കറങ്ങിക്കൊണ്ടിരുന്ന ഫാനുകള്‍ നാവ് ഉപയോഗിച്ച് നിര്‍ത്തി ക്രാന്തി കുമാര്‍; ഒരു മിനിറ്റിനുളളില്‍ നിര്‍ത്തിയത് 57 ഇലക്ട്രിക് ഫാനുകളുടെ ബ്ലേഡുകള്‍: ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി തെലങ്കാന സ്വദേശി
കറങ്ങിക്കൊണ്ടിരുന്ന 57 ഫാനുകൾ നാവ് ഉപയോഗിച്ച് നിർത്തി 'ഡ്രിൽ മാൻ
കറങ്ങിക്കൊണ്ടിരുന്ന ഫാനുകള്‍ നാവ് ഉപയോഗിച്ച് നിര്‍ത്തി ഗിന്നസ് റെക്കോഡ് സ്വന്തമാക്കി തെലങ്കാന സ്വദേശി. ക്രാന്തി കുമാര്‍ പണികേര എന്ന തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയാണ് ആളുകളെ അമ്പരപ്പിച്ചും ഭയപ്പെടുത്തിയും ഗിന്നസ് റെക്കോര്‍ഡിലേക്ക് നടന്ന കയറിയത്. നാട്ടുകാര്‍ അന്തംവിടുന്ന പ്രവര്‍ത്തികള്‍ നിഷ്പ്രയാസം കാണഇക്കുന്ന ക്രാന്തി കുമാറിനെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്നത് 'ഡ്രില്‍-മാന്‍ എന്നാണ്.'
ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ള ക്രാന്തി കുമാറിന്റെ വീഡിയോ ഇതിനോടകം വൈറലാണ്. 60 മില്യണ്‍ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.' നാവ് ഉപയോഗിച്ച് ഒരുമിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫാന്‍ ബ്ലേഡുകള്‍ നിര്‍ത്തുന്ന ഡ്രില്‍-മാന്‍ ക്രാന്തി കുമാര്‍ പണികേര' എന്നാണ് വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ പറയുന്നത്. ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാനുകളുടെ ബ്ലേഡുകളാണ് ക്രാന്തി കുമാര്‍ തന്റെ നാവുപയോഗിച്ച് നിര്‍ത്തിയത്.
സമ്മിശ്രപ്രതികരണങ്ങളാണ് ക്രാന്തി കുമാറിന്റെ പ്രവര്‍ത്തിക്ക് കാഴ്ചക്കാരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. ഇത്രയും അപകടം പിടിച്ച ഒരു പ്രവര്‍ത്തിയിലൂടെ ഒരു വേള്‍ഡ് റെക്കോഡ് ലഭിച്ചിട്ട് എന്തിനാണ്, ഒരു റെക്കോഡിനുവേണ്ടി ഇത്തരത്തില്‍ ജീവന്‍കൊണ്ട് കളിക്കുന്നത് ശരിയല്ലെന്നും കമന്റുകളുണ്ട്. അതേസമയം, തന്നെപ്പോലെ ചെറിയ ഗ്രാമത്തില്‍നിന്നും വരുന്ന ഒരു സാധാരണക്കാരന് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയുക എന്നത് സ്വപ്നതുല്യമാണ് എന്നാണ് ക്രാന്തി കുമാറിന്റെ പ്രതികരണം.