മൊത്തത്തിൽ മൂന്നെണ്ണം ഉണ്ടായിരുന്നു; അവർ ഒരുമിച്ച് നല്ല ഹാപ്പിയായി സമാധാനപരമായി കളിച്ചിരുന്നതാണ്; പിന്നീട് എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് അറിയില്ല; 'പിറ്റ് ബുൾ' നായയുടെ കടിയേറ്റ് കുരുന്ന് ജീവന് ദാരുണാന്ത്യം; അമ്മയുടെ വൈകാരികകുറിപ്പ്!
ഒഹായോ: സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുമ്പോൾ വളർത്തുനായകളുമായി കളിക്കുന്ന കുട്ടികളുടെ ക്യൂട്ട് വീഡിയോസ് പലപ്പോഴും കാണാറുണ്ട്. അപ്പോഴെല്ലാം ചിലരെങ്കിലും ചിന്തിക്കാറുണ്ട്.നായകളുമായി കുഞ്ഞുങ്ങൾ അടുത്ത് ഇടപഴുകുമ്പോൾ അപകടം സംഭവിക്കില്ലേ? എന്ന്. ഇപ്പോൾ അത്തരമൊരു ഭയപ്പെടുത്തുന്ന സംഭവമാണ് അമേരിക്കയിൽ നടന്നിരിക്കുന്നത്. നായകളിൽ ഏറ്റവും അപകടക്കാരിയായ പിറ്റ്ബുളിന്റെ കടിയേറ്റ് ഒരു കുരുന്ന് ജീവൻ നഷ്ടമായിരിക്കുകയാണ്.
അമേരിക്കയിൽ ഒരു വീട്ടിലുള്ള പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളര്‍ത്തുനായയുടെ ആക്രമണത്തിലാണ് ഏഴ് മാസം മാത്രം പ്രായമുള്ള കുരുന്ന് മരിച്ചതായി റിപ്പോര്‍ട്ട്. ഒഹായോയിലെ കൊളംബസിലാണ് ദാരുണ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മക്കെൻസി കോപ്ലി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറത്തുവന്നത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഒരിക്കലും മനസിലാകുന്നില്ല. തന്റെ മകൾ എന്നും എലിസ ടര്‍ണര്‍ എന്നും തന്റെ മൂന്ന് പിറ്റ് ബുൾ നായകൾക്കൊപ്പം സമാധാനപരമായി കളിച്ചിരുന്നതാണ്. എന്താണ് ഇപ്പോൾ സംഭവിച്ചതെന്ന് മനസിലാകുന്നില്ല.
ജീവിതം തന്നോട് കാണിക്കുന്നത് നീതിയല്ല, അവളില്ലാതെ എനിക്ക എങ്ങനെ ഇനി ജീവക്കാൻ കഴിയും എന്ന് പിതാവ് കാമറോൺ ടര്‍ണറും ഫേസ്ബുക്കിൽ വ്യക്തമാക്കി. കുട്ടിയുടെ മരണം ഫ്രാങ്ക്ലലി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എലിസയെ ഒരു വളര്‍ത്തുനായ കടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് സര്‍ജന്റ് ജെയിംസ് ഫുക്വയും പ്രതികരിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു. ഈ സംഭവത്തെ കുറിച്ച് കൂടുതൽ വിവരിക്കാൻ കഴിയുന്നില്ല. കാരണം നമ്മളെല്ലാം മാതാപീതാക്കളാണല്ലോ. ഇക്കാര്യം തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
എലിസയുടെ മരക്കുറിപ്പിലെ വാക്കുകൾ ഏവരുടെയും ഹൃദയം വേദനിപ്പിക്കുന്നതായിരുന്നു. 'എന്നും സന്തോഷവതിയും ഊര്‍ജ്വസ്വലയുമായിരുന്നു അവൾ. മുഖത്ത് പുഞ്ചിരിയില്ലാതെ അവളെ കാണാൻ കഴിയുമായിരുന്നില്ല. എല്ലാവരുടെയും ജീവിതത്തിലേക്ക് ഒരു വെളിച്ചം പോലെ കടന്നുവന്നവളായിരുന്നു അവൾ. അവളുടെ മുഖം വീടിനെ പ്രകാശപൂരിതമാക്കി. ഹൃദയങ്ങളെ സുഖപ്പെടുത്തി. എല്ലാവര്‍ക്കും ലക്ഷ്യബോധം നൽകി'- എന്നും കുടുംബത്തിന്റെ കുറിപ്പിൽ പറയുന്നു.
അതേസമയം,അപ്രതീക്ഷിതമാണ് ഇത്തരമൊരു അപകടം നടന്നതെന്നും. കൂടുതലൊന്നും മനസിലാകുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെ മൂന്ന് വളര്‍ത്തുനായകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നായകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.