ഈജിപ്തിൽ സഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ തകർന്നു; ദുരന്തം 65 അടി താഴ്ചയിൽ 'പവിഴപ്പുറ്റുകൾ' കാണാൻ പോകവേ; 6 പേർ കൊല്ലപ്പെട്ടു; നാലുപേരുടെ നില ഗുരുതരം; 29 പേരെ രക്ഷപ്പെടുത്തി; കപ്പൽ കടലിനടിയിലൂടെ കുതിക്കവേ പാറക്കെട്ടിൽ ഇടിച്ചെന്ന് സംശയം; വിശദമായ അന്വേഷണത്തിന് അധികൃതർ
കെയ്‌റോ: ഈജിപ്തിൽ വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ തകർന്ന് വൻ അപകടം. ഏകദേശം 44 യാത്രക്കാരുമായി കടലിനടിയിലൂടെ കുതിച്ച 'സിന്ദ്ബാദ്' എന്ന മുങ്ങിക്കപ്പൽ ആണ് തകർന്നത്. വൻ ദുരന്തം നടന്നതിന്റെ ഞെട്ടലിലാണ് സഞ്ചാരികൾ. അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്ത് പാഞ്ഞെത്തി. അപകടത്തിന്റെ വ്യാപ്തി വലുതെന്ന് അവർ വ്യക്തമാക്കി.
വിനോദസഞ്ചാരികളുമായി പോയ മുങ്ങിക്കപ്പൽ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകൾ. ദുരന്തത്തിൽ 6 പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് മാരക പരിക്ക് പറ്റിയതായും റിപ്പോർട്ടുകൾ ഉണ്ട്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചെങ്കടലിലെ ഈജിപ്ഷൻ തീരത്താണ് സംഭവം നടന്നത്.
മുങ്ങിക്കപ്പലിൽ നാൽപ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഹുർഘദയിലെ പവിഴപ്പുറ്റുകൾ കാണാൻ സമുദ്രത്തിനടിയിലൂടെ മുങ്ങിക്കപ്പലിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ഹുർഘദയിലെ മരീന ഹോട്ടലിന് മുൻവശത്താണ് സംഭവം നടന്നത്. 29 പേരെ ഇതിനോടകം രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അധികൃതരുടെ വാക്കുകൾ ഇങ്ങനെ. 65 അടി താഴ്ചയിൽ 'പവിഴപ്പുറ്റുകൾ' കാണാൻ പോകുമ്പോൾ ആയിരുന്നു ദുരന്തം നടന്നത്. കടലിനടിയിലൂടെ കുതിക്കവേ പാറക്കെട്ടിൽ ഇടിച്ചാണ് അപകടം നടന്നുവെന്നാണ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ഒരു ദമ്പതികൾ മരിക്കുകയും അവരുടെ രണ്ടു മക്കളും രക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
അവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൂടുതൽ യാത്രക്കാർ റഷ്യയിൽ നിന്നുള്ളവരെന്നും വിവരങ്ങൾ ഉണ്ട്. ചിലർ അപകടം നടന്നപ്പോൾ നീന്തി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.