ഗൂഗിൾ മാപ് പിറന്നത് എങ്ങനെ? ദിവസവും 200 കോടി ആളുകൾ കാണുന്ന അത്ഭുതമായി വളർന്നത് എങ്ങനെ? ഊബറും എയർബിഎൻബിയും അടക്കമുള്ള ഇസ്സഡ് ജനറേഷൻ ബിസിനസ്സിന്റെ വേരായത് എങ്ങനെ? ഗൂഗിൾ മാപ്പിന് 20 കൊല്ലം തികയുമ്പോൾ
കാലം മാറുമ്പോൾ മനുഷ്യനും മാറുന്നു എന്നത് ഒരു സത്യമാണ്. പുതിയ സാങ്കേതികവിദ്യകൾ മനുഷ്യരുടെ ഇടയിൽ രൂപപ്പെടുമ്പോൾ അവർക്കിടയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. പ്രധാനമായും ആരുടെയും സഹായം ഇല്ലാതെ തന്നെ എല്ലാം എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. അതുപോലൊരു മനുഷ്യന്റെ കണ്ടുപിടിത്തമാണ് 'ഗൂഗിൾ മാപ്'. ഇന്നും മനുഷ്യർ വലിയ ആശ്ചര്യത്തോടും അത്ഭുതത്തോടും കൂടിയാണ് ഗൂഗിൾ മാപ്പിനെ ലോകം കാണുന്നത്. എവിടേലും യാത്ര പോകുമ്പോൾ വഴി ഒന്ന് തെറ്റിയാൽ എല്ലാ മനുഷ്യരും ഒരുപോലെ ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്.
എന്നാൽ, അത് എങ്ങനെ ഉണ്ടായി എന്ന കാര്യം നമ്മൾ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?. ഏകദേശം കണക്ക് നോക്കിയാൽ.ലോകത്ത് 200 കോടി ആളുകൾ ദിവസവും 'ഗൂഗിൾ മാപ്' ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇത് കൂടുതൽ സഹായകരമാകുന്നത് ദൂരയാത്ര പോകുന്നവർക്കും ഊബർ പോലുള്ള ഡെലിവറി ജോലികൾ ചെയ്യുന്നവർക്കുമാണ്. പക്ഷെ ഗൂഗിൾ മാപ് ഉപയോഗിക്കുമ്പോൾ ഇത് എങ്ങനെ ഈ ആശയം ഉണ്ടായി എന്ന കാര്യം ഓർത്തിട്ടുണ്ടോ?. ഗൂഗിൾ മാപ്പിന് 20 കൊല്ലം തികയുമ്പോൾ ആണ് ഇപ്പോൾ വീണ്ടും ഇതിനെകുറിച്ച് ചർച്ചയാകുന്നത്.
ലോകത്ത് ഗൂഗിൾ മാപ് നിലവിൽ വന്നതോട് കൂടി നമ്മുടെ യാത്രാ രീതിയെ തന്നെ മാറ്റിമറിച്ചു. പക്ഷെ ഇതെല്ലാം ആരംഭിച്ചത് സിഡ്‌നിയിലെ ഒരു മുറിയിൽ നിന്നാണെന്ന് പറഞ്ഞാണ് നിങ്ങൾ വിശ്വസിക്കുമോ?. 2005 ഫെബ്രുവരി 8-ന് ഗൂഗിൾ മാപ്പ് ആരംഭിച്ചതുമുതൽ, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി കഴിയുകയായിരുന്നു. ജീവൻ നിലനിർത്താൻ വെള്ളം കുടിക്കുന്നതുപോലെ ഇപ്പോൾ പ്രധാന അവശ്യ സേവനമായി മാറിയിരിക്കുന്നു. ഇതുവഴി നമ്മൾ പോകാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളെ കുറിച്ചും.
ലക്ഷ്യ സ്ഥാനത്ത് എങ്ങനെ പെട്ടെന്ന് എത്തണമെന്ന് ഉള്ളതും പറഞ്ഞുതരുന്നു. എവിടേലും അകപ്പെട്ട് പോയാലും ഗൂഗിൾ മാപ് വലിയ സഹായകരമാകുന്നു. ഇപ്പോൾ ലോകമെമ്പാടുമായി 2 ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ഓൺലൈൻ ഭീമനായി ഗൂഗിൾ മാപ് മാറിയിരിക്കുന്നു. ഇടയ്ക്ക് വരുന്ന ആപ്പ് അപ്പ്ഡേഷനുകൾ മാപ്പിന്റെ രൂപവും ഭാവവും മാറ്റിമറിക്കുന്നു.
ഗൂഗിൾ മാപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോൾ തന്നെ അറിയാം ഇതിന് പിന്നിലുള്ള മനുഷ്യന്റെ അദ്ധ്വാനം എന്തെന്ന്. ഗൂഗിൾ മാപ്പിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച്, 54 കാരനായ ഓസ്‌ട്രേലിയൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തന്റെ മനസ്സ് തുറന്നിരിക്കുകയാണ്. മന്യൂ സൗത്ത് വെയിൽസിലെ കൂമ എന്ന ഗ്രാമപ്രദേശത്തെ പട്ടണത്തിലാണ് 'മ'യുടെ കഥ ആരംഭിക്കുന്നത്, അവിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ചൈനീസ് റെസ്റ്റോറന്റ് നടത്തിയിരുന്നു. 1980-കളുടെ മധ്യം വരെ 20 വർഷക്കാലം, കൂമയുടെ പ്രധാന തെരുവിലെ ഒരു സ്ഥിരം വിഭവമായിരുന്നു ഡ്രാഗൺസ് ഗേറ്റ്, ചിക്കൻ ചൗ മെയിൻ, മധുരവും പുളിയുമുള്ള പന്നിയിറച്ചി എന്നിവയുൾപ്പെടെയുള്ള കന്റോണീസ്-ഓസ്‌ട്രേലിയൻ വിഭവങ്ങൾ അവിടെ വിളമ്പി വന്നിരുന്നു.
അത് ആ കൂട്ടുകുടുംബത്തിന് ഒരു ഉപജീവനമാർഗ്ഗം നൽകി, എല്ലാവരും അതിൽ പങ്കുചേർന്നു. സ്കൂളിൽ പോകാത്തപ്പോൾ, അവരോടൊപ്പം അദ്ദേഹവും പങ്ക് ചേരും ആയിരുന്നു. പേയ്‌മെന്റുകൾ, ബുക്കിംഗുകൾ, ടേക്ക്‌അവേ ഓർഡറുകൾ എന്നിവ എടുത്തു. എന്നിരുന്നാലും, മറ്റെല്ലാ കാര്യങ്ങളിലും, അദ്ദേഹം അത് ഒരു സാധാരണ ബാല്യകാലമായി ഓർക്കുന്നു. അതുപോലെ ഒഴിവുസമയങ്ങളിൽ വീഡിയോ ഗെയിമുകൾ കളിക്കാനും, ആപ്പിൾ II കമ്പ്യൂട്ടറിൽ പ്രോഗ്രാം ചെയ്യാൻ പഠിക്കുക തുടങ്ങിയ സാങ്കേതിക ശീലങ്ങൾ നിറഞ്ഞ ധാരാളം കാര്യങ്ങൾ ഞാൻ ചെയ്തിരുന്നു അദ്ദേഹം ഓർത്തെടുത്തു.
1998 ആയപ്പോഴേക്കും, യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ മാ, സിഡ്നിയിൽ ജോലി ചെയ്യുന്നതിനിടെ സിലിക്കൺ വാലിയിൽ ജോലിയിൽ പ്രവേശിച്ചു. ഡോട്ട്കോം ബൂം ഭ്രാന്തിന്റെ കൊടുമുടിയിലേക്ക് കുതിച്ചുയരുന്ന സമയമായിരുന്നു അത്. വർഷം 2000 കളുടെ തുടക്കത്തിൽ, ടെക് മേഖലയിലെ ആയിരക്കണക്കിന് പേരുടെ ജോലി പോയപ്പോൾ മായും തൊഴിൽരഹിതരായി.
സിഡ്‌നിയിലേക്ക് മടങ്ങിയെത്തിയ ശേഷം, മുൻ സഹപ്രവർത്തകനും ഓസ്‌ട്രേലിയക്കാരനുമായ നോയൽ ഗോർഡൻ അദ്ദേഹത്തെ ബന്ധപ്പെട്ടു. അദ്ദേഹം മായെയും മറ്റ് രണ്ട് തൊഴിൽരഹിത സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ഡാനിഷ് സഹോദരന്മാരായ ജെൻസും ലാർസ് റാസ്മുസ്സനും ഒരു സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കാൻ ക്ഷണിച്ചു. ഒരു പുതിയ തരം മാപ്പിംഗ് പ്ലാറ്റ്‌ഫോം നിർമ്മിക്കുക എന്നതായിരുന്നു അവരുടെ വലിയ ആശയം.
ആ സമയത്ത്, ഓൺലൈൻ മാപ്പിംഗിലെ മികച്ച ലീഡർ മാപ്പ്ക്വസ്റ്റ് ആയിരുന്നു, 1999 ൽ ഇന്റർനെറ്റ് ഭീമനായ എഒഎൽ, അന്നത്തെ അതിശയിപ്പിക്കുന്ന തുകയായ 1.1 ബില്യൺ യുഎസ് ഡോളറിന് ഇത് ഏറ്റെടുത്തു. പക്ഷേ മാപ്പ്ക്വസ്റ്റ് വളരെ വിചിത്രമായിരുന്നു, ഡിജിറ്റൽ, അനലോഗ് ലോകങ്ങൾക്കിടയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒരു റൂട്ട് പ്ലാൻ ചെയ്യുന്ന ഉപയോക്താവ് അവരുടെ ഡെസ്ക്ടോപ്പിൽ നിന്നോ ലാപ്ടോപ്പ് കമ്പ്യൂട്ടറിൽ നിന്നോ ടേൺ-ബൈ-ടേൺ ദിശകൾ പ്രിന്റ് ചെയ്യേണ്ടിവന്നു.
വെയർ 2 ടെക്നോളജീസ് എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട്, നാല് പങ്കാളികളും സിഡ്നിയിലെ ഹണ്ടേഴ്സ് ഹില്ലിലെ ഗോർഡന്റെ അപ്പാർട്ട്മെന്റിന്റെ സ്പെയർ ബെഡ്റൂമിൽ താമസിച്ചു, അവർ എക്സ്പെഡിഷൻ എന്ന് പേരിട്ട ഒരു വിൻഡോസ് ആപ്ലിക്കേഷൻ പ്രോഗ്രാം നിർമ്മിക്കാൻ തുടങ്ങി. 2004-ലെ പ്രോട്ടോടൈപ്പ് മായുടെ ഒരു സ്ക്രീൻഷോട്ട് എനിക്ക് പരിചിതമായ ഒരു രൂപവും ഭാവവും ഉണ്ടെന്ന് കാണിക്കുന്നു. മുകളിലും മധ്യത്തിലും ഒരു വിലാസ ബാർ ഉണ്ട്, സാൻ ഫ്രാൻസിസ്കോ ഡൗണ്ടൗണിന്റെ ഒരു ഭൂപടം, ബേ ബ്രിഡ്ജിന് മുകളിലൂടെ ഇന്റർസ്റ്റേറ്റ് 80-ന് മുകളിലൂടെ ചുവന്ന വരയായി ഹൈലൈറ്റ് ചെയ്തിരിക്കുന്ന ഒരു റൂട്ട്.
ഒരു തൂണിൽ യുഎസ്-സ്റ്റൈൽ ലെറ്റർബോക്സിന്റെ രൂപത്തിൽ രണ്ട് ലൊക്കേഷൻ പിന്നുകൾ, നിർദ്ദിഷ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തുന്നു.ഇന്നത്തെ ഗൂഗിൾ മാപ്‌സുമായി ഇത് എത്രത്തോളം സാമ്യമുള്ളതായി കാണപ്പെടുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു, വർഷങ്ങൾക്ക് ശേഷം ആദ്യമായി സ്‌ക്രീൻഷോട്ട് പരിശോധിച്ചുകൊണ്ട് 'മാ' പറഞ്ഞു.
അങ്ങനെ ഗൂഗിൾ മാപ്പിന്റെ വളർച്ച അവിടെ നിന്നും തുടങ്ങുകയായിരുന്നു. അതുപോലെ 2019 സമയത്ത് ഒരു കോടി മൈല്‍ ദൈര്‍ഘ്യത്തില്‍ സ്ട്രീറ്റ് വ്യൂ ദൃശ്യങ്ങള്‍ സ്വന്തമാക്കി ഗൂഗിള്‍ മാപ്പ്. . വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഈ നേട്ടം കൈവരിക്കാന്‍ ഗൂഗിളിന് സഹായകരമായത്. ഭൂമിയെ 400 പ്രാവശ്യം ചുറ്റുന്നതിന് സമാനമാണ് ഗൂഗിള്‍ മാപ്പിന്‍റെ ഇപ്പോഴത്തെ സ്ട്രീറ്റ് വ്യൂവിന്‍റെ ദൈര്‍ഘ്യം. അതേ സമയം ഗൂഗിളിന്‍റെ മറ്റൊരു സേവനമായ ഗൂഗിള്‍ എര്‍ത്ത് ലോകത്തിലെ 98 ശതമാനം ജനസംഖ്യയും ഉള്‍കൊള്ളുന്ന രീതിയില്‍ വളര്‍ന്നുവെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിള്‍ എര്‍ത്തിയില്‍ ഇപ്പോള്‍ 36 ദശലക്ഷം എച്ച്.ഡി ബഹിരാകാശ ദൃശ്യങ്ങളാണ് ഉള്ളത്.
ലോകത്തിലെ ഒരോ ഭാഗങ്ങളും കാണാന്‍ സാധിക്കില്ലെങ്കിലും അവിടെ എത്തിയ അനുഭവം നല്‍കാന്‍ ഈ മികച്ച ചിത്രങ്ങള്‍ സഹായിക്കുന്നു. ഗൂഗിള്‍ മാപ്പിന്‍റെ കൃത്യത ഉറപ്പുവരുത്താന്‍ ഇത് സഹായകരമാകുന്നു, ഗൂഗിള്‍ മാപ്പ് ലോകം മാറുന്നതിന് അനുസരിച്ച് ഒരോ ദിവസവും മാറുകയാണ് - ഗൂഗിള്‍ മാപ്പിന്‍റെ സീനിയര്‍ പ്രോഡക്ട് മാനേജര് തോമസ് എസ്കോബാര്‍ പറയുന്നു.
12 കൊല്ലം മുന്‍പാണ് സ്ട്രീറ്റ് വ്യൂ എന്ന ആശയം ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ലോകത്തെ മുഴുവന്‍ ഒരു മാപ്പിലേക്ക് ഉള്‍കൊള്ളിക്കുക എന്നതായിരുന്നു ലക്ഷ്യം. ഗൂഗിള്‍ ഇതിന് വേണ്ടിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സ്ട്രീറ്റ് വ്യൂ കാറുകള്‍ രംഗത്ത് ഇറക്കി. ഒരോ കാറിലും കടന്നുപോകുന്ന പ്രദേശത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രാപ്തമായ ഒന്‍പത് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഈ ക്യാമറകള്‍ എല്ലാം തന്നെ എതെര്‍മല്‍ ടൈപ്പ് ആയിരുന്നു. അതായത് ഏത് കൂടിയ അന്തരീഷ താപത്തിലും ഫോക്കസ് മാറാതെ ഇവയ്ക്ക് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമായിരുന്നു.
ഒരോ സ്ട്രീറ്റ് വ്യൂ കാറിനും അതിന്‍റെ തന്നെ ചിത്രം പ്രോസസ്സസ് ചെയ്യാനുള്ള യൂണിറ്റ് ഉണ്ട്. ഒപ്പം തന്നെ ലൈഡന്‍ സെന്‍സറും ഉണ്ടായിരുന്നു. ഈ സെന്‍സര്‍ ലേസര്‍ ബീം ഉപയോഗിച്ച് കൃത്യമായ ദൂരം കണക്കാക്കും. ഒപ്പം തന്നെ ഡ്രൈവിംഗ് സാധ്യമല്ലാത്ത സ്ഥലങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സ്ട്രീറ്റ് വ്യൂ ട്രിക്കര്‍ എന്ന സംവിധാനവും ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരുന്നു. വെള്ളത്തിലാണെങ്കിലും ബോട്ടുകള്‍ വഴിയും. മരുഭൂമിയിലും വാഹനം കയറാത്ത സ്ഥലങ്ങലില്‍ മൃഗങ്ങളെ ഉപയോഗിച്ചുമാണ് ഇത് എത്തിച്ചിരുന്നത്. ഇത് പോലെ വളരെ സങ്കീര്‍ണ്ണമായിരിക്കും സ്ട്രീറ്റ് വ്യൂ വിവരങ്ങള്‍ ശേഖരിക്കാനുള്ള ദൗത്യം എന്നാണ് - ഗൂഗിള്‍ മാപ്പിന്‍റെ സീനിയര്‍ പ്രോഡക്ട് മാനേജര് തോമസ് എസ്കോബാര്‍ പറയുന്നു. ഇതിനെല്ലാം പുറമേ ഗൂഗിള്‍ മാപ്പ് കമ്യൂണിറ്റി നല്‍കുന്ന വിവരങ്ങള്‍ ഏറെയാണ്. അജ്ഞാതമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇത്തരം പൊതുവിവരങ്ങളായി ലഭിക്കുന്നത് വളരെ ഗുണകരമാണ്.
അതേസമയം, ഔദ്യോഗികമായ കണക്കുപ്രകാരം ലോകത്തു ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പത്ത് ആപ്പുകളില്‍ ഗൂഗിള്‍ മാപ് ഉണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതിന്റെ ജനപ്രീതി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. എങ്ങോട്ടു പോകാനും ഗൂഗിള്‍ മാപ്സ് തിരയുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
നാം ഈ വഴി എടുക്കേണ്ട, അവിടെ ട്രാഫിക് ബ്ലോക്ക് ഉണ്ട് എന്നിപ്പോള്‍ പറഞ്ഞുതരുന്നത് ഗൂഗിള്‍ മാപ് ആണ്. സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളുടെ ഒരു സംസ്ഥാന സമ്മേളനം ആണ് ഗൂഗിള്‍ മാപ്സില്‍. ബാച്ച് പ്രോസസ്സിംഗ്, മാപ് സ്പാഷിയല്‍ റെന്‍ഡറിങ്, വര്‍ക്ക് ഫ്‌ളോമാനേജ്മന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ നന്നായി സമ്മേളിച്ചിരിക്കുന്നു.
നിങ്ങള്‍ ഗൂഗിള്‍ മാപ്സില്‍ ഒരു ലക്ഷ്യസ്ഥാനം നല്‍കുമ്പോള്‍, ഡ്രൈവിംഗ്, സൈക്ലിംഗ് അല്ലെങ്കില്‍ നടത്തം പോലുള്ള വ്യത്യസ്ത യാത്രാ മോഡുകള്‍ ഉപയോഗിച്ച് എങ്ങനെ പോകാം എന്ന് കാണിച്ചുതരുന്നു. ചിലപ്പോള്‍, ഗൂഗിള്‍ നിങ്ങള്‍ക്ക് കാണിക്കുന്ന ഗതാഗത ഓപ്ഷനുകള്‍ പ്രസക്തവും ഉപയോഗപ്രദവുമായ വിവരങ്ങള്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഘടകങ്ങളുടെ സംയോജനമനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഈ ഘടകങ്ങളില്‍ ദൈര്‍ഘ്യം, ദൂരം, വില, നിങ്ങളുടെ പരിഗണന എന്നിവയാണ് പ്രധാന ഘടകങ്ങള്‍ .