ഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരില്‍ ഉമ്മന്‍ സാറിന്റെ സര്‍ക്കാരില്‍ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കള്‍ പറഞ്ഞിട്ടില്ലേ? ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് പിന്നെ കൊടുത്ത സ്ഥാനം ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട; വിരട്ടാന്‍ നോക്കണ്ട, ജയിലില്‍ ആക്കിയാല്‍ അല്ല കൊല്ലാന്‍ നോക്കിയാല്‍ പേടിക്കില്ല: രാഹുലിന്റെ മറുപടി

ഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരില്‍ ഉമ്മന്‍ സാറിന്റെ സര്‍ക്കാരില്‍ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കള്‍ പറഞ്ഞിട്ടില്ലേ?

Update: 2026-03-24 07:22 GMT

തിരുവനന്തപുരം: തനിക്കെതിരെ ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറിപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. താങ്കളുടെ സ്ത്രീ പക്ഷ നിലപാടുകള്‍ ഒക്കെ വെറും പി ആര്‍ തട്ടിപ്പും രാഷ്ട്രീയ അവസരവാദവും രാഷ്ട്രീയ വിരോധം തീര്‍ക്കലും ഒക്കെയാണ് എന്ന് ഇതിനോട് അകം കേരളത്തിന് നന്നായിട്ട് ബോധ്യം ആയിട്ടുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു. താങ്കളുടെ സര്‍ക്കാര്‍ മുന്‍ സിപിഎം MLA കുഞ്ഞുമുഹമ്മദിന്റെ പരാതി മുക്കിയത് ആ പരാതിക്കാരി തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ശ്രീ മുകേഷിന് എതിരെ ആരോപണം വന്ന മാസങ്ങള്‍ക്കുള്ളില്‍ അദേഹത്തെ പാര്‍ലമെന്റില്‍ മത്സരിപ്പിച്ച ആളാണ് താങ്കളെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.

ഗണേഷ് കുമാറിനെ അത് കുടുംബ പ്രശ്‌നമാണ് എന്നു പറഞ്ഞു ന്യായീകരിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരില്‍ ഉമ്മന്‍ സാറിന്റെ സര്‍ക്കാരില്‍ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കള്‍ പറഞ്ഞിട്ടില്ലേ? ഇന്ന് അതേ ഗണേഷ് കുമാറിന്റെ ഇപ്പോഴത്തെ ഭാര്യ താങ്കളുടെ മകളോടും താങ്കളുടെ പോലീസിനോടും വരെ പരാതി പറഞ്ഞിട്ട് ആ സ്ത്രീയെ സഹായിച്ചോ? എന്നും രാഹുല്‍ ചോദിച്ചു.

എനിക്ക് എതിരെ ആരോപണം വന്നപ്പോള്‍ തന്നെ എന്റെ പ്രസ്ഥാനവും എന്റെ നേതാക്കന്മാരും എന്നെ കേള്‍ക്കുക പോലും ചെയ്യാതെ നടപടി എടുത്തിട്ട് ഉണ്ട്. അതില്‍ ഈ ലോകത്ത് എന്റെ പ്രസ്ഥാനത്തെ പറ്റി പരാതി പറയാന്‍ എനിക്ക് അല്ലാതെ മറ്റാര്‍ക്കും അവകാശം ഇല്ലാത്ത അത്ര വേഗതയിലും എതിര്‍ വാദം കേള്‍ക്കാന്‍ പോലും തയ്യാറാകാതെ നിന്ന കോണ്‍ഗ്രസിന്റെ തട്ട് താണ് തന്നെ ഇരിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍,

താങ്കളുടെ സ്ത്രീ പക്ഷ നിലപാടുകള്‍ ഒക്കെ വെറും PR തട്ടിപ്പും രാഷ്ട്രീയ അവസരവാദവും രാഷ്ട്രീയ വിരോധം തീര്‍ക്കലും ഒക്കെയാണ് എന്ന് ഇതിനോട് അകം കേരളത്തിന് നന്നായിട്ട് ബോധ്യം ആയിട്ടുണ്ട്. ഒന്നും അറിയാതെ ആരുടെയോ സ്‌ക്രിപ്റ്റിലെ ഒരു കഥാപാത്രമാണ് താങ്കള്‍ എന്ന് കഴിഞ്ഞ ദിവസം ആ കപ്പിനെ പറ്റിയുള്ള താങ്കളുടെ അഭിമുഖത്തില്‍ തന്നെ പറഞ്ഞു. ശ്രീ വിജയന്‍ താങ്കളുടെ സര്‍ക്കാര്‍ മുന്‍ സിപിഎം MLA കുഞ്ഞുമുഹമ്മദിന്റെ പരാതി മുക്കിയത് ആ പരാതിക്കാരി തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ശ്രീ മുകേഷിന് എതിരെ ആരോപണം വന്ന മാസങ്ങള്‍ക്കുള്ളില്‍ അദേഹത്തെ പാര്‍ലമെന്റില്‍ മത്സരിപ്പിച്ച ആളാണ് താങ്കള്‍.

ശ്രീ വിജയന്‍ ഇന്ന് ന്യായീകരിച്ചല്ലോ ശ്രീ ഗണേഷ് കുമാറിനെ അത് കുടുംബ പ്രശ്‌നമാണ് എന്നു പറഞ്ഞു, അതെ ഗണേഷ് കുമാറിനോട് അന്നത്തെ ഭാര്യ ഉന്നയിച്ച പരാതിയുടെ പേരില്‍ ഉമ്മന്‍ സാറിന്റെ സര്‍ക്കാരില്‍ നിന്ന് മന്ത്രി സ്ഥാനം രാജിവെക്കണം എന്ന് താങ്കള്‍ പറഞ്ഞിട്ടില്ലേ? ഇന്ന് അതേ ഗണേഷ് കുമാറിന്റെ ഇപ്പോഴത്തെ ഭാര്യ താങ്കളുടെ മകളോടും താങ്കളുടെ പോലീസിനോടും വരെ പരാതി പറഞ്ഞിട്ട് ആ സ്ത്രീയെ സഹായിച്ചോ?

എന്നെ ഹോട്ടല്‍ വളഞ്ഞു വരെ താങ്കളുടെ പോലീസ് അറസ്റ്റ് ചെയ്തു പറ്റാവുന്ന അത്ര അപരാധം യാതൊരു തെളിവും ഇല്ലാതെ എഴുതിപ്പിടിപ്പിച്ച് കോടതിയില്‍ കൊടുത്തിട്ട് എന്തായി? കോടതികള്‍ പറഞ്ഞത് കൂടി സമയം കിട്ടുമ്പോള്‍ ഒന്ന് വായിച്ചു നോക്കണം. ഇനി കൂടുതല്‍ ക്ലാരിറ്റി വേണമെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളും ഇനി സമര്‍പ്പിക്കാന്‍ പോകുന്ന തെളിവുകളും ഞാന്‍ പോലീസിന് കൈമാറാം, അന്വേഷണവുമായി ബന്ധപെട്ട് ഇല്ലാത്ത വാര്‍ത്തകള്‍ പുറത്ത് വിടുന്ന ആ പോലീസ് ഈ തെളിവുകള്‍ അങ്ങ് പുറത്ത് വിടട്ടെ. എന്തായാലും എല്ലാ സത്യവും പുറത്ത് വരും.

എനിക്ക് എതിരെ ആരോപണം വന്നപ്പോള്‍ തന്നെ എന്റെ പ്രസ്ഥാനവും എന്റെ നേതാക്കന്മാരും എന്നെ കേള്‍ക്കുക പോലും ചെയ്യാതെ നടപടി എടുത്തിട്ട് ഉണ്ട്. അതില്‍ ഈ ലോകത്ത് എന്റെ പ്രസ്ഥാനത്തെ പറ്റി പരാതി പറയാന്‍ എനിക്ക് അല്ലാതെ മറ്റാര്‍ക്കും അവകാശം ഇല്ലാത്ത അത്ര വേഗതയിലും എതിര്‍ വാദം കേള്‍ക്കാന്‍ പോലും തയ്യാറാകാതെ നിന്ന കോണ്‍ഗ്രസിന്റെ തട്ട് താണ് തന്നെ ഇരിക്കും.

പറയാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഇത് വിഷയം ആക്കണമെങ്കില്‍ ആക്കിക്കോ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ബാക്കി ജനം തരും. പിന്നെ ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് പിന്നെ കൊടുത്ത സ്ഥാനം ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട. ശ്രീ വിജയ ചുമ്മാ വിരട്ടാന്‍ നോക്കണ്ട, ജയിലില്‍ ആക്കിയാല്‍ അല്ല കൊല്ലാന്‍ നോക്കിയാല്‍ പേടിക്കില്ല.



Full View

നേരത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിലും സര്‍ക്കാറിലും നല്‍കിയ പരാതിയില്‍ ഇടപടാതിരുന്നത് അതൊരു കുടുംബപ്രശ്‌നം ആയതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചിരുന്നു. 'ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. ആ പ്രശ്‌നത്തിന്റെ ഭാഗമായി കാര്യങ്ങള്‍ എടുത്തുചാടി ചെയ്യേണ്ടതല്ല. അവര്‍ അവരുടേതായ രീതിയില്‍ ആ പ്രശ്‌നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങള്‍ ഇടപെടുന്നത്? ഇടപെടേണ്ട കാര്യം വന്നിട്ടില്ല' -പിണറായി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവും സംഘവും ശ്രമിക്കുന്നുണ്ടെന്ന് കട്ടപ്പനയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. എന്നാല്‍, താനും തന്റെ പാര്‍ട്ടിയും അന്നും ഇന്നും അവളോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ, ഗണേഷ് കുമാറിന്റെ വിഷയത്തില്‍ എന്താണ് നിലപാട് എടുത്തതെന്ന് മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചു. ഇതിന് പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഞാന്‍ പറഞ്ഞ അവന്‍ എന്ന കൂട്ടത്തില്‍ ഉള്ളയാളുടെ ഭാര്യയായിരുന്നോ ഇത്? അവന്റെ ഭാര്യ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ടോ?

എന്തെങ്കിലും കുടുംബ പ്രശ്‌നമായിരുന്നോ? നാടുമുഴുവന്‍ വ്യഭിചരിക്കാന്‍ നടന്നിട്ട്, സ്ത്രീകളെ ഇത്തരത്തില്‍ ദുര്‍ബോധനപ്പെടുത്തി ബലാത്സംഗം ചെയ്ത് അവനെ ന്യായീകരിക്കാന്‍ നില്‍ക്കുകയല്ലേ പ്രതിപക്ഷ നേതാവും സംഘവും ചെയ്തത്? സാംസ്‌കാരിക കേരളത്തിന് അപമാനമാണത്. അതിന്റെ ഭാഗമാണ് ഇത്തരമൊരു ചോദ്യവും. ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. ആ പ്രശ്‌നത്തിന്റെ ഭാഗമായി കാര്യങ്ങള്‍ എടുത്തുചാടി ചെയ്യേണ്ടതല്ല. അവര്‍ അവരുടേതായ രീതിയില്‍ ആ പ്രശ്‌നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങള്‍ ഇടപെടുന്നത്. ഇട?പെടേണ്ട കാര്യം വന്നിട്ടില്ല' -പിണറായി പറഞ്ഞു.

'അ?വളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ എല്ലാഘട്ടത്തിലും അവളോടൊപ്പം തന്നെയായിരുന്നു. എന്നാല്‍, അവനോടൊപ്പം നിന്നത് ആരാ? പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ അവനെ പവിത്രീകരിക്കാന്‍ വലിയ ശ്രമം നടത്തിയില്ലേ? വലിയ ഇടപെടല്‍ നടത്തി ഇപ്പോഴും സംരക്ഷിക്കുകയല്ലേ ചെയ്യുന്നത്. ആ ഘട്ടത്തില്‍ അവളെ പറ്റി ചിന്തിച്ചോ? ഈ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മൊത്തമായും ചില്ലറയായും സൈബര്‍ സംഘങ്ങള്‍ ഉണ്ടല്ലോ. ആ പടയാകെ ആക്രമണം അഴിച്ചുവിട്ടത് അവള്‍ക്കെതിരെയല്ലേ? ഇപ്പോഴും അത് തന്നെയല്ലേ നടക്കുന്നത്. ഞങ്ങള്‍ അന്നും ഇന്നും അവളോടൊപ്പം തന്നെയാണ്.

'Love you to moon and back' എന്ന് എഴുതിയ കപ്പില്‍ ഞാന്‍ വെള്ളം കുടിച്ചത് യാദൃശ്ചികമാണ്. അത് അവള്‍ അങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു എന്ന് അറിഞ്ഞിട്ടല്ല. ഞാന്‍ ആ കപ്പില്‍ വെള്ളം കുടിക്കുന്നു, അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്തു. അത് തികച്ചും യാദൃശ്ചികമാണ്' -അദ്ദേഹം പറഞ്ഞു.

Tags:    

Similar News