'ഞാന്‍ കെഞ്ചിപ്പറയാം, എന്നെ രണ്ടുതവണ തലയില്‍ വെടിവയ്ക്കു...ഒറ്റവെടിയില്‍ തീരണം': ആരാധകരുമായുള്ള ലൈവ് സ്ട്രീമിങ്ങിനിടെ സുഹൃത്തിന്റെ കാമുകന്റെ വെടിയേറ്റ് മരിച്ച് ടിക് ടോക് താരം; തമാശയ്ക്ക് കളിയാക്കിയത് ഇഷ്ടപ്പെടാതെ വെടിയുതിര്‍ത്തപ്പോള്‍ ഒടുങ്ങിയത് 28കാരി കെയ്‌ലയുടെ ജീവിതം
ലൈവ് സ്ട്രീമീങ്ങിനിടെ ടിക് ടോക് താരം വെടിയേറ്റുമരിച്ചു
ക്വിറ്റോ: ഇക്വഡോറില്‍, ലൈവ് സ്ട്രീമിങ്ങിനിടെ, ടിക് ടോക് താരം വെടിയേറ്റുമരിച്ചു. കെയ്‌ല ആന്‍ഡ്രീന ഗോണ്‍സാലസ് മെര്‍കാഡോയ്ക്കാണ് ഗുയാക്വില്ലിലെ സ്വന്തം വസതിയില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. ഈ മാസം 26 ന് ശനിയാഴ്ചയാണ് സംഭവം നടന്നത്. ഫോളോവേഴ്‌സുമായി ലൈവ് സ്ട്രീമിങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മദ്യപിക്കുന്നതിനിടെ, സുഹൃത്തിന്റെ പങ്കാളി തലയില്‍ വെടിവയ്ക്കുകയായിരുന്നു.
സുഹൃത്തിന്റെ പങ്കാളിയായ മാനുവല്‍ ആന്ദ്രെ അലാവ ലസാരോയെ കളിയാക്കിയത് ഇഷ്ടപ്പെടാതെ കാഞ്ചിവലിച്ചെന്നാണ് സൂചന. ലൈവ് സ്ട്രീം ചെയ്ത ഫുട്ടേജില്‍ കെയ്‌ല ഇങ്ങനെ പറയുന്നത് കേള്‍ക്കാം: ' എന്നെ രണ്ടുതവണ വെടിവയ്ക്കു. ഞാന്‍ കെഞ്ചിപ്പറയാം. പക്ഷേ പിന്നീട് ഞാന്‍ മദ്യലഹരിയില്‍ ആറാടട്ടെ'. ' നിങ്ങള്‍ എന്റെ തലയില്‍ രണ്ടുവട്ടം വെടിവയ്ക്കണം. ഒറ്റ വെടിയുണ്ടയില്‍ തീരണം. എനിക്ക് ദുരിതം സഹിക്കാന്‍ വയ്യ' എന്നിങ്ങനെയാണ് കെയ്‌ല പറയുന്നത്.
അപ്പോള്‍ കെയ്‌ലയുടെ സുഹൃത്ത് വേണ്ട, വേണ്ട എന്ന് പറയുന്നത് കേള്‍ക്കാം. കെയ്്‌ല വീണ്ടും സുഹൃത്തിന്റെ പങ്കാളിയുടെ പേര്് ഉച്ചത്തില്‍ വിളിക്കുകയും അയാള്‍ രണ്ടുവട്ടം വെടിയുതിര്‍ക്കുകയും ആയിരുന്നു.
ഉടന്‍ തന്നെ കെയ്‌ലയുടെ സുഹൃത്ത് ലൈവ് സ്ട്രീമിങ് നിര്‍ത്തി കുടുംബത്തെ വിവരം അറിയിക്കാനായി പോയി. കൊലയാളിയാകട്ടെ പൊടുന്നനെ ബൈക്കില്‍ കയറി സ്ഥലം വിട്ടു. ഇപ്പോഴും ഒളിവിലാണ്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ മോഷണത്തിന് നാലുകേസുകളുണ്ട്. ഗൂണ്ടാ സംഘത്തില്‍ പെട്ടയാളാണെന്നും പറയുന്നു.
കെയ്‌ല തമാശ പറയുന്ന ആളാണെന്നും അങ്ങനെ വെറുതെ സുഹൃത്തിന്റെ പങ്കാളിയെ കളിയാക്കിയതാണെന്നും ഒരു കുടുംബാംഗം പറഞ്ഞു. ഞങ്ങള്‍ക്ക് അയാളെ കണ്ടുപരിചയമേയുള്ളു. സംസാരിച്ചിട്ടില്ല, അവര്‍ പറഞ്ഞു.
മൂന്നുസഹോദരിമാരില്‍ ഇളയതാണ് കെയ്‌ല. അവളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രകാരം ചബി എന്ന് വിളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്.
നല്ല ഒരു സ്ത്രീയായിരിക്കുക. ദൈവത്തിനൊപ്പം കൈ പിടിച്ച് നടക്കുക. ആരെയിും ദ്രോഹിക്കാതെ ലാളിത്യത്തോടെയും വിനയത്തോടെയും ജീവിക്കുകയാണ് എന്റെ ലക്ഷ്യമെന്ന് ഒടുവിലത്തെ ടിക് ടോക് പോസ്റ്റില്‍ പറയുന്നു. കൊലപാതകത്തില്‍ അന്വേഷണം തുടരുകയാണ്.
ഈ വര്‍ഷം മെയില്‍ 1,05,000 ടിക് ടോക് ഫാന്‍സുള്ള ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സര്‍ വലേറിയ മാര്‍ക്വിസ്( 23) ലൈവിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വിതരണക്കാരെന്ന വ്യാജേന എത്തിയവര്‍ ഒരുവിലയേറിയ സമ്മാനം തരാനുണ്ടെന്ന് പറഞ്ഞ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നു.