കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം; ആളപായമില്ലെന്ന് സൂചന; ബസുകള്‍ മാറ്റി; സ്ഥലത്ത് നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചു; കടകള്‍ പൂട്ടി; തീയണക്കാനുള്ള ശ്രമം തുടരുന്നു

കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിലെ കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം

Update: 2025-05-18 12:23 GMT

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ വന്‍ തീപ്പിടിത്തം. മാവൂര്‍ റോഡിലുള്ള മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തീ അണിക്കാന്‍ ശ്രമിക്കുന്നു. രണ്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കാനായി ശ്രമിക്കുന്നത്.


 



മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ ശ്രമം തുടങ്ങി. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റിലെ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകുന്നേരമായതിനാല്‍ ഇവിടെ ജനത്തിരക്ക് കൂടുതലാണ്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടര്‍ന്നത്. ബുക്സ്റ്റാളിനോട് ചേര്‍ന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയര്‍ന്നത്. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതല്‍ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാന്‍ അഗ്‌നിരക്ഷാ സേന കിണഞ്ഞു പരിശ്രമിക്കുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് നിലവില്‍ സ്ഥലത്തുള്ളത്. കൂടുതല്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


 



സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ മുഴുവന്‍ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പ്രവൃത്തിച്ചിരുന്ന കടകള്‍ പൂട്ടിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആര്‍ക്കും ആളപായമില്ലെന്നാണ് സൂചന.

തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയര്‍ ഫോഴ്സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. കലിക്കറ്റ് ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. തുടര്‍ന്ന് മറ്റ് കടകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. കടയിലും ബില്‍ഡിങ്ങിലും ഉണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

Tags:    

Similar News