സംഗീത നിശ പൊലിപ്പിക്കാന്‍ പടക്കം പൊട്ടിച്ച് യുവാക്കള്‍; നിശാക്ലബ്ബിന്റെ മേല്‍ക്കൂരയില്‍ തീ പടര്‍ന്ന് കത്തിയമര്‍ന്നു; നോര്‍ത്ത് മാസിഡോണിയയില്‍ 51 പേര്‍ വെന്തുമരിച്ചു; 100ലേറെ പേര്‍ക്ക് പരിക്കേറ്റു

വടക്കന്‍ മാഴ്സിഡോണിയയില്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 51 പേര്‍ മരിച്ചു

Update: 2025-03-16 11:20 GMT

കൊക്കാനി: വടക്കന്‍ മാഴ്സിഡോണിയയില്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 51 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാന നഗരമായ സ്‌കോപ്‌ജേയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കൊക്കാനിയിലെ പള്‍സ് ക്ലബില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 02:30നാണ് തീപിടിത്തമുണ്ടായത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവേശിപ്പിച്ചു. നിശാ ക്ലബില്‍ രാജ്യത്ത് ജനപ്രിയമായ ഡിഎന്‍കെ ബാന്‍ഡിന്റെ സംഗീത പരിപാടി നടക്കുകയായിരുന്നു. 1500ഓളം പേര്‍ ഇതില്‍ പങ്കെടുത്തിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കരിമരുന്ന് പ്രയോഗത്തിനിടെയാണ് തീ പടര്‍ന്നതെന്ന് ആഭ്യന്തര മന്ത്രി പാന്‍സ് ടോസ്‌കോവ്‌സ്‌കി പറഞ്ഞു. തീപിടിത്തത്തില്‍ വടക്കന്‍ മാഴ്‌സിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാന്‍ മിക്കോസ്‌കി നടുക്കം രേഖപ്പെടുത്തി.

രാജ്യത്തെ പ്രശസ്തമായ ഹിപ് ഹോപ് ബാന്‍ഡ് ആയ ഡിഎന്‍കെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തം. ഏകദേശം 1500 പേര്‍ പരിപാടിക്കെത്തിയിരുന്നു. സംഗീതനിശയ്ക്കിടെ കരിമരുന്ന് പ്രയോഗിച്ചപ്പോള്‍ തെറിച്ചുവീണ തീപ്പൊരിയാകാം ദുരന്തത്തിന് കാരണമെന്നാണ് ആഭ്യന്തര മന്ത്രി പാന്‍സ് ടോസ്‌കോവ്‌സ്‌കി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ദുരന്തത്തെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ സജ്ജരായിട്ടുണ്ടെന്നും അപകടത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി ഹ്രിസ്റ്റിജന്‍ മിക്കോസ്‌കി ഫെയ്സ്ബുക്കില്‍ ഒരു പ്രസ്താവനയില്‍ എഴുതി. രാജ്യത്തെ ഒരുപാട് യുവാക്കള്‍ അപകടത്തില്‍പ്പെട്ട് ജീവന്‍ വെടിഞ്ഞെന്നും ഇത് ദുഷ്‌കരവും വളരെ സങ്കടകരവുമായ ദിവസമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കോക്കാനിയിലെ ആശുപത്രിയില്‍ 90 പേരെയാണ് പൊള്ളലേറ്റ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരില്‍ ചിലരെ കൂടുതല്‍ ചികിത്സയ്ക്കായി സ്‌കോപ്ജെയിലെ ആശുപത്രികളിലേക്ക് മാറ്റി.

പ്രാദേശിക സംഗീത ബാന്‍ഡിന്റെ സംഗീത നിശയ്ക്കിടെയായിരുന്നു അഗ്‌നിബാധയുണ്ടായത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആഘോഷം പൊലിപ്പിക്കാന്‍ പടക്കം പ്രയോഗിച്ചതാണ് നിശാക്ലബ്ബിന്റെ മേല്‍ക്കൂരയില്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ആഭ്യന്തര മന്ത്രി പാഞ്ചേ തോഷ്‌കോവ്‌സ്‌കി വിശദമാക്കുന്നത്. നിശാ ക്ലബ്ബിന്റെ അകത്ത് തീ പടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. പെട്ടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാന്‍ ആവശ്യപ്പെടുന്ന ബാന്‍ഡി സംഘത്തിനിടയിലൂടെ യുവതീയുവാക്കള്‍ പരക്കം പായുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

മാസിഡോണിയയിലെ ഏറ്റവും ദുഖം നിറഞ്ഞ ദിവസമാണ് ഇതെന്നും. യുവതലമുറയിലെ നിരവധി പേരുടെ മരണം വളരെ വേദനിപ്പിക്കുന്നതാണെന്നും വടക്കന്‍ മാസിഡോണിയ പ്രധാനമന്ത്രി എക്‌സിലെ കുറിപ്പില്‍ വിശദമാക്കി. ആശുപത്രിക്ക് പുറത്ത് അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ തേടിയെത്തുന്നവരുടേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 1500ഓളം പേരാണ് അഗ്‌നിബാധയുണ്ടാ സമയത്ത് നിശാക്ലബ്ബിനുള്ളിലുണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

Tags:    

Similar News