സ്വയം പോപ്പായി വേഷമിട്ട എഐ ചിത്രം പങ്കുവച്ച് ട്രംപ്; വൈറലായ ചിത്രം പോസ്റ്റ് ചെയ്തത് ട്രൂത്ത് സോഷ്യലില്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാടില്‍ ക്രിസ്ത്യന്‍ സമൂഹം ദു:ഖാചരണം നടത്തവേ പോസ്റ്റ് വലിയ അനാദരവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
പോപ്പിന്റെ വേഷത്തിലുള്ള എഐ ചിത്രം പങ്കുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: പോപ്പിന്റെ വേഷത്തിലുള്ള എഐ ചിത്രം പങ്കുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സസ്‌കാര ചടങ്ങ് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ട്രംപിന്റെ പോസ്റ്റ്. കത്തോലിക്കനല്ലാത്ത ട്രംപ് ട്രൂത്ത് സോഷ്യലിലാണ് പോപ്പിന്റെ തലപ്പാവും അണിഞ്ഞ ചിത്രം പോസ്റ്റുചെയ്തത്.
അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗനടപടികള്‍ (കോണ്‍ക്ലേവ്) ഈ മാസം ഏഴിന് തുടങ്ങാനിരിക്കേ തനിക്ക് പുതിയ പോപ്പ് ആകണമെന്ന ആഗ്രഹം ഡോണള്‍ഡ് ട്രംപ് തുറന്നുപറഞ്ഞിരുന്നു. തമാശയായാണ് ട്രംപ് പറഞ്ഞതെങ്കിലും യു.എസ് മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കം വിഷയം വൈറലായി.
ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും തമാശ കലര്‍ന്ന ചിരിയോടെ ട്രംപ് പറഞ്ഞു.
പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 80 വയസില്‍ താഴെയുളള കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക.
135 കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇന്ത്യയില്‍ നിന്നുള്ള നാല് കര്‍ദിനാള്‍മാരാണ് പങ്കെടുക്കുന്നത്. പുതിയ മാര്‍പാപ്പയെ കണ്ടെത്തുന്നത് വരെ കോണ്‍ക്ലേവ് തുടരും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകും.
അതേസമയം, ട്രംപിന്റെ പോസ്റ്റ് വലിയ അനാദരവാണെന്നും ഉടന്‍ അത് നീക്കം ചെയ്യണമെന്നും സോഷ്യല്‍ മീഡിയയില്‍ പലരും ആവശ്യപ്പെട്ടു. ട്രംപ് ക്രിസ്ത്യന്‍ സമൂഹത്തെ അവഹേളിക്കുകയാണെന്നും ചിലര്‍ കുറ്റപ്പെടുത്തി. കത്തോലിക്ക സമൂഹം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വേര്‍പാടില്‍ ദു:ഖാചരണം നടത്തുമ്പോള്‍ ചിത്രം തീര്‍ത്തും അനുചിതമെന്നാണ് ഭൂരിപക്ഷം പേരും വിമര്‍ശിക്കുന്നത്.