ക്രിമിനല്‍ റിക്കോര്‍ഡ് ഉള്ളവരെ ആദ്യം പുറത്താക്കും; അതിര്‍ത്തി വളഞ്ഞ് സൈനികര്‍ പരിശോധന തുടരുന്നു; കലാപകാരികളായ വെനിന്‍സൂലിയന്‍ ഗാങ്ങിനെ തീര്‍ക്കാന്‍ പ്രത്യേക ദൗത്യം; നാലുപേര്‍ പിടിയില്‍; ട്രംപിസം അരങ്ങു വാഴുമ്പോള്‍

Update: 2025-01-25 06:04 GMT

മേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്ന കാര്യം വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെ ആദ്യം പുറത്താക്കാനാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തി വളഞ്ഞാണ് സൈനികര്‍ പരിശോധന നടത്തുന്നത്. അതിര്‍ത്തി മേഖലകളില്‍ വന്‍ തോതില്‍ സൈനിക വിന്യാസം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടിരുന്നു.

അനധികൃത കുടിയേറ്റക്കാരില്‍ പിടികൂടിയ പലരേയും വിമാനമാര്‍ഗം അവരുടെ രാജ്യത്തേക്കും എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലേക്ക്ുള്ള യാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ എല്ലാ കാര്യങ്ങളും ഭദ്രമായി നടക്കുന്നു എന്ന് വ്യക്തമാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ ആദ്യം നാട് കടത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരക്കാരില്‍ പലരും കൊലയാളികള്‍ ആണെന്നും ട്രംപ് ആരോപിച്ചു. അത് കൊണ്ട് തന്നെയാണ് ഇവരെ തന്നെ ആദ്യം പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്വാട്ടിമാലയിലേക്കുള്ള അഭയാര്‍ത്ഥികളെ വിമാനത്തില്‍ കയറ്റി വിടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടാതെ കലാപകാരികളായ വെനിസൂലിയന്‍ ഗാംങ്ങിലെ നാല് പേരെയും അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത ഇവര്‍ നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചവരാണ്.

അഭയാര്‍ത്ഥികള്‍ എന്നവ്യാജേന അമേരിക്കയില്‍ എത്തിയ ഇവര്‍ പിന്നീട് രാജ്യത്ത്് ഉടനീളം കൊലപാതകവും മയക്കുമരുന്ന്് വ്യാപാരവും ബലാത്സംഗങ്ങളും അടക്കം പല ക്രിമിനല്‍ കുറ്റങ്ങളും ചെയ്തവരാണ്. പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസുകളിലും ഇവരില്‍ പലരും ഉള്‍പ്പെട്ടിട്ടുണ്ട്. ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റുചെയ്തതായി യു.എസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയക്കുന്നത്. ട്രംപ് അധികാരത്തിലേറി മൂന്ന് ദിവസത്തിനുള്ളില്‍ നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയിട്ടുണ്ട്.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് ആണ് 538 നിയമവിരുദ്ധകുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത വിവരം പുറത്തു വിട്ടത്. തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. ട്രെന്‍ ഡി അരാഗ്വ സംഘത്തിലെ നാല് അംഗങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, നൂറുകണക്കിന് ആളുകളെ സൈനികവിമാനത്തില്‍ നാടുകടത്തിയതായും അവര്‍ വ്യക്തമാക്കി.

അറസ്റ്റുഭീഷണിയുള്ളതിനാല്‍ കാലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യു.എസില്‍ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്നവരില്‍ വലിയവിഭാഗവും അനധികൃതകുടിയേറ്റക്കാരാണ്. അതേസമയം, നിയമവിരുദ്ധകുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിന് മുന്നോടിയായി മെക്സിക്കോ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.

കൂട്ട അഭയാര്‍ഥിപ്രവാഹമുണ്ടാകുന്നത് കണക്കിലെടുത്ത് മെക്സിക്കോയുടെ അതിര്‍ത്തിസംസ്ഥാനങ്ങള്‍ കൂടുതല്‍ അഭയാര്‍ഥിക്കൂടാരങ്ങള്‍ പണിയാന്‍ ആരംഭിച്ചു. യു.എസ്. സംസ്ഥാനമായ ടെക്സസിലെ എല്‍ പാസോയോടുചേര്‍ന്ന സ്യുഡാഡ് ഹ്വാരെസിലാണ് കൂടാരങ്ങളുണ്ടാക്കുന്നത്.

Tags:    

Similar News