ഈ ചിത്രത്തില്‍ കാണുന്നത് പോലെയുള്ളവയാണ് സ്മാര്‍ട്ട് റോഡുകളെങ്കില്‍ ആ റോഡുകള്‍ ഏതൊക്കെയാണെന്ന് കൂടി പറഞ്ഞുതന്നാല്‍ ഉപകാരമായേനേ! ണന്‍ട്രി! സ്മാര്‍ട്ട് റോഡുകള്‍ക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്മാര്‍ട്ട് സിറ്റി; കൂടുതല്‍ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ വക; എന്നിട്ടും ഉദ്ഘാടനത്തില്‍ മോദിയുടെ പദ്ധതിയെന്ന പരാമര്‍ശമില്ല; പരസ്യത്തിലുള്ളത് മുഖ്യമന്ത്രിയും മന്ത്രി റിയാസും; സ്മാര്‍ട്ട് റോഡില്‍ പരസ്യ ചര്‍ച്ചയും

Update: 2025-05-16 08:30 GMT

തിരുവനന്തപുരം: ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിനു സമര്‍പ്പിക്കുമ്പോള്‍ അതിലൊരു രാഷ്ട്രീ വിവാദം. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു റോഡിന്റെ നിര്‍മാണം. ഈ റോഡാണ് മുഖ്യമന്ത്രി തുറന്നു നല്‍കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. പൂര്‍ണ്ണമായും പണം നല്‍കിയത് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഏകോപന ചുമതല സംസ്ഥാന സര്‍ക്കാരിനായിരുന്നു. ഇത്തരമൊരു റോഡിന്റെ ഉദ്ഘാടന പരസ്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട യാതൊരു സൂചനകളും ഇല്ല. കേരളത്തിന്റെ പദ്ധതി പോലെ ഇത് അവതരിപ്പിച്ചുവെന്നതാണ് വസ്തുത.

സംസ്ഥാനത്ത് എല്ലായിടങ്ങളിലേക്കും സ്മാര്‍ട്ട് റോഡ് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണ വേളയിലെ കാലതാമസം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിരുന്നു. എല്ലാം മറികടന്ന് ഏഴു വര്‍ഷങ്ങള്‍ കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. പേരില്‍ മാത്രമല്ല സ്മാര്‍ട്ട് വൈദ്യുതി ലൈന്‍ ഉള്‍പ്പടെ കേബിളുകള്‍ ഭൂമിക്കടയിലൂടെയാണ്. നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന കേബിള്‍ കൂട്ടമോ വൈദ്യുത പോസ്റ്റുകളോ ഇല്ല. രാത്രികാലങ്ങളില്‍ എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് കാഴ്ച മറയ്ക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കാറുണ്ട്. അതിന് പരിഹാരമായി സ്മാര്‍ട്ട് റോഡുകളില്‍ ആന്റി ഗ്ലെയര്‍ മീഡിയനുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി വീതിയുള്ള നടപ്പാതകളും സൈക്കിള്‍ യാത്രികര്‍ക്ക് പ്രത്യേക പരിഗണന നല്‍കി പച്ചനിറത്തില്‍ അടയാളപ്പെടുത്തിയ സൈക്കിള്‍ ട്രാക്കുകളുമുണ്ട്. ഇതെല്ലാം കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദശത്തിന്റെ ഭാഗമായി തയ്യാറാക്കിയതാണ്. ഇത്തരമൊരു പദ്ധതിയുടെ പരസ്യത്തിലാണ് കേ്ന്ദ്രത്തെ കേരളം മറക്കുന്നത്.

സംസ്ഥാനത്തിന്റെ തലസ്ഥാന നഗരി ലോകമാകെ ശ്രദ്ധിക്കുന്ന നിലയിലേക്ക് സ്മാര്‍ട്ട് റോഡുകളുള്ള നഗരമായി മാറുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ സ്മാര്‍ട്ട് റോഡിലൂടെ നൈറ്റ് വാക്ക് നടത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തിലുടനീളം 62 പുതിയ റോഡുകളാണ് മുഖ്യമന്ത്രി സമര്‍പ്പിക്കുന്നത്. ഇതില്‍ 12 റോഡുകള്‍ തിരുവനന്തപുരത്തേതാണ്. എന്നാല്‍ ഈ റോഡുകളെല്ലാം കേന്ദ്ര പദ്ധതിയും. അതിനിടെ പരസ്യത്തിലെ ചിത്രത്തിലുള്ളതു പോലുള്ള സ്മാര്‍ട്ട് റോഡുകള്‍ എവിടെയാണുള്ളതെന്ന ചോദ്യവും ഉയരുന്നു. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണം. ഈ ചിത്രത്തില്‍ കാണുന്നത് പോലെയുള്ളവയാണ് സ്മാര്‍ട്ട് റോഡുകളെങ്കില്‍ ആ റോഡുകള്‍ ഏതൊക്കെയാണെന്ന് കൂടി പറഞ്ഞുതന്നാല്‍ ഉപകാരമായേനേ! ണന്‍ട്രി!-എന്നാണ് ശ്രീജിത്തിന്റെ പോസ്റ്റ്.

ഇരുവശവും കൈവരിയോടുകൂടിയ നടപ്പാതയില്‍ കാഴ്ചപരിമിതര്‍ക്ക് ശബ്ദസഹായത്തോടെ നടക്കാന്‍ സഹായിക്കുന്ന ടോക് ടൈലുകള്‍ പാകുമെന്നൊക്കെ സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നു. സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ ആല്‍ത്തറമുതല്‍ തൈക്കാട് ഗസ്റ്റ് ഹൗസ് വരെ നടപ്പാതയോടുചേര്‍ന്ന് സൈക്കിള്‍ ട്രാക്കും ഉണ്ട്. പക്ഷേ തീരെ വീതി കുറഞ്ഞ ട്രാക്കിലൂടെ ആര്‍ക്കും സൈക്കിള്‍ ഓടിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങളുടെ ലൈറ്റില്‍നിന്ന് രക്ഷിക്കാന്‍ മീഡിയനില്‍ ഉടനീളം ആന്റി ഗ്ലെയര്‍ മീഡിയനുമുണ്ടാകും.

കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കുന്ന ഏര്‍പ്പാടും സ്മാര്‍ട്ട് റോഡില്‍ ഇല്ല. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും 488 കോടി വീതമടങ്ങിയ 1135 കോടിയുടെതാണ് തലസ്ഥാനത്തെ സ്മാര്‍ട്ട് സിറ്റി വികസന പദ്ധതി. 2017-ലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരുവനന്തപുരത്തു തുടക്കമായത്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 40 വലിയ റോഡുകളും സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിന്റെ കീഴില്‍ 40 റോഡുകളുമാണ് നവീകരിക്കാന്‍ തീരുമാനിച്ചത്. ഇതിന് എട്ട് കൊല്ലത്തോളം സമയമെടുത്തുവെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

Tags:    

Similar News