അമ്മ ഗർഭിണിയായത് പതിനാലാം വയസിൽ; യുവതി സഹോദരിയെന്ന് കരുതിയത് സ്വന്തം പെറ്റമ്മയെ; മാതാപിതാക്കളായി കണ്ടത് സ്വന്തം മുത്തച്ഛനേയും മുത്തശിയേയും; ആ അമ്പരിപ്പിക്കുന്ന സത്യം മനസിലാക്കിയത് സ്കൂളിൽ നിന്ന്; സിനിമയെ വെല്ലും ട്വിസ്റ്റ്; മകളുടെ ജീവിതം മാറിമറിഞ്ഞ കഥ ഇങ്ങനെ!

Update: 2025-03-30 17:13 GMT

ജീവിതത്തില്‍ തനിക്കുണ്ടായ അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് യുവതി. വര്‍ഷങ്ങളായി തന്റെയൊപ്പം ഉണ്ടായിരുന്ന സ്വന്തം ചേച്ചിയെന്ന് കരുതിയ വ്യക്തി യഥാര്‍ത്ഥത്തില്‍ തന്റെ പെറ്റമ്മയാണ് എന്ന സത്യം അറിഞ്ഞതിലെ അമ്പരപ്പാണ് യുവതി പങ്കുവയ്ക്കുന്നത്. തന്റെ മാതാപിതാക്കള്‍ എന്ന് യുവതി കരുതിയതാകട്ടെ സ്വന്തം മുത്തച്ഛനേയും മുത്തശിയേയും ആയിരുന്നു. അതായത് തന്റെ മാതാവിന്റെ അച്ഛനേയും അമ്മയേയും.

തന്റെ അമ്മയ്ക്ക് വെറും 14 വയസ് മാത്രമുള്ളപ്പോഴാണ് തന്നെ ഗര്‍ഭം ധരിച്ചതെന്നും 15ാം വയസില്‍ തനിക്ക് ജന്മം നല്‍കിയെന്നും യുവതി തിരിച്ചറിഞ്ഞത് വളരെ അപ്രതീക്ഷിതമായിട്ടാണ്. പക്ഷെ തനിക്ക് അമ്മയുടെ മാതാപിതാക്കളായി മുത്തച്ഛനേയും മുത്തശിയേയും കാണാനാകില്ലെന്നും അവര്‍ തുടര്‍ന്നും തന്റെ മനസ്സില്‍ മാതാപിതാക്കള്‍ തന്നെ ആയിരിക്കുമെന്നും യുവതി പറയുന്നു. മേഗന്‍ ഫിലിപ്‌സ് എന്ന യുവതിയാണ് തന്റെ ജീവിതത്തിലെ ഈ സംഭവം വിവരിക്കുന്നത്.

ഈ വിവരം അറിയാനുണ്ടായ സാഹചര്യം അമ്മയോ അവരുടെ അച്ഛനമ്മമാരോ അല്ല എന്നും യുവതി പറയുന്നു. വെയില്‍സില്‍ നിന്നുള്ള 31 കാരിയാണ് ഇവര്‍. ഒരു ദിവസം സ്‌കൂളില്‍ നിന്നും ആ വേദനിപ്പിക്കുന്ന സത്യം മനസിലാക്കേണ്ടി വരികയായിരുന്നു. വളരെയേറെ സ്‌നേഹത്തോടെയാണ് താനും 'സഹോദരി'യും വളര്‍ന്നത് എന്ന് യുവതി ഓര്‍ക്കുന്നു. എന്നാലും മുത്തച്ഛനും മുത്തശിയും അവരുടെ മകളായി തന്നെ യുവതിയെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ജീവിതം മാറിമറിഞ്ഞ വെളിപ്പെടുത്തലിനെ കുറിച്ചും അവര്‍ പറഞ്ഞു.

ഒരു ദിവസം സ്‌കൂളില്‍ അപരിചിതനായ ഒരാള്‍ തന്നെ കാണാനെത്തിയെന്നും. അരികില്‍ വന്ന്, തന്റെ സഹോദരിയാണ് തന്നെ പ്രസവിച്ച അമ്മ എന്നയാള്‍ വെളിപ്പെടുത്തി. അമ്പരപ്പും, ഞെട്ടലും ഒരുപോലെ അനുഭവിച്ച നിമിഷമായിരുന്നു അത്. അയാള്‍ പറഞ്ഞത് വിശ്വസിക്കാന്‍ ആദ്യം മേഗന്‍ തയ്യാറായില്ല. എന്നാല്‍ വീട്ടിൽ എത്തിയപ്പോൾ താനറിഞ്ഞ കാര്യത്തിന്റെ തെളിവ് സഹിതം അവള്‍ക്ക് കാണാന്‍ കഴിയുകയായിരുന്നു. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുകയാണ്.

Tags:    

Similar News