നിരപരാധികളായ വിനോദസഞ്ചാരികളെ കൊല്ലുന്നത് സ്വാതന്ത്ര്യ സമരം! മതത്തിന്റെ പേര് ചോദിച്ച ശേഷം പാവങ്ങളെ പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തത് സൂപ്പര്‍സ്റ്റാറുകള്‍! പഹല്‍ഗാമിലെ പാക്കിസ്ഥാന്‍ ന്യായീകരണം കേട്ട് ഞെട്ടി അന്താരാഷ്ട്ര സമൂഹം; ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തി ആരെന്ന് വ്യക്തമായി; ഇനി ഇന്ത്യയ്ക്ക് ധൈര്യമായി തിരിച്ചടിക്കാം; പാക് ഉപപ്രധാനമന്ത്രിയുടെ വാക്കുകള്‍ ചര്‍ച്ചകളില്‍
കറാച്ചി: നിരപരാധികളായ വിനോദസഞ്ചാരികളെ കൊല്ലുന്നത് സ്വാതന്ത്ര്യ സമരം. അതും മതത്തിന്റെ പേര് ചോദിച്ച ശേഷം പോയിന്റെ ബ്ലാക്കില്‍ വെടിയുതിര്‍ക്കുന്നത്. അങ്ങനെ തീവ്രവാദത്തിന് പുതിയ നിര്‍വ്വചനം നല്‍കുകയാണ് പാക്കിസ്ഥാന്‍. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് തീവ്രാദികള്‍ അല്ലെന്നും അവര്‍ സ്വാതന്ത്ര്യസമര സേനാനികളാണെന്നുമുള്ള വിശേഷണവുമായി പാക്കിസ്ഥാന്‍. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാര്‍ ആണ് തീവ്രവാദികളെ സ്വാതന്ത്ര്യസമര സേനാനികളെന്ന് വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. പഹല്‍ഗാമിലെ കൂട്ടക്കൊലയ്ക്ക് അര്‍ഹിക്കുന്ന തിരിച്ചടി ഇന്ത്യ നല്‍കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതാണ് ഈ അഹങ്കാരം പറച്ചില്‍. അതിനിടെ അതിര്‍ത്തിയിലെ തീവ്രവാദ ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ ഒഴുപ്പിക്കുകയാണ്. തീവ്രവാദ കമാണ്ടര്‍മാരെ വിമാനത്തില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഭീഷണിയില്‍ ആണ് ഇതെല്ലാം.
ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ദാറിന്റെ പരാമര്‍ശം എന്നതാണ് ഏറെ ശ്രദ്ധേയം. പാകിസ്ഥാനെതിരെയുള്ള ഒരു കൈയേറ്റവും നടപടിയും അംഗീകരിക്കില്ലെന്നും ദാര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കിയ നടപടിയെക്കുറിച്ചും ദാര്‍ പ്രതികരിച്ചു. 'പാകിസ്ഥാനിലെ 240 ദശലക്ഷം ജനങ്ങള്‍ക്ക് വെള്ളം ആവശ്യമാണ്. നിങ്ങള്‍ക്ക് ഇത് തടാന്‍ കഴിയില്ല. ഇത് ഒരു യുദ്ധത്തിന് തുല്യമാണ്. ഇന്ത്യ പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ സമാന രീതിയിലൂടെ മറുപടി നല്‍കും'- ദാര്‍ പറഞ്ഞു. ദാറിന്റെ വാക്കുകളെ ഗൗരവത്തില്‍ ഇന്ത്യ എടുക്കുന്നുണ്ട്. തീവ്രവാദികളെ ദാര്‍ അനുകൂലിച്ചത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ നിലപാടുകളെ ശക്തിപ്പെടുത്തുന്നതാണ്.
ഇന്ത്യ, പാകിസ്ഥാനെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്താല്‍ തിരിച്ചടി നല്‍കുമെന്നും ഇഷാഖ് ദാര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ പ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളം തിരിച്ചുവിടാനുള്ള ഏതൊരു നീക്കവും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാകിസ്ഥാന്‍ നിലപാടെടുത്തിരുന്നു. അതേസമയം, മൂന്നു പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ അമേരിക്കയ്ക്കു വേണ്ടി പലതും ചെയ്‌തെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. ലഷ്‌കര്‍ ഇ തയ്ബയെക്കുറിച്ച് അറിയില്ലെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ള അതിന്റെ ശാഖയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ സാന്നിധ്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഷ്‌കര്‍ ഇ ത്വയ്ബ ഒരു പഴയ വാക്കാണ് അതിപ്പോള്‍ നിലവില്‍ ഇല്ലെന്നും ക്വാജ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം പാകിസ്ഥാനെതിരെ പ്രഖ്യാപിച്ച നടപടികളിലേക്ക് ഇന്ത്യ കടന്നു. പാക് പൗരന്‍മാര്‍ക്കുള്ള വിസ നടപടികള്‍ നിറുത്തലാക്കി. 27നകം പാകിസ്ഥാന്‍ പൗരന്മാര്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ വിസ കാലാവധി ഏപ്രില്‍ 29വരെ മാത്രമാണ്.ഇന്ത്യന്‍ നടപടികള്‍ക്ക് മറുപടിയുമായി പാകിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയെ മാനിക്കുന്ന 1972ലെ സിംല കരാര്‍ പാകിസ്ഥാന്‍ മരവിപ്പിച്ചു. ഇതിനൊപ്പം എല്ലാ ഉഭയകക്ഷി കരാറും മരവിപ്പിക്കും. പാക് വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും വാഗാ അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. വാണിജ്യ ഇടപാടുകള്‍ മരവിപ്പിച്ചു. ഇന്ത്യന്‍ മിലിട്ടറി അറ്റാഷെമാര്‍ ഏപ്രില്‍ 30നുള്ളില്‍ രാജ്യം വിടണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.