ഡിവൈഎഫ്ഐ ബ്‌ളോക്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകനും മുന്‍ ലോക്കല്‍ സെക്രട്ടറിയും; എല്ലാവരും അഭിഭാഷകര്‍; മേശ തുടയ്ക്കുമ്പോള്‍ സിപിഎമ്മുകാരുടെ ദേഹത്ത് വെള്ളം വീണാല്‍ കളിമാറും; ചേര്‍ത്തലയിലെ ഹോട്ടല്‍ അടി കേസാകില്ല; എക്‌സ്‌റേ ജംഗ്ഷനില്‍ സംഭവിച്ചത്

Update: 2025-03-11 04:17 GMT

ആലപ്പുഴ: ചേര്‍ത്തലയില്‍ ഹോട്ടല്‍ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മില്‍ ഏറ്റുമുട്ടി. കൂട്ടയടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചേര്‍ത്തല എക്സ്‌റേ ജംഗ്ഷനിലുള്ള മധു എന്നയാളുടെ ഹോട്ടലിലാണ് അക്രമം ഉണ്ടായത്. അതിരൂക്ഷമായിരുന്നു അടിപടി.

ഹോട്ടലിലെ മേശ തുടച്ചപ്പോള്‍ നേതാക്കളുടെ മേല്‍ വെള്ളം വീണെന്നുപറഞ്ഞായിരുന്നു തര്‍ക്കം ആരംഭിച്ചത്. പിന്നീടിത് കയ്യാങ്കളിയിലും കൂട്ടത്തല്ലിലും എത്തുകയായിരുന്നു. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡിവൈഎഫ്ഐ ബ്‌ളോക്ക് പ്രസിഡന്റ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി എന്നിവരാണ് ജീവനക്കാരുമായ ഏറ്റുമുട്ടിയത്.

അക്രമം കാട്ടിയ മൂന്നുപേരും അഭിഭാഷകരാണ്. അതേസമയം, പൊലീസ് സ്ഥലത്തെത്തിയെങ്കിലും വിഷയത്തില്‍ കേസ് എടുത്തിട്ടില്ല. പരാതി കൊടുക്കാന്‍ ഹോട്ടല്‍ ഉടമയ്ക്ക് ഭയമുണ്ടെന്നാണ് സൂചന.

Similar News