എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5; 61,449 കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ്; ഉപരിപഠനത്തിന് യോഗ്യത നേടിയത് 424583 വിദ്യാര്‍ഥികള്‍; ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു

Update: 2025-05-09 09:54 GMT

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.69 വിജയ ശതമാനമായിരുന്നു. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. നാല് മണിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഫലം പരിശോധിക്കാന്‍ കഴിയും. താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലൂടെയും ഫലമറിയാം. വിദ്യാര്‍ഥികള്‍ക്കു റജിസ്റ്റര്‍ നമ്പര്‍ നല്‍കി ഫലമറിയാം.കേരളത്തിലെ 2,964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗള്‍ഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 4,27,021 പേരാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.

എസ്എസ്എല്‍സി ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍

https://pareekshabhavan.kerala.gov.in

kbpe.kerala.gov.in

results.digilocker.kerala.gov.in

sslcexam.kerala.gov.in

prd.kerala.gov.in

results.kerala.gov.in

examresults.kerala.gov.in

results.kite.kerala.gov.in

കൈറ്റിന്റെ SAPHALAM 2025 മൊബൈല്‍ ആപ്പ് വഴിയും www.results.kite.kerala.gov.in വഴിയുംഅറിയാം.

എസ്എസ്എല്‍സി (എച്ച് ഐ)ഫലം http://sslchiexam.kerala.gov.in എന്ന വെബ്സൈറ്റിലും ടിഎച്ച്എസ്എല്‍സി (എച്ച് ഐ) http://thslchiexam.kerala.gov.in ലും എഎച്ച്എസ്എല്‍സി http://ahslcexam.kerala.gov.in ലുമാണ് ലഭിക്കുക.

ടിഎച്ച്എസ് എല്‍സി ഫലത്തിന് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റും സന്ദര്‍ശിക്കണം.

Content Highlights: Kerala SSLC Result 2024 Declared

Tags:    

Similar News