ഒന്ന് ഫോൺ ചെയ്തശേഷം മൊബൈൽ പോക്കറ്റിലിട്ടു; ഭർത്താവിനൊപ്പം സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ കയറി; പെട്ടെന്ന് ജീൻസ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു; അലറിവിളിച്ച് യുവതി ഇറങ്ങിയോടി; പിൻഭാഗത്ത് തീ ആളിക്കത്തി; അണയ്ക്കാൻ ശ്രമിച്ച് ഭർത്താവ്; ഞെട്ടലോടെ നോക്കി നിന്ന് ആളുകൾ; യുവതിക്ക് ഗുരുതര പരിക്ക്; ബ്രസീലിലെ പൊട്ടിത്തെറിക്ക് പിന്നിൽ!
അനാപോളിസ്: ഇപ്പോൾ ഫോൺ പൊട്ടിത്തെറിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഏത് ബ്രാൻഡ് ന്റെ വാങ്ങിച്ചാലും ഒന്ന് സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതായിരിക്കും നല്ലത്. ചിലപ്പോൾ ഫോണിന്റെ കംപ്ലൈന്റ് കാരണമോ. അല്ലെങ്കിൽ ഫോൺ ബാറ്ററിയുടെ കാലപ്പഴക്കം കാരണമോ ഇങ്ങനെയുള്ള പൊട്ടിത്തെറികൾ സംഭവിക്കാം. നമ്മുടെ കേരളത്തിലും ഫോൺ പൊട്ടിത്തെറിച്ച് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ബ്രസീലിൽ നടന്നിരിക്കുന്നത്.
സാധനങ്ങൾ വാങ്ങുന്നതിനിടെ ജീൻസിന്റെ പിൻ ഭാഗത്തുള്ള പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. യുവതിക്ക് ഗുരുതരമായി പരിക്കുപറ്റി. ബ്രസീലിലെ അനപോളിസിലെ ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് ഫ്രെബുവരി 8ാം തിയതിയാണ് യുവതിയുടെ ഫോൺ പൊട്ടിത്തെറിച്ചത്. ഭർത്താവിനൊപ്പം സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന യുവതിയുടെ പോക്കറ്റിൽ നിന്ന് പെട്ടന്ന് തീ ഉയരുന്നതും ഭയന്ന് യുവതി ഓടുന്നതും ഭർത്താവ് തീ അണയ്ക്കാൻ ശ്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിഡിയോയിൽ ഭയന്ന് ആളുകൾ നോക്കി നിൽക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. പാന്റിന്റെ പിൻഭാഗത്ത് നിന്ന് കത്തിക്കൊണ്ടിരുന്ന ഫോൺ യുവതിയുടെ ഭർത്താവ് സ്വന്തം ടീ ഷർട്ട് ഉപയോഗിച്ച് പുറത്തെടുത്താണ് തീ അണച്ചത്. ഇതിന് പിന്നാലെ യുവതിയെ കയ്യിലും ശരീരത്തിന്റെ പിൻഭാഗത്തും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മുടിയിലേക്കും തീ പടർന്ന് പിടിച്ചിരുന്നു.
അതേസമയം, ഒരു വർഷം മുൻപ് ദമ്പതികൾ വാങ്ങിയ മോട്ടോറോളയുടെ മോട്ടോ ഇ 32 മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി തകരാറിനേ തുടർന്നാണ് ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ പരിക്കേറ്റയാളുമായി ബന്ധപ്പെട്ടതായും ഫോൺ പരിശോധിക്കുമെന്നും മോട്ടോറോള കമ്പനി വ്യക്തമാക്കി.