അവള്‍ മഹാ കുഴപ്പക്കാരിയാണ്..ആവശ്യത്തിന് തലവേദന അവന് നല്‍കുന്നുണ്ട്.. ഞാനായി പുറത്താക്കാനില്ല; ഹാരിയുടെ വിസ അപേക്ഷയുടെ പിന്നാലെ പോവില്ലെന്ന് പറഞ്ഞ് ഭാര്യയെ പഞ്ഞിക്കിട്ട ട്രംപ്; ഇന്‍വിക്റ്റസ് ഗെയിംസില്‍ ഷോ കാണിച്ച് മേഗന്‍
ഹാരിയുടെ വിസ അപേക്ഷയുടെ പിന്നാലെ പോവില്ലെന്ന് പറഞ്ഞ് ഭാര്യയെ പഞ്ഞിക്കിട്ട ട്രംപ്;
വാഷിങ്ടണ്‍: ട്രംപ് അധികാരത്തിലെത്തിയത് പലര്‍ക്കും അലസോരമുണ്ടാക്കിയിട്ടുണ്ടെങ്കിലും എറ്റവും അധികം ആശങ്കപ്പെട്ടത് ഹാരി രാജകുമാരനാണെന്ന് പല മാധ്യമങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഹാരിക്ക് അമേരിക്കയില്‍ വിസ നല്‍കിയതുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ നിലനില്‍ക്കുകയും, താന്‍ അധികാരത്തിലെത്തിയാല്‍ ഹാരിയെ നാടുകടത്തുമെന്ന് പണ്ട് ട്രംപ് പറഞ്ഞ പശ്ചാത്തലത്തിലുമാണ് അത്തരമൊരു അഭിപ്രായം ഉയര്‍ന്നത്. എന്നാല്‍, ഇപ്പോള്‍ ആ ആശങ്കമാറ്റിക്കൊണ്ട് ഹാരിയെ നാടുകടത്താന്‍ താന്‍ ശ്രമിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരിക്കുന്നു.
ന്യൂയോര്‍ക്ക് പോസ്റ്റുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. 'ഞാന്‍ അദ്ദേഹത്തെ അദ്ദേഹത്തിന്റെ പാട്ടിന് വിടുകയാണ്. അദ്ദേഹത്തിന് ഭാര്യയില്‍ നിന്നു തന്നെ ആവശ്യത്തിന് പ്രശ്പ്പ്‌നങ്ങള്‍ ഉണ്ട്' എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഒരുകാലത്ത് തന്നെ നിശിതമായി വിമര്‍ശിച്ച മേഗനെ പരോക്ഷമായി പരിഹസിക്കുകയായിരുന്നു ട്രംപ്. അവര്‍ ഭയങ്കരിയായ ഒരു സ്ത്രീയാണെന്നും ട്രംപ് പറഞ്ഞു.
യാഥാസ്ഥിതിക ചിന്തകരുടെ കൂട്ടായ്മയായ ഹെറിറ്റേജ് ഫൗണ്ടേഷന്‍ നല്‍കിയ കേസില്‍ ഹാരിയുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഇപ്പോള്‍ വാഷിംഗ്ടണ്‍ ഡി സിയില്‍ കോടതിയുടെ പരിഗണനയിലാണ്. അമേരിക്കന്‍ വിസയ്ക്കായി അപേക്ഷിച്ച സമയത്ത് താന്‍ പണ്ട് മയക്കുമരുന്ന് ഉപയോഗിച്ച വിവരം ഹാരി മറച്ചു വെച്ചു എന്നാന് അവര്‍ ആരോപിക്കുന്നത്. ഇക്കാര്യം വ്യക്തമാകുന്നതിനായി ഹാരിയുടെ വിസയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തു വിടണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയോട് ആവശ്യപ്പെടണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
ബ്രിട്ടന്‍ വിട്ട്, കാലിഫോര്‍ണിയയില്‍ കുടിയേറിയ സമയത്ത് അന്നത്തെ പ്രസിഡണ്ട് ജോ ബൈഡന്‍ ഹാരിക്ക് പ്രത്യേക പരിഗണന നല്‍കി എന്നാണ് പറയപ്പെടുന്നത്. നേരത്തെ , ഈ രേഖകള്‍ പുറത്തു വിടാനായി ആവശ്യപ്പെടണം എന്ന് പറഞ്ഞ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വഴി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല,. ഹാരിയുടെ അനുവാദമില്ലാതെ അത് പുറത്തു വിടാന്‍ ആകില്ലെന്നായിരുന്നു അവരുടെ മറുപടി.
ഏതായാലും നേരത്തെ ഹാരിയെ നാടുകടത്തുമെന്ന് പറഞ്ഞ ട്രംപിന് ഇപ്പോള്‍ മനം മാറ്റം വന്നിരിക്കുകയാണ്. വിസ അപേക്ഷയില്‍ സത്യം മറച്ചു വെച്ചിട്ടുണ്ടെങ്കില്‍ വിസ റദ്ദാക്കി, ബ്രിട്ടനിലേക്ക് തിരിച്ചയയ്ക്കും എന്നായിരുന്നു നേരത്തെ ട്രംപ് പറഞ്ഞിരുന്നത്. മയക്കു മരുന്ന് ഉപയോഗം വിസ ലഭിക്കുന്നതിനുള്ള ഒരു അയോഗ്യതയായി അമേരിക്കന്‍ നിയമങ്ങള്‍ പറയുന്നുണ്ട്. അതേസമയം, ഹാരി എത്തിയിരിക്കുന്നത് സാധാരണ വിസയിലാണോ, ഡിപ്ലൊമാറ്റിക് വിസയിലാണോ അതോ ഗ്രീന്‍ കാര്‍ഡ് ആണോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ താന്‍ അമേരിക്കന്‍ പൗരത്വം എടുക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്ന് ഹാരി പറഞ്ഞിരുന്നു.
ഇന്‍വിക്റ്റസ് ഗെയിംസില്‍ മേഗന്റെ പ്രകടനം
ഭയങ്കരി എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തു വരുന്നത് ഇന്‍വിക്റ്റസ് ഗെയിംസ് വേദിയില്‍ തന്റെ ഭര്‍ത്താവ് ഹാരി രാജകുമാരന്റെ കൈപിടിച്ച് ഇരിക്കുന്ന മേഗന്റെ ചിത്രമാണ്. വാന്‍കൂവറിലെ മത്സരവേദിയില്‍, തന്റെ ഭര്‍ത്താവിനോടൊപ്പം ഇരുന്ന മേഗന്‍, മുഴുവന്‍ സമയവും ഹാരിയുടെ കൈകളില്‍ മുറുക്കെ പിടിച്ച്, ഹാരിയോട് ചേര്‍ന്നിരിക്കുകയായിരുന്നു. അതിനിടയില്‍, ഭര്‍ത്താവിനൊരു സ്നേഹ ചുംബനം നല്‍കാനും അവര്‍ മറന്നില്ല.
ഏതായാലും, മത്സരവേദിയില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചത് മേഗന്‍ തന്നെയായിരുന്നു. മത്സര വേദിയിലെ വലിയ സ്‌ക്രീനില്‍ മേഗനെ കൂടെക്കൂടെ കാണിച്ചിരുന്നു. കാനഡയിലെ കടുത്ത തണുപ്പിനെ അതിജീവിക്കാന്‍, ക്രീം നിറത്തിലുള്ള കോട്ടുമണിഞ്ഞെത്തിയ അവര്‍, ഭര്‍ത്താവിന്റെ നെഞ്ചോട് ചേര്‍ന്നായിരുന്നു മുഴുവന്‍ സമയവും ഇരുന്നത്. ജനുവരിയില്‍ ഇറങ്ങാനിരുന്ന മേഗന്റെ നെറ്റ്ഫ്‌ലിക്സ് കുക്കറി ഷോ ലോസ് ഏഞ്ചലസിലെ കാട്ടുതീ മൂലം മാര്‍ച്ചിലേക്ക് നീട്ടിയിരിക്കുകയാണ്.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വീണ്ടും തുറക്കൂകയും, തന്റെ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ അമേരിക്കന്‍ റിവേറ ഓര്‍ക്കാര്‍ഡില്‍ പുതിയ ഉദ്പന്നങ്ങള്‍ ഇറക്കുകയും ചെയ്തതോടെ മേഗന്‍ 2025 ആരംഭം മുതല്‍ തന്നെ തിരക്കിലായിരിക്കൂകയാണ്. അതിനു പുറമെ ചില പോഡ്കാസ്റ്റുകളും ഷോകളും വരാന്‍ ഇരിക്കുന്നുമുണ്ട്.