ഇന്ത്യയില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വം എടുത്ത് ജര്‍മനിയില്‍ താമസിച്ചിരുന്നയാളെ എന്‍ഐഎ പൊക്കിയത് ബാംഗ്ലൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്ന്; അറസ്റ്റ് ചെയ്തത് പാക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയില്‍; പാശ്ചാത്യ മാധ്യമങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാന്‍ അസീസ് അഹമ്മദിന്റെ ഭാര്യ

Update: 2025-04-10 08:13 GMT

ന്ത്യയില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വം എടുത്ത് ജര്‍മനിയില്‍ താമസിച്ചിരുന്നയാളെ എന്‍.ഐ.എ പിടികൂടിയത് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്ന്. അസീസ് അഹമ്മദ് എന്ന വ്യ്ക്തിയെ ആണ് കസ്റ്റ്ഡിയില്‍ എടുത്തത്. പാക്കിസ്ഥാനിലെ ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് എന്‍.ഐ.എ ഇയാളെ പിടികൂടിയത്. എന്നാല്‍ അസീസ് അഹമ്മദിന്റെ ഭാര്യ ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാനുള്ള ഗൂഢശ്രമങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവിന്റെ ആരോഗ്യ നിലയില്‍ തനിക്ക് ഉത്ക്കണ്ഠ ഉണ്ടെന്നാണ് ഭാര്യയായ ഹെയ്ബ ഖാന്‍ പറയുന്നത്.

ഹൃദ്രോഗിയായ ഭര്‍ത്താവിനെ വീണ്ടും കാണാന്‍ അവസരം ഉണ്ടാക്കാം എന്നാണ് എന്‍.ഐ.എ ആദ്യം ഉറപ്പ് തന്നിരുന്നു എങ്കിലും ഇക്കാര്യം ഇനിയും പാലിച്ചിട്ടില്ല എന്നാണ് അവര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി ഭര്‍ത്താവ് ജയിലില്‍ കഴിയുകയാണെന്നാണ് ഹെയ്ബ പറയുന്നത്. അസീസ് അഹമ്മദ്, ഭാര്യയ്ക്കും കൗമാരക്കാരായ കുട്ടികള്‍ക്കുമൊപ്പം ഇന്ത്യയില്‍ ആറ് ആഴ്ചത്തെ അവധിക്കാലം ചെലവഴിച്ചതിന് ശേഷം ഓഗസ്റ്റ് 30 ന് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റിലായത്. ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി പറയുന്നത് യു.കെയില്‍ നിരോധിക്കപ്പെട്ടതും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതുമായ ഇസ്ലാമിക ഗ്രൂപ്പായ ഹിസ്ബ് ഉത്-തഹ്രിറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന ആരോപണത്തിന്‍ മേല്‍ അഹമ്മദ് അന്വേഷണം നേരിടുകയായിരുന്നു.

സ്വിസ് അതിര്‍ത്തിക്കടുത്തുള്ള ജര്‍മ്മന്‍ പട്ടണമായ വാള്‍ഡ്ഷട്ട്-ടിയന്‍ജെനിലാണ് ഇയാള്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. അഹമ്മദ് എന്‍.ഐ.എയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്‍ഐഎയുടെ അവകാശവാദങ്ങളെ 'അസംബന്ധം' എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ വിശേഷിപ്പിച്ചത്. തന്റെ ഭര്‍ത്താവ് പ്രകൃതിയെയേും മനുഷ്യനേയും എല്ലാം സ്നേഹിക്കുന്ന ഒരു നല്ല വ്യക്തിയാണെന്നാണ് ഹെയ്ബ പറയുന്നത്. ഇപ്പോള്‍ ജയിലില്‍ കഴിയുമ്പോഴും അദ്ദേഹം അവിടെയുള്ള സസ്യങ്ങളെ കുറിച്ച് പഠിക്കുകയാണെ്ന്നും അവര്‍ വ്യക്തമാക്കുന്നു. പതിനാറുകാരനായ മകന്‍ എന്നും അച്ഛനെ കാണണെമന്ന് പറയുന്നതായും ഹെയ്ബ് പറയുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ എന്‍.ഐ.എ ഹിസ്ബ് ഉത്-തഹ്രീറിലെ മറ്റ് ആറ് അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയില്‍ ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രഹസ്യ പ്രസംഗങ്ങള്‍ നടത്താന്‍ ഇവരുമായി അഹമ്മദ് ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. ഈ മാസം 16 ന് കോടതി കേസ് പരിഗണിക്കുകയാണ്. അഭിഭാഷകര്‍ ഭര്‍്ത്താവിന്റെ മോചനത്തിനായി അപേക്ഷ നല്‍കുമെന്നും ഹെയ്ബ പറഞ്ഞു.

Similar News