ഞാൻ ആ ഉദ്ദേശത്തിൽ അല്ല അങ്ങനെ ചെയ്തത്; എന്റെ വീഡിയോ എടുക്കുന്നവരോട് പരാതിയില്ല; ആ സ്റ്റോറി ഞാൻ തമാശയ്ക്ക് ചെയ്തത്; അവരെല്ലാം പാവങ്ങളാ..; അവർ അവരുടെ ജോലി ചെയ്യുന്നു; ആകാശത്തുനിന്ന് ഷൂട്ട് ചെയ്യുന്ന ചേട്ടന്മാരുടെ മുഖം വെളിപ്പെടുത്തിയതിൽ പ്രതികരണവുമായി നടി മാളവിക
കൊച്ചി: വിവിധ പരിപാടികളിൽ നടിമാർ പങ്ക് എടുക്കാൻ പോകുമ്പോൾ അവർ അറിയാതെ പ്രത്യേക 'ആംഗിളിൽ' വീഡിയോ ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾ നടക്കുകയാണ്. ഇതുമൂലം പല നടിമാർക്കും മോശം അനുഭവമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം നടി മാളവിക മേനോനും മോശം ആംഗിളുകളിൽ വീഡിയോ പകർത്തുന്ന ചാനലുകളെ തുറന്നുകാട്ടിയത് വലിയ ചർച്ചയായിരുന്നു.
'ഗയ്‌സ് ഇതാണ് ഞാനാ പറഞ്ഞ ടീം. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങളല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്ന് ഞാന്‍ ചെയ്യട്ടെ. എല്ലാവരെയും കിട്ടിയില്ല. ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങളൊക്കെ അപ്പോ എന്താ ചെയ്യണ്ടെ നിങ്ങള്‍ ക്യാമറ വെച്ച് ആകാശത്തുനിന്ന് ഷൂട്ട് ചെയ്യുമ്പോള്‍.' മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇപ്പോഴിതാ, ആകാശത്തുനിന്ന് ഷൂട്ട് ചെയ്യുന്ന ചേട്ടന്മാരുടെ മുഖം വെളിപ്പെടുത്തിയതിൽ പ്രതികരണവുമായി നടി മാളവിക മേനോൻ രംഗത്ത് വന്നിരിക്കുകയാണ്. താൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ലെന്നും അവരെല്ലാം പാവങ്ങൾ ആണെന്നും പോസ്റ്റിൽ പറയുന്നു.താന്‍ ആ സ്റ്റോറി ഒരു തമാശയായി പങ്കുവെച്ചതാണെന്ന് അവര്‍ പറയുന്നു. അവരെല്ലാം പാവങ്ങളാണ്, അവര്‍ അവരുടെ ജോലി ചെയ്യുന്നു. വീഡിയോ എടുക്കുന്നവരോട് എനിക്ക് പരാതിയൊന്നും ഇല്ലെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
നടിയുടെ വാക്കുകൾ ഇങ്ങനെ...
ഞാന്‍ ആ സ്റ്റോറി ഒരു തമാശ ആയി ഇട്ടതാണ്. എന്റെ വീഡിയോ പകര്‍ത്താന്‍ വന്ന അവരെ ഞാന്‍ ഒന്ന് ഷൂട്ട് ചെയ്യാം എന്ന് കരുതി. പക്ഷെ, എല്ലാവരെയും കിട്ടിയില്ല. ഫോണ്‍ എടുത്തപ്പോ എല്ലാവരും ഓടി. ഇത്ര പേടി ഉള്ളവരാണോ ഞങ്ങളുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നത്. അവരെല്ലാം പാവങ്ങള്‍ ഒക്കെയാണ്, അവര്‍ അവരുടെ ജോലി ചെയ്യുന്നു. അവരെക്കൊണ്ടു പോസിറ്റീവും നെഗറ്റീവും ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു തമാശക്കാണ് വീഡിയോ എടുത്തത്.
നമ്മള്‍ ഓരോ പരിപാടിക്ക് വേണ്ടി ആ സാഹചര്യത്തിന് ചേരുന്ന വസ്ത്രം ധരിച്ചു പോകുന്നു ഇവര്‍ അത് ഷൂട്ട് ചെയ്ത് അവര്‍ക്ക് തോന്നുന്ന ക്യാപ്ഷന്‍ കൊടുത്ത് പോസ്റ്റ് ചെയ്യുന്നു. ആളുകള്‍ ആ വീഡിയോക്ക് താഴെ വന്ന് അവര്‍ക്ക് തോന്നുന്ന കമന്റ്‌റ് ഇടുന്നു. ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും അവരവരുടെ ജോലി പ്രധാനമാണ്. എനിക്കും അതുപോലെതന്നെ. കമന്റ് ഇടുന്നവര്‍ അത് അറിയുന്നില്ല. ഒരു പണിയും ഇല്ലാത്തവരാണ് കമന്റ് ഇടാനായി ഇരിക്കുന്നത്. അല്ലാതെ സ്വന്തം ജോലിയും അതിന്റെ ടെന്‍ഷനും ആയി ജീവിക്കുന്നവരൊന്നും ഇതിനു വേണ്ടി ഇരിക്കില്ല. ഈ കമന്റുകള്‍ ഒന്നും വായിക്കാതിരിക്കുകയാണ് വേണ്ടത്, ഞാന്‍ ഇപ്പോള്‍ ഇതൊന്നും വായിക്കാന്‍ പോകാറില്ല.
മറ്റുള്ള രാജ്യങ്ങളിലോ, കേരളത്തിന് പുറത്തോ പോകുമ്പോള്‍ പോലും ഇത്ര പ്രശ്‌നം ഇല്ല. അവിടെയൊക്കെ ആളുകള്‍ നോര്‍മല്‍ ആയി ധരിക്കുന്ന വസ്ത്രമാണ് ഇവിടെ ഞങ്ങളൊക്കെ ധരിക്കുന്നത്. അത് ഒരു സിനിമാതാരം ചെയ്യുന്നതുകൊണ്ട് അവരെ എന്തും പറയാം എന്നാണ് പലരുടെയും ധാരണ. എന്ത് വസ്ത്രം ധരിക്കാനും കമന്റിടാനും ഒക്കെ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അത് മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടാകരുത്.