കടലിൽ കയാക്കിംഗിന് ഇറങ്ങുന്നത് ഹോബി; സ്ഥിരം പരിപാടിക്കിടെ ഉൾക്കടലിൽ ഒരു നിഴൽ; പെട്ടെന്ന് ഉയർന്ന് പൊങ്ങി കൂറ്റനൊരു തിമിംഗലം; നിമിഷനേരം കൊണ്ട് വായിലാക്കിയ ശേഷം തിരിച്ചുതുപ്പി; കണ്ടുനിന്നവർ അന്തംവിട്ടു; കരയിൽ നിന്നും മക്കളുടെ കൂട്ടനിലവിളി; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ഇത് ചിലിയിലെ അസാധാരണമായ ഒരു രക്ഷപ്പെടലിന്റെ കഥ!

Update: 2025-02-14 16:09 GMT

സാന്റിയാഗോ: കടലിൽ വിനോദപരിപാടികളിൽ ഏർപ്പെടുന്നത് സഞ്ചാരികൾക്ക് ഏറെ ഇഷ്ട്ടമാണ്. പക്ഷെ അതിൽ നിരവധി അപകടസാധ്യതകളും ഉണ്ട്. ഇപ്പോൾ അങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന അപകട ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കയാക്കിംഗിന് ഇറങ്ങിയ യുവാവിനെ അൽപ നേരത്തേക്ക് വിഴുങ്ങി കൂറ്റൻ തിമിംഗലം. ജലോപരിതലത്തിലേക്ക് ഉയർന്ന് പൊന്തിയ കൂനൻ തിമിംഗലത്തിന്റെ വായ്ക്കുള്ളിൽ കടലിൽ കയാക്കിംഗിന് ഇറങ്ങിയ യുവാവ് ഉൾപ്പെടുകയായിരുന്നു. ചിലെയിലെ പന്ത അരീനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒപ്പം മറ്റൊരു കയാക്കിലുണ്ടായിരുന്നവർ യുവാവിന്റെ വീഡിയോ എടുക്കുന്നതിനിടയിലായിരുന്നു നടുക്കുന്ന സംഭവം നടന്നത്.

ചിലെയിലെ മഗല്ലെൻ ഉൾക്കടലിൽ സാൻ ഇസിഡ്രോ ലൈറ്റ് ഹൌസിന് സമീപത്തായാണ് അഡ്രിയാനും പിതാവ് ഡെല്ലും കയാക്കിംഗിന് പോയത്. പെട്ടന്ന് ജലോപരിതലത്തിലേക്ക് എത്തിയ കൂനൻ തിമിംഗലത്തിന്റെ വായിൽ യുവാവും യുവാവിന്റെ മഞ്ഞ നിറത്തിലുള്ള കയാക്കും കുടുങ്ങുകയായിരുന്നു.

https://x.com/CBS2Boise/status/1890188001361146008

നിമിഷങ്ങൾക്കുള്ളിൽ തന്നെ തിമിംഗലം യുവാവിനേയും കയാക്കിനേയും പുറത്തേക്ക് വിടുകയായിരുന്നു. മകനോട് സമാധാനമായിരിക്കാൻ ആവശ്യപ്പെടുന്ന പിതാവിന്റെ ശബ്ദം അടക്കം ഉൾപ്പെടുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. മരിച്ചുപോയെന്ന് കരുതിയെന്നാണ് അഡ്രിയാൻ അത്ഭുത രക്ഷപ്പെടലിന് ശേഷം പ്രതികരിച്ചത്.

പിതാവിനെ തിമിംഗലം ആഹാരമാക്കുമോയെന്ന ഭീതിയാണ് ആ നിമിഷങ്ങളിൽ തോന്നിയതെന്നും യുവാവ് പ്രതികരിക്കുന്നത്. മകൻ പുറത്ത് വരുന്നത് വരെ തൽസ്ഥാനത്ത് തുടർന്ന് വീഡിയോ ചിത്രീകരിച്ചത് പിതാവ് തന്നെയായിരുന്നു. സാന്റിയാഗോയിൽ നിന്ന് 3000 കിലോമീറ്ററിലേറെ ദൂരെയാണ് മഗെല്ലൻ കടലിടുക്ക്. കടലിലെ സാഹസിക വിനോദങ്ങൾക്ക് ഇവിടം ഏറെ ശ്രദ്ധേയമാണ്. ചിലെയിലെ മറ്റ് മേഖലകൾ ചൂടേറുമ്പോഴും ഇവിടെ തണുപ്പ് ലഭിക്കുന്ന മേഖലയായതിനാൽ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും നിരവധി സാഹസിക പ്രിയരാണ് മേഖലയിലെത്തുന്നത്. ഇപ്പോൾ ഈ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Tags:    

Similar News