എക്സ് റേ , സിടി സ്കാനിലാണ് താടിയെല്ലിലെ പൊട്ടൽ കണ്ടെത്തിയത്. രണ്ട് ഭാഗത്തും താടിയെല്ലിൽ പൊട്ടൽ ഉണ്ട്. 19കാരിയുടെ പല്ലുകളും ഉളകിയ നിലയിലാണ് ഉള്ളത്. ആറ് ആഴ്ചയിൽ അധികം വാ അനക്കാതെ ഇരുന്നാൽ മാത്രമാണ് താടിയെല്ലുകൾ പൂർവ്വ സ്ഥിതിയിലെത്തുകയുള്ളൂവെന്നാണ് ഡോക്ടർമാർ ഇപ്പോൾ പറയുന്നത്.
ഒരിക്കലും കടിച്ച് പൊട്ടിക്കാൻ സാധിക്കാത്ത രീതിയിലുള്ള നിർമ്മാണത്തിന് പേരുകേട്ട ഒരു മിഠായിയാണ് 19കാരി കടിച്ച് പൊട്ടിക്കാൻ ശ്രമിച്ചത്. സാധാരണ നിലയിൽ ഈ മിഠായി മാസങ്ങളോളം എടുത്താണ് ആളുകൾ തിന്നുതീർക്കാറുള്ളത്.
മിഠായിക്ക് മധ്യ ഭാഗത്തുള്ള സർപ്രൈസ് എന്താണെന്ന് അറിയാനുള്ള വെപ്രാളത്തിലാണ് 19കാരിയെ ഇപ്പോൾ ആശുപത്രി കിടക്കയിൽ എത്തിച്ചിരിക്കുന്നത്. എന്തായാലും പെൺകുട്ടി ഒരു നിമിഷം തനിക്ക് തോന്നിയ ആഗ്രഹത്തെ കുറിച്ച് പശ്ചാത്തപിക്കുകയാണ്.