യാത്രക്കാരുടെ അതേ പരിഗണന ഇനി പാഴ്‌സലിനും! കൈയ്യില്‍ ഒരു പാഴ്സലുമായി നില്‍ക്കുന്ന എയര്‍ഹോസ്റ്റസ് ചിത്രം; പൈനാപ്പിള്‍ ഫ്ളേവറിലുള്ള മുട്ട; മന്ത്രിയായി സ്വയം പ്രഖ്യാപിച്ച എംപി; എല്ലാം പരസ്യവും ഔദ്യോഗികവും; പക്ഷേ ഒളിച്ചു വച്ചത് 'ചതിയും'! ഈ തന്ത്രത്തില്‍ പെട്ടത് വിഐപികള്‍ അടക്കം

Update: 2025-04-02 04:17 GMT

പ്രില്‍ ഒന്ന് അഖിലലോക വിഡ്ഢിദിനമായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്. ഈ ദിവസം പിറന്നാള്‍ ഉള്ള വ്യക്തികള്‍ പോലും മാനക്കേട് ഭയന്ന് അത് മറച്ചു വെയ്ക്കുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് നമ്മള്‍ വീട്ടുകാരേയും കൂട്ടുകാരേയും എല്ലാം പറ്റിക്കാനായി പല വിദ്യകളും ചെയ്യാറുണ്ട്. കാലം മാറിയ സ്ഥിതിയില്‍ ഇപ്പോള്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പലരേയും ഏപ്രില്‍ ഫൂളാക്കുന്ന പതിവ് തുടങ്ങിയിരിക്കുകയാണ്.

വിഡ്ഢിദിനമായ ഇന്നലെ ഇത്തരത്തില്‍ ചില വന്‍കിട സ്ഥാപനങ്ങള്‍ വ്യാജപരസ്യങ്ങള്‍ നല്‍കി ആളുകള്‍ക്ക് പ്രാങ്ക്് നല്‍കിയിരുന്നു. ഇതിനെ കുറിച്ചുളള നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പലരും വ്യാജ ഉത്പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പേരിലാണ് ആളുകളെ കളിയാക്കാന്‍ ശ്രമിച്ചത്. എമിറേറ്റ്സും സബ്വേയും ഉള്‍പ്പെടെയുള്ള വന്‍കിട സ്ഥാപനങ്ങള്‍ ഇന്നലെ ഇത്തരത്തില്‍ വ്യാജപരസ്യങ്ങള്‍ നല്‍കിയതാണ് വാര്‍ത്തകളില്‍ നിറയുന്നത്. പല സെലിബ്രിറ്റികളും ഇത്തരത്തിലുള്ള പരസ്യങ്ങള്‍ വിശ്വസിച്ചതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്തു. എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകളും പരസ്യങ്ങളും എല്ലാം വളരെ നിഷ്‌ക്കളങ്കമായ രീതിയില്‍ ആരേയും ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ളവ ആയിരുന്നു എന്നതാണ് രസകരമായ കാര്യം.

പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് നല്‍കിയ പരസ്യമാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. കമ്പനി പുതിയൊരു പാഴ്സല്‍ സര്‍വ്വീസ് ആരംഭിച്ചു എന്നായിരുന്നു അവര്‍ നല്‍കിയ പരസ്യം. എയര്‍ഹോസ്റ്റസിന്റെ വേഷം ധരിച്ച ഒരു യുവതി കൈയ്യില്‍ ഒരു പാഴ്സലുമായി നില്‍ക്കുന്ന ചിത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാര്‍ക്ക് നല്‍കുന്ന അതേ പരിഗണനയാണ് പാഴ്സലുകള്‍ക്കും നല്‍കുന്നത് എന്നാണ് പരസ്യത്തില്‍ കാണുന്നത്. അതായത് പാഴ്സലിനായി പ്രത്യേക സീറ്റ് തന്നെ ഒരുക്കിയതായും ഇതില്‍ പറയുന്നു. പാഴ്സലിനും വി.ഐ.പി പരിഗണന തങ്ങള്‍ നല്‍കുന്നതായി കമ്പനി അറിയിച്ചിരുന്നു.

പാഴ്സലിനായി ആഡംബര സീറ്റും ഷാമ്പയിനും ഒപ്പം സീറ്റിന് മുന്നിലെ സ്‌ക്രീനില്‍ നിരവധി സിനിമകള്‍ കാണാനുള്ള അവസരവും ഒരുക്കിയതായി പരസ്യത്തില്‍ കാണാം. ഈ പരസ്യം കണ്ട് ആദ്യം അമ്പരന്ന് പോയ പലരും പിന്നീടാണ് ഇന്ന് ഏപ്രില്‍ ഒന്നാണല്ലോ എന്ന കാര്യം ഓര്‍ത്തത്. ലോകപ്രശസ്ത ഹോംവെയര്‍ ബ്രാന്‍ഡായ ദി റേഞ്ച് ആകട്ടെ ക്രിസ്മസ് സീസണിന് വേണ്ടിയുള്ള ഉത്പ്പന്നങ്ങള്‍ ഉത്സവ സീസണായി അവതരിപ്പിക്കുന്നതായി പരസ്യം ചെയ്താണ് ആളുകളെ പറ്റിച്ചത്. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഡോള്‍ സണ്‍ഷൈന്‍ കമ്പനി ആകട്ടെ പൈനാപ്പിള്‍ ഫ്ളേവറിലുള്ള മുട്ട വിപണിയിലിറക്കി എന്നാണ് പരസ്യം നല്‍കിയത്.

ഇന്നലെ മുതല്‍ അവരുടെ എല്ലാ ഷോറൂമുകളിലും ഈ മുട്ട ലഭിക്കുമെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. ഇവരെയെല്ലാം കടത്തിവെട്ടി കൊണ്ട് ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എം.പിയായ ഡോണ്‍ ബട്ലര്‍ താന്‍ മന്ത്രിയായി എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പ്രതീക്ഷയുടേയും പോസിററിവിറ്റിയുടേയും ചുമതലയുള്ള ആദ്യ മന്ത്രിയായിരിക്കും താന്‍ എന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ലോകത്തെ പ്രമുഖ കമ്പനികളും വി.ഐ.പികളും എല്ലാം ചേര്‍ന്ന് ഇത്തവണത്തെ വിഡ്ഢിദിനം കളര്‍ഫുള്ളാക്കി എന്ന് ചുരുക്കം.

Tags:    

Similar News