വെടിനിര്‍ത്തല്‍ ഭീകരവാദത്തിന്റെ സമ്പൂര്‍ണ വിജയം; ഹമാസിന് എതിരെ പൂര്‍ണ ജയം വരിക്കും വരെ തങ്ങള്‍ ഒപ്പമില്ല; ഗസ്സയില്‍ വെടിയൊച്ചകള്‍ നിലച്ചതോടെ നെതന്യാഹു സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി; ഇറ്റാമര്‍ ബെന്‍ഗ്വിര്‍ രാജിവച്ചു.

നെതന്യാഹു സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി;

Update: 2025-01-19 13:25 GMT

ടെല്‍ അവീവ്: ഗസ്സയില്‍ ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ, നെതന്യാഹു സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി. നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗ്വിര്‍ രാജിവച്ചു.

ഇറ്റാമര്‍ ബെന്‍ഗ്വിറിന് പുറമേ, പൈതൃക വകുപ്പ് മന്ത്രി അമിചെയ് എലിയാഹു, യിത്ഷാക് വാസര്‍ലോഫ് എന്നിവരും രാജി വച്ചു. വിവിധ കമ്മിറ്റികളില്‍ അംഗങ്ങളായിരുന്ന എംകെഎസ് വിക ഫോഗല്‍, ലൈമര്‍ സണ്‍ ഹാര്‍ മെലക്, യിത്ഷാക് ക്രോയിസര്‍ എന്നിവരും സ്ഥനമൊഴിഞ്ഞു.

ഈ സമയം മുതല്‍ ഒറ്റ്‌സ്മ യെഹൂദിത് പാര്‍ട്ടി മുന്നണിയില്‍ അംഗമല്ലെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. ഇതോടെ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നെതന്യാഹു സര്‍ക്കാരിന്റെ ഭൂരിപക്ഷം 68ല്‍ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നാല്‍ രാജിവച്ച് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബെന്‍ ഗ്വിര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാറില്‍ ഭീകരവാദമാണ് വിജയിച്ചിട്ടുള്ളതെന്നും പിന്തുണ പിന്‍വലിക്കുന്നുവെങ്കിലും സര്‍ക്കാരിനെ പുറത്താക്കാന്‍ ശ്രമിക്കില്ലെന്നും ബെന്‍ഗ്വിര്‍ പറഞ്ഞു. എന്നാല്‍, പ്രത്യയശാസ്ത്രപരമായ കാര്യങ്ങളില്‍ തങ്ങളുടെ വീക്ഷണഗതിയും മനസ്സാക്ഷിയും അനുസരിച്ചായിരിക്കും വോട്ട് ചെയ്യുക. ഹമാസിന് എതിരെ പൂര്‍ണവിജയം കൈവരിക്കുന്നത് വരെയും, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായി നിറവേറുന്നത് വരെയും സര്‍ക്കാരിലേക്ക് തങ്ങള്‍ മടങ്ങില്ലെന്നും ബെന്‍ഗ്വിര്‍ വ്യക്തമാക്കി

Similar News