ഈസ്റ്റര്‍ ആഘോഷം കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്; അപ്രതീക്ഷിത മരണം ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ: സൂരജിന്റെയും ബിന്‍സിയുടെയും മരണം ഇനിയും വിശ്വസിക്കാനാവാതെ ബന്ധുക്കള്‍

സൂരജിന്റെയും ബിന്‍സിയുടെയും മരണം ഇനിയും വിശ്വസിക്കാനാവാതെ ബന്ധുക്കള്‍

Update: 2025-05-03 01:18 GMT

കണ്ണൂര്‍: വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ മാതൃകാ ദമ്പതികളായിരുന്നു സൂരജും ബിന്‍സിയും. സ്‌നേഹിച്ച് വിവാഹം കഴിച്ച ഇരുവരും വീട്ടുകാര്‍ക്ക് മുന്നിലും വളരെ സ്‌നേഹത്തിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈസ്റ്റര്‍ ആഘോഷിച്ച് ഇരുവരും നാട്ടില്‍ നിന്നും കുവൈറ്റിലേക്ക് മടങ്ങിയത്. കത്തിക്ക് കുത്തി മരിക്കാന്‍ മാത്രം ഇരുവരും തമ്മില്‍ എന്താണ് പ്രശ്‌നമെന്നത് ഇനിയും അജ്ഞാതമാണ്. ഇരുവരുടേയും മരണത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും ബന്ധുക്കള്‍ മോചിതരായിട്ടില്ല.

അതേസമയം സൂരജിന്റെയും ബിന്‍സിയുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. പൊലീസ് ഉള്‍പ്പടെ ഏജന്‍സികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍ നാട്ടിലെത്തിക്കാനാണ് മലയാളി കൂട്ടായ്മ ശ്രമിക്കുന്നത്. ഈസ്റ്റര്‍ അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ കുട്ടികളെ രണ്ടു പേരെയും ബിന്‍സിയുടെ വീട്ടില്‍ നിര്‍ത്തിയാണ് ഇരുവരും മടങ്ങിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. സൂരജ് കൊലപാതകം മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നോ എന്ന് വ്യക്തമല്ല. ഇതുപ്രകാരമാണോ കുട്ടികളെ നാട്ടില്‍ നിര്‍ത്തി മടങ്ങിയതെന്നും വ്യക്തമല്ല. മക്കള്‍ മൂന്നാം ക്ലാസിലും യുകെജിയിലുമാണ് പഠിക്കുന്നത്.

കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിന് സമീപത്തുളള ഫ്‌ലാറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. കുത്തേറ്റ് ചോര വാര്‍ന്നാണ് മരണം സംഭവിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസായതിനാല്‍ ശാസ്ത്രീയ വിവരങ്ങള്‍ നിര്‍ണായകമാകും. ഫ്‌ലാറ്റിലെ കെയര്‍ടേക്കറാണ് ഇരുവരേയും മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. സൂരജ് കുവൈത്ത് ആരോഗ്യ മന്ത്രായലത്തിലും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരാണ്.

കുവൈത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനായി മെഡിക്കല്‍ നടപടിക്രമങ്ങള്‍ വരെ പൂര്‍ത്തിയാക്കിയതായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതില്‍ ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ വ്യക്തത വരും. അവിടെ എന്താണ് നടന്നതെന്ന് അറിയില്ലെന്നും അധികൃതര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മാതൃകാ ദമ്പതികളായിരുന്നു ഇരുവരുമെന്നും സൂരജിന്റെ കണ്ണൂരിലെ ബന്ധുക്കള്‍ പറയുന്നു. ദമ്പതിമാര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന മക്കളുണ്ട്. ഈസ്റ്റര്‍ അവധിക്ക് വന്നപ്പോള്‍ കുട്ടികളെ ബിന്‍സിയുടെ വീട്ടില്‍ നിര്‍ത്തിയാണ് ഇവര്‍ കുവൈത്തിലേക്ക് മടങ്ങിയത്.

രാത്രിയില്‍ ദമ്പതികള്‍ തമ്മിലുള്ള വഴക്കിന്റെ ശബ്ദവും സ്ത്രീയുടെ നിലവിളി ശബ്ദങ്ങളും കേട്ടിരുന്നുവെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി. എന്നാല്‍ എന്താണ് നടന്നതെന്ന് മനസ്സിലായില്ല.

Tags:    

Similar News