കാട്ടുതീ തെക്കൻ പ്രദേശങ്ങളെ വിഴുങ്ങുന്നു; 18 പേർ കൊല്ലപ്പെട്ടു; 27,00 പേരെ ഒഴിപ്പിച്ചു; നിരവധി വീടുകൾ കത്തി നശിച്ചു; പ്രസിദ്ധ ബുദ്ധക്ഷേത്രം അഗ്നിക്കിരയായി; കാറ്റിന്റെ വേഗതയിലും ആശങ്ക; കനത്ത നാശനഷ്ടം; രക്ഷാപ്രവർത്തനം തുടരുന്നു; എല്ലാം നിരീക്ഷിച്ച് ഭരണകൂടം; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; ദക്ഷിണ കൊറിയയിൽ അതീവ ജാഗ്രത!
സോള്‍: സോള്‍: ദക്ഷിണ കൊറിയയെ തന്നെ ഞെട്ടിച്ച് തെക്കുകിഴക്കന്‍ മേഖലയില്‍ കാട്ടുതീ ആളിക്കത്തുന്നതായി വിവരങ്ങൾ. കാട്ടുതീയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്ക് പൊള്ളലേറ്റു. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങളും സൈന്യവും ചേര്‍ന്ന് അതിവേഗം പടരുന്ന തീ നിയന്ത്രിക്കാന്‍ ഇപ്പോൾ പ്രയത്‌നിക്കുകയാണ്. പന്ത്രണ്ടിലധികം പ്രദേശങ്ങളിലാണ് തീ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കാട്ടുതീയെ തുടര്‍ന്ന് ഏകദേശം 27,000 ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട് .
മരിച്ചവരില്‍ ഒരാള്‍ അഗ്‌നിശമന വിഭാഗത്തിന്റെ ഹെലികോപ്റ്റര്‍ പൈലറ്റും ഉണ്ട്. ഹെലിക്കോപ്റ്റര്‍ ഉയിസോങ്ങിലെ പര്‍വതപ്രദേശത്ത് തകര്‍ന്നുവീണാണ് അപകടം. കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് തീപിടിച്ചാണ് നാലുപേര്‍ മരിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ ഇതുവരേയും പൂര്‍ണമായി നിയന്ത്രണ വിധേയമായിട്ടില്ല.
ദുരന്ത പ്രദേശങ്ങളിൽ നിന്നും 27,000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 200 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. നിരവധി വീടുകൾ, ഫാക്ടറികൾ, വാഹനങ്ങൾ എന്നിവ നശിച്ചു. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രം തീയിൽ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും തടി ഉപയോഗിച്ചുള്ള പ്രധാന കെട്ടിടങ്ങൾ തീയിൽ അകപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീയിൽ ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചു. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ്. തീ അണയ്ക്കാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നും ദക്ഷിണകൊറിയ ആക്ടിങ് പ്രസിഡൻറ് ഹാൻ ഡക്ക്-സൂ പറഞ്ഞു.
മിക്ക പ്രദേശങ്ങളിലും തീ അണയ്ക്കാൻ കഴിഞ്ഞെങ്കിലും കാറ്റ് ശക്തമായതോടെ വീണ്ടും പടരാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച 5-10 മില്ലിമീറ്റർ മഴ പ്രതീക്ഷിക്കുന്നതിനാൽ, തീ നിയന്ത്രിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീ നിയന്ത്രണത്തിന് വലിയ വെല്ലുവിളിയാകുകയാണ്. അതിനാൽ തെക്കുകിഴക്കൻ നഗരങ്ങളിലെ ഉദ്യോഗസ്ഥർ മൂവായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. അണ്ടോങ്ങ്, ഉയിസോങ്, സാഞ്ചിയോങ്, ഉൽസാൻ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
കൊറിയ ഫോറസ്റ്റ് സർവീസ് കാട്ടുതീ മുന്നറിയിപ്പ് നൽകിയതോടെ, വനങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനുമുമ്പുള്ള കാട്ടുതീകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ കാട്ടുതീ ആണെന്ന് പരിസ്ഥിതി വിദഗ്ദ്ധർ വ്യക്തമാക്കി. തീയണയ്ക്കാൻ കൂടുതൽ അഗ്നിശമന സേനാംഗങ്ങളും സൈനികരും വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വടക്കന്‍ ജിയോങ്സാങ് പ്രവിശ്യയിലെ സാഞ്ചിയോങ് കൗണ്ടിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാട്ടുതീ ആരംഭിച്ചത്. പിന്നീട് തലസ്ഥാനമായ സിയോളില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഉസിയോങ് കൗണ്ടിയിലേക്ക് തീ വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ആന്‍ഡോങ്, ചിയോങ്സോങ്, യോങ്യാങ്, യോങ്ഡിയോക് കൗണ്ടികളിലേക്കും വ്യാപിച്ചു. ഇതിനകം 42,000 ഏക്കര്‍ വനം കത്തിനശിക്കുകയും ഉയിസോങ്ങിലെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഗൗന്‍സ ക്ഷേത്രം ഉള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ ചാമ്പലാകുകയും ചെയ്തിട്ടുണ്ട്. ആന്‍ഡോങ്ങിലെയും മറ്റ് തെക്കുകിഴക്കന്‍ നഗരങ്ങളിലെയും പട്ടണങ്ങളിലെയും താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശമുണ്ട്.
തീ കൂടുതല്‍ അടുത്തുവരുന്നതിനാല്‍ അന്‍ഡോങ് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച വിനോദസഞ്ചാര കേന്ദ്രം ഹാഹോ ഫോക്ക് വില്ലേജില്‍ അധികൃതര്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഹാഹോ വില്ലേജില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ മാത്രമാണ് കാട്ടുതീ. എല്ലാ പ്രവചനങ്ങളെയും മറികടന്നാണ് കാട്ടുതീ വ്യാപിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂ വ്യക്തമാക്കി. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ മാറണമെന്നും ആവശ്യപ്പെട്ടു.