ഗ്രൂപ്പുകളുടെ തമ്മിലടി മുറുകിയപ്പോള്‍ നേതാക്കള്‍ കുറുവ സംഘമെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം; ഇടുക്കി വണ്ടന്മേട്ടിലെ കോണ്‍ഗ്രസ് ഗ്രൂപ്പു വഴക്കില്‍ ഇടപെട്ട് പോലീസും
ഇടുക്കി: വണ്ടന്‍മേട്ടില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത ചേരിപ്പോരും ഗ്രൂപ്പ് തര്‍ക്കങ്ങളും പുതിയ തലത്തിലേക്ക്. സമൂഹമാധ്യമങ്ങളില്‍ ആരോപണ പ്രത്യാരോപണ തമ്മിലടികള്‍ മുറുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ 'കുറുവാ'സംഘത്തോട് ഉപമിച്ചുള്ള എ, ഐ ഗ്രൂപ്പുകളുടെ കുറിപ്പുകളും സന്ദേശങ്ങളുമാണ് ഇതിനിടെ ഇത്തരത്തില്‍തില്‍ പ്രചരിച്ച സന്ദേശത്തിലെ ഞെട്ടിപ്പി ക്കുന്ന വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
നേതാക്കളുടെ പേര് പറയാതെയും പ്രത്യക്ഷത്തില്‍ തിരിച്ചറിയും വിധത്തില്‍ പൂര്‍വകാല ചരിത്രങ്ങള്‍ പരാമര്‍ശിച്ചുമാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍. ഒരുമാസത്തിനിടെ എ. ഐ ഗ്രൂപ്പുകള്‍ പലതവണ രഹസ്യ യോഗം ചേര്‍ന്നിരുന്നു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഗ്രൂപ്പ് യോഗങ്ങളില്‍ നടന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അഭിപ്രായപ്രകടനം നടത്തുന്ന വരെ പുറത്താക്കുന്നതിനെതിരെയും പ്രവര്‍ത്തകരും അണികളും തുറന്നടിക്കുന്നു.
ബിജെപി പിന്തുണയോടെ സ്വതന്ത്രനെ പ്രസിഡന്റാക്കി യുഡിഎഫ് വണ്ടന്‍മേട് പഞ്ചായത്ത് ഭരിക്കുന്നതിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. ബിജെപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നും പിന്തുണ വേണ്ടെന്നു വയ്ക്കണമെന്നും അഭിപ്രായമുയര്‍ന്നു.
'കൊന്ന് കെട്ടിത്തൂക്കി'യതായി വാട്സ്ആപ് സന്ദേശം
അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ പരാമര്‍ശിച്ചുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് സന്ദേശത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.പേര് പരാമര്‍ശിക്കാതെയുള്ള സന്ദേശത്തില്‍ 'പൊതുസമൂഹത്തില്‍ മാന്യന്‍, സുന്ദരന്‍, സല്‍സ്വഭാവി, പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്തു കൊടുക്കും. അവനെ സൂക്ഷിക്കണം.
സ്വന്തം അപ്പനെ കൊന്ന് കെട്ടിത്തൂക്കിയവന്‍' എന്നാണ് എഴുതിയിരിക്കുന്നത്.കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടത്. വണ്ടന്‍മേട് പൊലീസില്‍ ലഭിച്ച പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സന്ദേശം ഗ്രൂപ്പില്‍ പ്രചരിപ്പിച്ചയാളെ എസ്എച്ച്ഒ എ ഷൈന്‍ കുമാറും സംഘവും മൊഴി രേഖപ്പെടുത്തി.