പൂര്‍ണ്ണമായും കല്ലുകൊണ്ടുള്ള മനുഷ്യനിര്‍മ്മിതി; കല്ലിന്റെ പരിശോധനകളില്‍ വ്യക്തമാകുന്നത് പതിനായിരം വര്‍ഷത്തിലേറെ പഴക്കം; ഈജിപ്റ്റിലെ പിരമിഡുകളെക്കാള്‍ പഴക്കം; യോനാഗുനിക്ക് പിന്നില്‍ നിഗൂഢ നാഗരികതയോ?

Update: 2025-04-09 09:39 GMT

തായ് വാനടുത്ത് വെള്ളത്തിനടിയില്‍ കണ്ടെത്തിയ ഒരു പിരമിഡ് ലോക ചരിത്രത്തെ തന്നെ മാറ്റിമറിക്കുമെന്ന അഭിപ്രായവുമായി വിദഗ്ധര്‍. പുരാതന ലോകത്തെ കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ മാറ്റിയെഴുതുന്നതായിരിക്കും ഈ കണ്ടെത്തല്‍ എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ജപ്പാന്റെ റ്യുക്യു ദ്വീപുകള്‍ക്ക് സമീപം സമുദ്രനിരപ്പില്‍ നിന്ന് 82 അടി താഴെ സ്ഥിതി ചെയ്യുന്ന യോനാഗുനി സ്മാരകം എന്ന ഈ നിഗൂഢമായ നിര്‍മ്മിതി 1986 ലാണ് കണ്ടെത്തിയത്. ഗവേഷകരെ ഇത് അന്ന് മുതല്‍ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായി മാറിക്കഴിഞ്ഞിരുന്നു. മൂര്‍ച്ചയുള്ള കോണുകളുള്ള ഈ ഭീമന്‍ രൂപത്തിന് 90 അടി പൊക്കമുള്ളതാണ്.

പൂര്‍ണ്ണമായും കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ് ഇത് മനുഷ്യനിര്‍മ്മിതമാണെന്ന് തന്നെയാണ് പൊതുവേ കരുതപ്പെടുന്നത്. കല്ലിന്റെ പരിശോധനകളില്‍ വ്യക്തമാകുന്നത് ഇതിന് പതിനായിരം വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ്. ഈ നിര്‍മ്മിതി മനുഷ്യ നിര്‍മ്മിതമാണെങ്കില്‍ ഈ പ്രദേശം പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയിരിക്കാം എന്നാണ് കണക്കാക്കുന്നത്. ഈജിപ്റ്റിലെ പിരമിഡുകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റ് മിക്ക പുരാതന ഘടനകളേക്കാളും പഴക്കമുള്ളതാണ് എന്നാണ് കണക്കാക്കുന്നത്.

നിലവില്‍, ക്ഷേത്രങ്ങളും പിരമിഡുകളും പോലുള്ള വലിയ ഘടനകള്‍ നിര്‍മ്മിക്കാനുള്ള പുരാതന മനുഷ്യരുടെ കഴിവ് 12,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തെല്‍യിക്കപ്പെട്ടിരുന്നു എന്ന് വേണം കരുതാന്‍. മനുഷ്യന്‍ കാര്‍ഷിക വൃത്തി ആരംഭിച്ച സമയത്ത് തന്നെ ഇത്തരം കാര്യങ്ങളില്‍ പ്രാവീണ്യം നേടാനും മനുഷ്യന് കഴിഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഭീമാകാരമായ പിരമിഡുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നു എന്ന് തെളിയിക്കപ്പെട്ടാല്‍ അത് ചരിത്രപുസ്തകങ്ങളുടെ ഉള്ളടക്കം തന്നെ മാറ്റിമറിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. എന്നോ നഷ്ടമായ ഒരു മനുഷ്യഗോത്രത്തെ ആയിരിക്കും ഇതിലൂടെ തിരികെ ലഭിക്കുകയെന്നും അവര്‍ പറയുന്നു.

എന്നാല്‍ ഇത് നിര്‍മ്മിച്ചത് മനുഷ്യര്‍ തന്നെയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കും ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല. നഷ്ടപ്പെട്ട നാഗരികതകളെ കുറിച്ച് പഠനം നടത്തുന്ന ഗ്രഹാം ഹാന്‍കോക്കും പുരാവസ്തു ഗവേഷകനായ ഫ്ലിന്റ് ഡിബിളും യോനാഗുനിയുമായി ബന്ധപ്പെട്ട് ഒരു സംവാദം നടത്തിയിരുന്നു. ഇത് മനുഷ്യ നിര്‍മ്മിതമാണ് എന്ന വാദം ഫ്ളിന്റ് ഡിമ്പിള്‍ തള്ളിക്കളഞ്ഞിരുന്നു. മനുഷ്യന്റേതായ വാസ്തുവിദ്യയെ ഓര്‍മ്മിപ്പിക്കുന്ന ഒന്നും തനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ ഗ്രഹാം ഹാന്‍കോക്ക് പറയുന്നത് ഇത് മനുഷ്യന്‍ നിര്‍മ്മിച്ചത് തന്നെയാണെന്നാണ്. മനുഷ്യ നിര്‍മ്മിതമായ കമാനങ്ങളും പടിക്കെട്ടുകളും പാറക്കല്ലില്‍ കൊത്തിയെടുത്ത ഒരു മുഖവും എല്ലാം തെളിയിക്കുന്നത് ഇത് മനുഷ്യനിര്‍മ്മിതമാണെന്നാണ് അദ്ദേഹം പറയുന്നത്.

പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നിഗൂഢ നാഗരികതയാണ് യോനാഗുനി പിരമിഡ് നിര്‍മ്മിച്ചതെങ്കില്‍ അക്കാലത്തിന് മുമ്പ് നിര്‍മ്മിക്കാന്‍ കഴിയാത്ത വന്‍ നിര്‍മ്മിതികളുടെ പട്ടികയിലേക്ക് ഇതിനേയും ചേര്‍ക്കാന്‍ കഴിയും. 1890 ല്‍ ഡച്ച് പര്യവേക്ഷകര്‍ ആദ്യമായി വീണ്ടും കണ്ടെത്തിയ ഗുണുങ് പഡാങ് ആണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡെന്ന് പറയപ്പെടുന്നത്. ഇതിന് പതിനാറായിരം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

Similar News