ബ്രിട്ടീഷ് യുവതി ആഡംബര കപ്പലില്‍ മരിച്ച നിലയില്‍; ഷാര്‍ലറ്റിന്റെ മരണം കൊലപാതകമെന്ന സംശയം; ഒറ്റയ്ക്ക് ആഡംബര കപ്പലുകളില്‍ യാത്ര പോകുന്ന പങ്കാളികളെ സൂക്ഷിക്കണമെന്ന് സ്ത്രീകള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഷെഫ്

ബ്രിട്ടീഷ് യുവതി ആഡംബര കപ്പലില്‍ മരിച്ച നിലയില്‍

Update: 2026-03-04 01:43 GMT

ബാഴ്‌സലോണ: സ്പാനിഷ് തീരത്ത് നങ്കൂരമിട്ടിരുന്ന ഒരു ആഡംബര കപ്പലില്‍ ഒരു ബ്രിട്ടീഷ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ലറ്റ് കോന്റാഡി എന്ന 29 കാരി ഫോണ്‍ വിളികള്‍ക്ക് പ്രതികരിക്കാതായതോടെ അവരുടെ സഹപ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് കപ്പല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലായിരുന്നു ക്യാബിനകത്ത് മരിച്ച നിലയില്‍ അവരെ കണ്ടെത്തിയത്. മാര്‍ജോക്ക, പാല്‍മയില്‍ നങ്കൂരമിട്ട കപ്പലിലെ ക്യാബിനകത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് അവരെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.

പാരാമെഡിക്‌സ് സംഭവമറിഞ്ഞ് ഉടനടി സ്ഥലത്ത് എത്തിയെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഷാര്‍ലറ്റിന്റെ മരണം സ്ഥിരീകരിക്കുക മാത്രമായിരുന്നു അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. മരണകാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, അന്വേഷണോദ്യോഗസ്ഥര്‍ ഇതിനെ ഒരു ക്രിമിനല്‍ കേസ് ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. പാല്‍മയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറെന്‍സിക് മെഡിസിനിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇവരുടെ മൃതദേഹം കൊണ്ടുപോയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല.

ബ്രിട്ടീഷ് പൗരത്വമുണ്ടെങ്കിലും ഇവര്‍ വര്‍ഷങ്ങളായി യൂറോപ്പിലായിരുന്നു താമസിച്ചിരുന്നത്. സാംബിയയിലായിരുന്നു ഇവര്‍ ജനിച്ചത് എന്നാണ് കരുതുന്നത്. ആഡംബര കപ്പലുകളില്‍ സ്റ്റിവാര്‍ഡായി തൊഴില്‍ ജീവിതം ആരംഭിച്ച ഷാര്‍ലറ്റ് ഈ കപ്പലിന്റെ മെയിന്റനന്‍സ് വിഭാഗത്തിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. ലിന്‍ഡ് എന്ന ആഡംബരക്കപ്പലിലായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആഡംബര നൗകകളിലെ യഥാര്‍ത്ഥ ജീവിതം ഇങ്ങനെ

പുറം ലോകത്തിലെ ധാര്‍മ്മികതയും സദാചാരവുമൊന്നും ആഡംബര നൗകകളില്‍ പ്രസക്തമല്ലെന്നാണ് ഇരുപത്തിയഞ്ചാം വയസ്സില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് ജോലി ഉപേക്ഷിച്ച് ആഡംബര കപ്പലില്‍ ഷെഫ് ആയി ജോലിക്ക് കയറിയ യുവതി പറയുന്നത്. കഴിഞ്ഞ 11 വര്‍ഷമായി ആഡംബര കപ്പലുകളിലെ അതിഥികള്‍ക്ക് സ്വാദേറിയ ഭക്ഷണം വിളമ്പുന്ന കേസി ഇര്‍വിന്‍ പറയുന്നത്, താന്‍ ഏപ്രണ്‍ മാത്രം ധരിച്ച് പാചകം ചെയ്യുകയും ഭക്ഷണം വിളമ്പുകയും ചെയ്യുന്നതിനാല്‍ അതിഥികള്‍ക്ക് തന്നെ ഏറെ ഇഷ്ടമാണെന്നാണ്. പ്രതിവാരം 780 പൗണ്ട് മുതല്‍ 1300 പൗണ്ട് വരെ വേതനം ലഭിക്കുമ്പോള്‍, പലപ്പൊഴും വന്‍ തുകകള്‍ ടിപ്പായി ലഭിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

പ്രതിവാരം ശരാശരി 2600 പൗണ്ട് വരെ സമ്പാദിക്കുന്ന തനിക്ക് കപ്പലില്‍ ആയിരിക്കുമ്പോള്‍ ഒന്നിനും പണം ചെലവഴിക്കേണ്ടതായിട്ടില്ല എന്നും പറയുന്നു. ആദ്യമാദ്യം അല്പം മടിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിഥികളുമായി കൈവിട്ട കളികള്‍ക്കും താന്‍ തയ്യാറാകാറുണ്ട് എന്നാണ് അവര്‍ പറയുന്നത്. അതിഥികളായി എത്തുന്ന പല സ്ത്രീകളെയും താന്‍ ലൈംഗികതയുടെ പുതിയ പാതകള്‍ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ഇര്‍വിന്‍, ചില ദമ്പതിമാര്‍ക്കൊപ്പം ഉണ്ടായ ലൈംഗിക അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

പലപ്പോഴും ദിവസം അഞ്ചു മണിക്കൂര്‍ മാത്രമെ ഉറങ്ങാന്‍ കഴിയാറുള്ളു എങ്കിലും വന്‍ തുക ടിപ്പ് ആയി സമ്പാദിക്കാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. ലൈംഗികതയ്‌ക്കൊപ്പം സ്‌നേഹ സ്പര്‍ശങ്ങള്‍ക്കും കടല്‍ യാത്രകളില്‍ വലിയ പങ്കുണ്ടെന്ന് അവര്‍ പറയുന്നു. അത്തരത്തില്‍ കപ്പലില്‍ വെച്ച് പരിചയപ്പെട്ട ചിലര്‍ക്കൊപ്പം വീണ്ടും താന്‍ ദിവസങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്നാണ് ഇര്‍വിന്‍ പറയുന്നത്. ദീര്‍ഘകാലമായി തന്റെ കാമുകനായി തുടരുന്ന യുവാവിനെ 2018 ല്‍ ഒരു കപ്പല്‍ യാത്രയിലായിരുന്നു ഇര്‍വിന്‍ കണ്ടുമുട്ടുന്നത്. തന്നെക്കാള്‍ ഏഴ് വയസ്സ് കുറവുള്ള കാമുകനുമൊത്ത് യൂറോപ്പിലാണ് ഇര്‍വിന്‍ താമസിക്കുന്നത്. കപ്പല്‍ യാത്രയില്‍ അല്ലാത്തപ്പോഴൊക്കെ താന്‍ ഏകഭര്‍തൃവ്രതം കാത്തുസൂക്ഷിക്കാറുണ്ട് എന്നും അവര്‍ പറയുന്നു.

Tags:    

Similar News