'ലിപ് സ്റ്റഡ്' കുത്തിയ ഒരാളെ കണ്ടതും ഒരു മോഹം; എനിക്കും അതുപോലെ ഒരെണ്ണം വേണമെന്ന് വാശിപിടിച്ച് മകൾ; വാങ്ങിത്തരാൻ പറ്റില്ലെന്ന് അമ്മ; നിരന്തരമായി വഴക്കും ബഹളവും; ആഗ്രഹം നടത്താൻ പെൺകുട്ടി ആരുമറിയാതെ ചെയ്തത്; അന്വേഷണത്തിൽ തെളിഞ്ഞ് കേസ്; വളർത്തിയതിനുള്ള കൂലിയെന്ന് വേദനയോടെ അമ്മ!

Update: 2025-02-06 11:44 GMT

നിസ്സാരമൊരു 680 രൂപയ്ക്ക് വേണ്ടി പെൺകുട്ടി ചെയ്തത് കടന്നകൈ. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചൈനയിലെ ഷാങ്ഹായിൽ ഒരു കൗമാരക്കാരി അമ്മയുടെ കോടികൾ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചു വിറ്റതാണ് സംഭവം. ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങുന്നതിനായാണ് ഈ പെൺകുട്ടി അമ്മയുടെ ഒരു മില്യൺ യുവാൻ (1.16 കോടി രൂപ) വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച് വിറ്റിരിക്കുന്നത്.

പെൺകുട്ടിയുടെ അമ്മ, വാങ് മോഷണം നടന്നതായി പുട്ടുവോ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ വാൻലി പോലീസ് സ്റ്റേഷനിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലി എന്നു പേരുള്ള തന്‍റെ മകൾ, താൻ അറിയാതെ ജെയ്ഡ് വളകൾ, മാലകൾ, രത്നക്കഷണങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന വിലയുള്ള ആഭരണങ്ങൾ വ്യാജ വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് വിറ്റതായാണ് വാങ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാകുന്നു.

മകൾ തന്നോട് 60 യുവാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അറിയാതെ ആ പണത്തിനായി ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നുമാണ് വാങ്ങ് പരാതിയിൽ പറയുന്നത്. ലിപ് സ്റ്റഡ് കുത്തിയ ഒരാളെ താൻ കണ്ടുവെന്നും അത്തരത്തിലൊന്ന് തനിക്കും വാങ്ങിക്കണമെന്നും അതിനായി 30 യുവാൻ (340 രൂപ) ആവശ്യമാണെന്ന് മകൾ പറഞ്ഞിരുന്നുവെന്നും വാങ് പറയുന്നു.

അതോടൊപ്പം തന്നെ മറ്റൊരു ജോഡി പുതിയ കമ്മലുകൾ കൂടി വാങ്ങിക്കാൻ 30 യുവാൻ കൂടി മകൾ ആവശ്യപ്പെട്ടിരുന്നു. പക്ഷെ രണ്ടിനും കൂടി അവൾ ആവശ്യപ്പെട്ട 60 യുവാൻ താൻ അന്ന് നൽകിയിരുന്നില്ല എന്നും പക്ഷേ മകൾ ഇത്തരത്തിൽ ഒരു അബദ്ധം ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നുമാണ് വാങ് പറയുന്നത്.

അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് ലീ സാധനങ്ങൾ വിൽപ്പന നടത്തിയ കടയിൽ നിന്നും ആഭരണങ്ങൾ പിടിച്ചെടുത്തു. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് കടയുടമയോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കടയിൽ ഒന്നും പിടിച്ചെടുത്ത ആഭരണങ്ങൾ പോലീസ് വാങ്ങിന് തിരികെ നൽകിയെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേർത്തു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച വിഷയം ആയിരിക്കുകയാണ്. പലരും ഇത്രയും നാൾ വളർത്തിയതിനുള്ള ശിക്ഷ എന്നാണ് പറഞ്ഞിരിക്കുന്നത്.

Tags:    

Similar News