നല്ല തെളിഞ്ഞ നീലാകാശം; ചെറുവിമാനത്തിൽ കയറി സ്ഥിരം ഹോബിക്കായി തയ്യാറെടുത്ത് ആ യുവതി; 10000 അടിയിൽ നിന്നുള്ള സ്കൈ ഡൈവിംഗ്; പാരച്യൂട്ട് തുറക്കാതെ 32കാരി മനപൂർവ്വം ചെയ്തത്; തലയിൽ കൈവച്ച് സഹപ്രവർത്തകർ; ഇവർ കടുത്ത ഡിപ്രഷനിൽ ആയിരുന്നുവെന്ന് പോലീസ്!

Update: 2025-05-28 10:33 GMT

സൗത്ത് വെയിൽസ്: കാമുകനുമായി തെറ്റിപ്പിരിഞ്ഞ വിഷമത്തിൽ യുവതി ജീവനൊടുക്കി. 10000 അടി ഉയരത്തിൽ നിന്നുള്ള സ്കൈ ഡൈവിംഗിനിടെയാണ് പ്രമുഖ സ്കൈ ഡൈവറായ യുവതി ജീവനൊടുക്കിയത് . സൗത്ത് വെയിൽസ് സ്വദേശിയായ 32കാരിയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഹോബി ചെയ്യുന്നതിനിടെ സ്വന്തം ജീവൻ അവസാനിപ്പിച്ചത്. ജേഡ് ഡാമരൽ എന്ന 32കാരിയാണ് വിമാനത്തിൽ നിന്ന് പതിനായിരം അടി ഉയരത്തിൽ നിന്ന് എടുത്ത് ചാടിയ ശേഷം പാരച്യൂട്ട് വിടർത്താൻ തയ്യാറാവാതെ നിലത്ത് വീണു മരിച്ചത്.

നാനൂറിലേറെ തവണ സ്കൈ ഡൈവിംഗ് ചെയ്തിട്ടുള്ള വ്യക്തിയാണ് ജേഡ്. 2025ൽ മാത്രം ഇതിന് മുൻപ് 80 തവണയാണ് ജേഡ് സ്കൈ ഡൈവിംഗ് നടത്തിയത്. ബ്രിട്ടനിലെ ഡർഹാം കൗണ്ടിയിലെ ഷോട്ടൺ കോളിയറിയിലെ ഒരു ഫാമിലേക്കാണ് പതിനായിരം അടി ഉയരത്തിൽ നിന്ന് ജേഡ് വന്ന് പതിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്യുന്നത്.

പിന്നീടാണ് സത്യവസ്ഥ പുറത്തുവരുന്നത് ഒരു ദിവസം മുൻപാണ് 26കാരനായ കാമുകൻ ബെൻ ഗുഡ്ഫെലോയുമായി ജേഡ് തെറ്റിപ്പിരിഞ്ഞത്. ബെന്നും സ്കൈ ഡൈവറാണ്. ആറ് മാസത്തിലേറെ പ്രണയത്തിൽ ആയിരുന്ന ഇവർ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു താമസിച്ചിരുന്നത്.

ജേഡും ബെന്നും നിരവധി തവണ ഒരുമിച്ച് സ്കൈ ഡൈവിംഗും നടത്തിയിട്ടുണ്ട്. എന്നാൽ ജേഡ് അവസാന ഡൈവിൽ 26കാരൻ ഒപ്പമുണ്ടായിരുന്നില്ല. തുടക്കത്തിൽ അപകടമെന്ന് കരുതിയിരുന്ന സംഭവം വിശദമായ പരിശോധനയിലാണ് ആത്മഹത്യയാണ് എന്ന് മനസിലാവുന്നത്.

യുവതി മനപൂർവ്വം പാരച്യൂട്ട് തുറക്കാതിരിക്കുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. യുവതിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന കുറിപ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പോലീസ് പറയുന്നു.

Tags:    

Similar News