ആമിക്ക് സ്പില്‍ബര്‍ഗ് ജീവനാംശമായി 100 മില്യണ്‍ ഡോളര്‍ നല്‍കി; ആമിയും മൂന്നാമത്തെ ഭര്‍ത്താവ് കെന്നത്ത് ബൗസര്‍ ജൂനിയറും സ്പില്‍ബര്‍ഗും രണ്ടാം ഭാര്യയായ കേറ്റ് കാപ്‌ഷോയുമായി ഇപ്പോഴുമുള്ളത് അങ്ങേയറ്റം ഊഷ്മളമായ ബന്ധം; 1989ലെ വിവാഹ മോചനം വീണ്ടും ചര്‍ച്ചകളില്‍
ന്യൂയോര്‍ക്ക്: ഇതിഹാസ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് നൂറ് മില്യണ്‍ ഡോളര്‍ നല്‍കി മുന്‍ ഭാര്യയെ വിവാഹമോചനം നടത്തിയതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയാണ്. 1989 ലാണ് ദമ്പതികള്‍ നിയമപരമായി വേര്‍പിരിഞ്ഞത്. ആമി ഇര്‍വിംഗ് എന്ന മുന്‍ ഹോളിവുഡ് താരമായിരുന്നു സ്പില്‍ബര്‍ഗിന്റെ ഭാര്യയായിരുന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ ഇപ്പോഴും തികഞ്ഞ സൗഹൃദത്തിലാണ് കഴിഞ്ഞു പോകുന്നത്.
ആമിയും അവരുടെ മൂന്നാമത്തെ ഭര്‍ത്താവ് കെന്നത്ത് ബൗസര്‍ ജൂനിയറും സ്പില്‍ബര്‍ഗും രണ്ടാം ഭാര്യയായ കേറ്റ് കാപ്‌ഷോയുമായി അങ്ങേയറ്റം ഊഷ്മളമായ ബന്ധമാണ് ഇപ്പോഴും പുലര്‍ത്തുന്നത് എന്നാണ് അവരുടെ സുഹൃത്തുക്കള്‍ പറയുന്നത്. സ്പില്‍ബര്‍ഗിന് ഇപ്പോള്‍ 78 വയസായി . ആമി ഇര്‍വിംഗിന് 71 വയസാണ് പ്രായം. 1976 ല്‍ തന്റെ 'ക്ലോസ് എന്‍കൗണ്ടേഴ്‌സ് ഓഫ് ദി തേര്‍ഡ് കൈന്‍ഡ്' എന്ന ചിത്രത്തിനായുള്ള ഒരു ഓഡിഷനിലാണ് സ്പില്‍ബര്‍ഗ് ആമിയെ കണ്ടുമുട്ടുന്നത്. എന്നാല്‍ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ വേണ്ട പ്രായം അവര്‍ക്ക് കുറവായിരുന്നത് കൊണ്ട് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇരുവരും തമ്മില്‍ സൗഹൃദം ഉണ്ടാകുകയും ഒടുവില്‍ വിവാഹത്തില്‍ എത്തുകയും ചെയ്തു. റൈഡേഴ്സ ഓഫ് ദി ലോസ്ററ് ആര്‍ക്ക് എന്ന വിഖ്യാത ചിത്രത്തിലെ പ്രധാന വേഷം സ്പില്‍ബര്‍ഗ് ആമിക്ക് വാഗ്ദാനം ചെയ്തിരുന്നു എങ്കിലും 1979 ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ സാഹര്യത്തില്‍ ഈ വേഷം കാരന്‍ അല്ലെനാണ് ലഭിച്ചത്.
തനിക്ക് കരിയറിനേക്കാള്‍ പ്രധാനം യഥാര്‍ത്ഥ ജീവിതം ആണെന്നാണ് ആമി പിന്നീട് വ്യക്തമാക്കിയത്. 1984 ല്‍ ഇന്ത്യയില്‍ വെച്ചാണ് അവര്‍ വീണ്ടും സ്പില്‍ബര്‍ഗിനെ കണ്ടുമുട്ടുന്നത്. ഈ സമയത്ത് ഇന്ത്യാന ജോണ്‍സിനും ടെമ്പിള്‍ ഓഫ് ഡൂമിനും വേണ്ടി ലൊക്കേഷനുകള്‍ അന്വേഷിക്കുകയായിരുന്നു സ്പില്‍ബര്‍ഗ്. സ്പില്‍ബര്‍ഗ് ഈ സമയത്ത് ശ്രീലങ്കയില്‍ ആയിരുന്നു. താന്‍ ഇന്ത്യയില്‍ ഉണ്ടെന്ന് അറിഞ്ഞ അദ്ദേഹം ആമിയെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷൂട്ടിംഗിനിടയില്‍ ഇരുവരും കണ്ടുമുട്ടുകയായിരുന്നു. ദമ്പതികളുടെ ഏകമകനായ മാക്സിന്റെ സംരക്ഷണം ആമിയാണ് ഏറ്റെടുത്തിരുന്നത്.
പിന്നീട് നടന്ന നിയമനടപടികളുടെ ഭാഗമായിട്ടാണ് ആമിക്ക് സ്പില്‍ബര്‍ഗ് ജീവനാംശമായി 100 മില്യണ്‍ ഡോളര്‍ നല്‍കാന്‍ തീരുമാനം ആകുന്നത്. 2025 ലെ കണക്കനുസരിച്ച് 5.3 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സ്പില്‍ബര്‍ഗിന്റെ ആസ്തിയില്‍ ഇത് ഒരു കുറവും വരുത്തിയിട്ടുമില്ല. ആമി ഇപ്പോള്‍ പറയുന്ത് താന്‍ എത്ര കാലം സ്പില്‍ബര്‍ഗിന്റെ ഭാര്യയായി ജീവിച്ചു എന്ന കാര്യം ഓര്‍മ്മിക്കുന്നത് പോലുമില്ല എന്നാണ്. ആകെ പതിന്നാല് വര്‍ഷമാണ് ഭാര്യയായി കഴിഞ്ഞിരുന്നത് എന്ന് പറയാമെങ്കിലും പല സന്ദര്‍ഭങ്ങളിലും ഇവര്‍ പിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷമാണ് പ്രമുഖ വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപര്‍ട്ട് മര്‍ഡോക്ക് അഞ്ചാമതും വിവാഹിതനായത്. 93-ാം വയസിലാണ് അഞ്ചാമതും അദ്ദേഹം വിവാഹം കഴിച്ചത്. 1956 ല്‍ എയര്‍ഹോസ്റ്റസായ പട്രീഷ്യ ബുക്കറെയാണ് റൂപര്‍ട്ട് ആദ്യം വിവാഹം ചെയ്തത്. 1960 ല്‍ ഇരുവരും വിവാഹമോചിതരായി.
തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകയായ അന്ന ടൊര്‍വിനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം 1999 ല്‍ അവസാനിപ്പിച്ചു. പിന്നീട് വെന്‍ഡി ഡെംഗിനെ വിവാഹം ചെയ്‌തെങ്കിലും 2013 ല്‍ ഇരുവരും വിവാഹമോചിതരായി. 2016ലാണ് മോഡല്‍ ജെറി ഹാളിനെ വിവാഹം ചെയ്തത്. 2021 ല്‍ ഈ ബന്ധവും വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹോളിവുഡ് താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിററും തമ്മില്‍ വേര്‍പിരിഞ്ഞത്. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞത്.