ഹോളിവുഡിനെ കോരിത്തരിപ്പിച്ച താരം; ഇട്ടുമൂടാനുള്ള സ്വത്തുക്കള്‍; ഒടുവില്‍ കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തില്‍ ആരും അറിയാതെ മരിച്ചു കിടന്നു; ഹോളിവുഡ് ലെജന്‍ഡ് ജീന്‍ ഹാക്മേന്റെയും ഭാര്യയുടെയും മൃതദേഹം കണ്ടെത്തിയത് അഴുകിയ നിലയില്‍
ന്യുയോര്‍ക്ക്: വിഖ്യാത ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മാന്റെയും ഭാര്യ ബെറ്റ്സിയുടേയും മരണത്തില്‍ ദുരൂഹതയേറുകയാണ്. ഇട്ടുമൂടാനുള്ള സ്വത്തുക്കളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ശതകോടികള്‍ വിലമതിക്കുന്ന കൂറ്റന്‍ കൊട്ടാരത്തിലാണ് ഈ ദമ്പതികള്‍ ആരുമറിയാതെ മരിച്ചു കിടന്നത്. അഴുകിയ നിലയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കാണപ്പെട്ടത്. 95 കാരനായ ഹാക്മാന്‍ രണ്ട് തവണ ഒസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ അഭിനേതാവാണ്. 64 കാരിയായ ഭാര്യ ബെറ്റ്സി പ്രശസ്തയായ പിയാനോ വിദഗ്ധയാണ്.
ഇവരുടെ കുളിമുറിയില്‍ ഗുളികകള്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അരാകാവയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മുഖം വീര്‍ത്ത നിലയിലും കൈകാലുകള്‍ വരണ്ടുണങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. ഹാക്മാന്റെ ശരീരവും ഇതേ രീതിയില്‍ കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ അറ്റകുറ്റപണികള്‍ക്കായി എത്തിയ രണ്ട് പേരാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് വാര്‍ത്തകള്‍ പുറത്ത് വിടാന്‍ പന്ത്രണ്ട് മണിക്കൂറോളം എടുത്തു. രണ്ടാഴ്ചയായി ഇവരെ പുറത്ത് കാണാനില്ലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
ഇവര്‍ മരിച്ചിട്ട് ഏറെ നാളായി എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ദമ്പതികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ തന്നെയാണ് അവരുടെ തീരുമാനം. അരക്കാവാ കുളിമുറിക്കുളളിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. തൊട്ടടുത്ത് തന്നെ ധാരാളം ഗുളികകളും ചിതറിക്കിടപ്പുണ്ടായിരുന്നു. ഗുളികകള്‍ ഏത് തരത്തില്‍ പെട്ടതാണെന്നും ദമ്പതികളില്‍ ആരാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും കണ്ടത്തേണ്ടതുണ്ട്. അരക്കാവയുടെ മൃതദേഹത്തിന്റെ തലയുടെ അടുത്തായി ഒരു ഹീറ്ററും വീണ് കിടക്കുന്നുണ്ടായിരുന്നു.
ഹാക്മാന്റെ മൃതദേഹം അടുക്കളയുടെ തൊട്ടടുത്തുള്ള മുറിയിലാണ് കണ്ടെത്തിയത്.. പൂര്‍ണായും വസ്ത്രം ധരിച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം. അദ്ദേഹം ഉപയോഗിച്ചിരുന്ന സണ്‍ഗ്ലാസും വാക്കിംഗ് സ്റ്റിക്കും മൃതദേഹത്തിനടുത്ത് കിടക്കുന്നുണ്ടായിരുന്നു. നിലത്ത് വീണതിന്റ ആഘാതത്തിലാണോ മരണം സംഭവിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. ആകാക്കയുടെ മൃതദേഹവും വസ്ത്രം ധരിച്ച് തന്നെയാണ് കാണപ്പെട്ടത്. കാര്‍ബണ്‍ മോണോക്സൈഡ് ലീക്ക് ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചതെന്നാണ് ഹാക്ക്മാന്റെ മകള്‍ സംശയിക്കുന്നത്.
ഇവരുടെ വളര്‍ത്തു നായയേയയും മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹാക്ക്മാന് 80 മില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. 2004 ല്‍ സിനിമയില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടാറില്ലായിരുന്നു.