എമ്പുരാനെ അടിയന്തര പ്രമേയമാക്കിയ ഡീന്‍ കുര്യാക്കോസ് മുനമ്പത്തെ വേദന കണ്ടില്ല; 'ഒരുത്തന്റെയും തന്തയുടെ വകയല്ല ഇന്ത്യ' എന്ന് പൃഥ്വിയ്ക്കും എമ്പുരാനും വേണ്ടി പോസറ്റിട്ട സ്ഥലം എംപി ഹൈബി ഈഡനും ഈ കണ്ണീര്‍ കണ്ടില്ല; വക്കഫ് ബില്ലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്; എമ്പുരാനെ പിന്തുണയ്ക്കുന്നവര്‍ എന്തുകൊണ്ട് പാവങ്ങളുടെ ദുരവസ്ഥ കാണുന്നില്ല?
കൊച്ചി: ക്രൈസ്തവ സഭാ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എമ്പുരാനെ അനുകൂലിക്കുകയും മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് കാണാതിരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ വ്യാപക പ്രതിഷേധം. എറണാകുളത്ത് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട എന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍. ഹൈബി ഈഡന്‍ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മുനമ്പം ജനതയുടെ പേരിലാണ് പോസ്റ്റര്‍. വഖഫ് ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വയ്ക്കാന്‍ തീരുമാനമായതിനു പിന്നാലെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പം നിന്ന കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരെയും വിധിയെഴുതും. വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍?ഗ്രസേ, ക്രൈസ്തവ സമൂഹത്തിന് നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം എന്നും ഞങ്ങള്‍ ഓര്‍ത്തു വയ്ക്കും. വഖഫ് ബില്ലിനെ നിങ്ങള്‍ എതിര്‍ത്താലും ജയിച്ചെന്നു കരുതണ്ട. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാര്‍ഥനകളും ദൈവം കാണാതിരിക്കില്ല- എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.
എമ്പുരാന്‍ എന്ന ക്രൈസ്തവ അവഹേളന സിനിമയ്ക്ക് വേണ്ടി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഡീന്‍ കുര്യാക്കോസ് എംപിയും വിമര്‍ശനത്തിലാണ്. കേരളം ഇപ്പോള്‍ നേരിടുന്ന ഏക നീറുന്ന പ്രശ്‌നം എന്ന നിലയില്‍ താന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കാര്യം ഡീന്‍ കുര്യാക്കോസ് തന്നെ ഫേസ്ബുക്കിലൂടെ കേരളത്തിലെ തന്റെ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോടും തനിക്കുവേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിശ്വാസികളെ പൊട്ടന്മാരാക്കാന്‍ രംഗത്തിറങ്ങുന്ന ആളുകളെയും അറിയിച്ചിട്ടുണ്ട്. സ്വന്തം സമുദായത്തിലെയോ മണ്ഡലത്തിലെയോ ഏതെങ്കിലും ഒരു പ്രശ്‌നത്തിനുവേണ്ടി ഇവന്‍ ഇന്നുവരെ ഇതുപോലെ രംഗത്തിറങ്ങിയിരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ പക്ഷേ പൊളിറ്റിക്കല്‍ ഇസ്ലാം പ്രതിരോധത്തില്‍ ആകുമ്പോള്‍ ഉളുപ്പില്ലാതെ എന്ത് ചെറ്റത്തരത്തിനും ഇവനെപ്പോലെയുള്ളവര്‍ തയ്യാറാണ്. അല്പമെങ്കിലും വിശ്വാസികളോട് സ്‌നേഹപൂര്‍വ്വം ഉണ്ടെങ്കില്‍ നിങ്ങള്‍ ഇവനെപ്പോലെയുള്ള എംബോക്കികള്‍ക്ക് വോട്ട് ചെയ്യുവാന്‍ ഇനിയും വിശ്വാസികളെ പ്രേരിപ്പിക്കരുതെന്നാണ് കാസ ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പുലുള്ളത്. മുനമ്പത്തെ എംപിയാണ് ഹൈബി ഈഡന്‍. ഈ സാഹചര്യത്തിലാണ് ഹൈബിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്.
ഹൈബി ഈഡനെതിരേയും വക്കഫ് വിഷയത്തില്‍ പ്രതിഷേധം ശക്തമാണ്. 'ഒരുത്തന്റെയും തന്തയുടെ വകയല്ല ഇന്ത്യ.'-എറണാകുളം എംപി ഹൈബി ഈഡന്‍ ഇട്ട ഈ പോസ്റ്റ് വായിച്ചപ്പോള്‍, ആരെയാണെന്ന് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വ്യക്തമായി എഴുതിയിട്ടില്ലെങ്കിലും, മുനമ്പം ജനതക്ക് കൂടി ബാധകമാണ് ഈ വരികള്‍... ഹൈബി പറഞ്ഞതിനും കാര്യമുണ്ട്. കാരണം ഇന്ത്യയിലെ കണ്ണായ സ്ഥലങ്ങള്‍ മുഴുവനും, ഞങ്ങളുടെത് ആണെന്ന് പറഞ്ഞു അവകാശം ഉന്നയിക്കാന്‍ റെഡിയായിട്ട് വക്കഫ് ബോര്‍ഡ് നില്‍ക്കുമ്പോള്‍ പിന്നെ എങ്ങനെയാണ് മറ്റുള്ളവരുടെ തന്തയുടെ വകയാകുന്നത്?. 2013-ല്‍, വഖഫ് ബോര്‍ഡിന് ആരുടെയും സ്വത്ത് 'വഖഫ് സ്വത്ത്' ആയി നിശ്ചയിക്കാന്‍ അധികാരം നല്‍കുന്നതിനായി നിയമ ഭേദഗതി നടത്തിയത് കോണ്‍ഗ്രസ്സാണ്. ഈ പ്രാകൃത നിയമപ്രകാരം വഖഫ് ബോര്‍ഡിന് ആരുടെയെങ്കിലും സ്വത്തുകള്‍ വക്കഫ് ആക്കണമെന്ന് തോന്നിയാല്‍, ആക്കാന്‍ സാധിക്കും. പിന്നീട് ഇത് വക്കഫ് ഭൂമി അല്ല എന്ന് സ്ഥാപിക്കേണ്ടത് യഥാര്‍ത്ഥ ഉടമസ്ഥരുടെ ബാധ്യതയാണ്. ഇന്ത്യയെ ഇസ്ലാമിക വല്‍ക്കരിക്കാന്‍ ശ്രമം നടത്തുന്നവരുടെ ചട്ടുകം ആയി പ്രവര്‍ത്തിക്കുന്ന പൃഥ്വിരാജിനെ പോലെയുള്ളവരെ പിന്തുണച്ച് ഹൈബി ഈഡന്‍ പോസ്റ്റിട്ടതു വഴി എംമ്പുരാന്‍ സിനിമയിലെ ഷാഡോ ക്യാരക്ടറായ അബ്രാം ഖുറേഷിയെ പോലെയുള്ള ആഗോള അജണ്ടകള്‍ വച്ചുപുലര്‍ത്തുന്ന ആളുകള്‍ ഇവരുടെ പുറകില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കുന്നതിന് മുമ്പ് അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുകളാണ് ഇക്കൂട്ടര്‍. ഇപ്പോള്‍ പി എഫ് ഐ യുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുമായി ഈ ബന്ധം ഇവര്‍ തുടര്‍ന്നു പോരുന്നു.-ഇതാണ് സോഷ്യല്‍ മീഡിയയിലെ ക്രൈസ്തവ ഗ്രൂപ്പുകള്‍ പ്രചരിക്കുന്ന ഒരു കമന്റ്. മുനമ്പം വിഷയത്തില്‍ വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ടു ചെയ്തുകൂടെ എന്ന് അവതാരിക ചോദിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയുടെ ഉത്തരം ആണ് KCBC പറയുന്നതിന് അനുസരിച്ചു കോണ്‍ഗ്രസിന് രാഷ്ട്രീയനിലപാട് എടുക്കാന്‍ സാധ്യമല്ല എന്ന്, അതേസമയം പാണക്കാട്ടു നിന്ന് ഇങ്ങനെ ഒരു കത്ത് തന്നാല്‍ തങ്ങള്‍ അത് ഞങ്ങള്‍ എടുക്കും കാരണം അവര്‍ഞങ്ങളുടെ മുന്നണി ആണ് അപ്പൊ കോണ്‍ഗ്രസ്സുകാരെ ഒരു ചോദ്യം ?ക്രിസ്ത്യാനികളുടെ വോട്ടുകൊണ്ടല്ലേ നീയൊക്കെ ഇത്രയും നാള് രാഷ്ട്രീയതും കയറി വന്നത്.എന്നിട്ട് ക്രിസ്ത്യാനികളേക്കാളും വലിയ വോട്ടുബാങ്കിനെ കണ്ടപ്പോള്‍ നിന്റെ ഒക്കെ മലക്കം മറിച്ചില്‍ ഞങ്ങള്‍ക്ക് മനസിലാകും . ഒരു കാര്യം നീയൊക്കെ മനസിലാക്കുക ക്രിസ്ത്യാനികളുടെ വോട്ടു നിങ്ങള്‍ക്കൊന്നും അട്ടിപ്പേര്‍ അവകാശമായി ആരും എഴുതി തന്നിട്ടില്ല എന്നും കൂടി ഓര്‍ത്തേക്കണം . കേരളത്തിലെ കോണ്‍ഗ്രസിന്റെ പച്ചകെണിയില്‍ വീണു സ്വന്തം അസ്തിത്വം വാണക്കാട്ടു കൊണ്ടുപോയി പണയം വച്ച ക്രിസ്ത്യാനികളോട് ഈ മുകളില്‍ കോണ്‍ഗ്രെസ്സുകാരന്‍ നിനക്കൊക്കെ ഒരു ആവശ്യം വന്നപ്പോള്‍ നിന്റെ സമുദായത്തോട് പറഞ്ഞത് ഓര്‍ത്തു വച്ചോ . പിന്നെ കാസയോട് കോണ്‍ഗ്രെസ്സുകാര്‍പറഞ്ഞത് ക്രിസ്ത്യാനികളുടെ അട്ടിപ്പേര്‍ അവകാശം ഒന്നും എടുക്കണ്ട എന്ന് മാമോദീസാ വെള്ളം തലയില്‍ വീണ ക്രിസ്ത്യാനികള്‍ ആയ ഞങ്ങള്‍ക്ക് ഞങ്ങളുടെ സമുദായത്തിലെ സഹോദരങ്ങള്‍ക്ക് ഒരു ആവശ്യം വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ മുന്നില്‍ തന്നെയുണ്ടാകും അതിനു വാണക്കാട്ടെ അടുക്കളത്തിണ്ണയില്‍ പെറ്റു കിടക്കുന്ന ഒരു കോണ്‍ഗ്രെസ്സുകാരന്റെയും തെറ്റൊരവും ഭീഷണിയും കൊണ്ട് ഇങ്ങോട്ടു വരേണ്ട . വാണക്കാട്ടെ കക്ഷത്തില്‍ ഇരിക്കുന്ന നിന്റെ ഒക്കെ തല ആദ്യം പുറത്തെടുത്തു മുട്ടുകുത്തി നില്‍ക്കാതെ നേരെ നിവര്‍ന്നു നില്‍ക്ക് .എന്നിട്ട് ഇങ്ങോട്ട് ഉപദേശവുമായി വന്നാല്‍ മതി -ഇതാണ് മറ്റൊരു പോസ്റ്റ്. ഇങ്ങനെ ക്രൈസ്തവ അനുകൂല പേജുകളില്‍ എല്ലാം വിമര്‍ശനം മാത്രമാണ്.
സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ കിടപ്പാടങ്ങള്‍ക്ക് വേണ്ടി സമരം നടത്തുമ്പോള്‍, കണ്ടില്ലെന്ന് നടിക്കുകയും, അവിടെ വേട്ടക്കാരുടെ സ്ഥാനത്ത് നില്‍ക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി എത്ര തന്തയ്ക്ക് പിറന്നവര്‍ക്ക് ചേരുന്ന നടപടിയാണ്?. വക്കഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസ്താവന നടത്തിയത് മൂലം, കത്തോലിക്കാസഭയുടെ ആസ്ഥാനത്ത് ഇരിക്കുന്നവരെല്ലാം സംഘികള്‍ ആണെന്ന് ഹൈബി യെ പോലെയുള്ളവര്‍ പറഞ്ഞു കളയുമോ!-എന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം, കാര്യമായ മാറ്റങ്ങളില്ലാതെയാണ് പുതുക്കിയ വഖഫ് നിയമ ഭേദഗതി അവതരിപ്പിക്കുക. അമുസ്ലീങ്ങളും സ്ത്രീകളും ബോര്‍ഡിലുണ്ടാകും. ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് ഇന്ത്യാ മുന്നണി യോഗത്തില്‍ ധാരണയായത്. പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന ഖാര്‍?ഗെ, തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോ?ഗത്തില്‍ പങ്കെടുത്തു. നേരത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്ന സിപിഎം എംപിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് എംപിമാര്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. എംപിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് അറിയിച്ചു. ലോക്‌സഭയിലും രാജ്യസഭയിലും സിപിഎം എംപിമാര്‍ ബില്‍ അവതരണ ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനുശേഷം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ മതിയെന്നാണ് എംപിമാര്‍ക്ക് നല്‍കിയിരിക്കുവന്ന നിര്‍ദേശം. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്നാണ് സിപിഎം അറിയിച്ചിരുന്നത്. ഇക്കാര്യം കാട്ടി നാല് സിപിഎം എംപിമാര്‍ ലോക്സഭ സ്പീക്കര്‍ക്ക് കത്തും നല്‍കിയിരുന്നു. ഉച്ചയ്ക്ക് ബില്‍ അവതരിപ്പിക്കാനാണ് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബില്ലിന്മേല്‍ എട്ട് മണിക്കൂര്‍ ചര്‍ച്ചയാകും നടക്കുക. ബില്‍ അവതരണവുമായി ബന്ധപ്പെട്ട് എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനമെടുത്ത കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ബില്‍ ലോക്‌സഭയില്‍ പാസാകുമെന്നാണ് പൊതു വിലയിരുത്തല്‍.