ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഒരു ഡ്രോണിന്റെ നിര്‍മ്മാണവുമായി റഷ്യ മുന്നോട്ട്; റഷ്യയുമായുള്ള ഡ്രോണ്‍ ആയുധ മത്സരത്തില്‍ തങ്ങള്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ യുക്രൈന്‍

Update: 2025-08-27 05:45 GMT

ഷ്യയുമായുള്ള ഡ്രോണ്‍ ആയുധ മത്സരത്തില്‍ തങ്ങള്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് യുക്രൈന്‍. ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത ഒരു ഡ്രോണിന്റെ നിര്‍മ്മാണവുമായി റഷ്യ മുന്നോട്ട് പോകുന്ന സാഹചര്യമാണ് യുക്രൈന്‍കാരെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. യുക്രൈന് മാത്രമല്ല മറ്റ് പല രാജ്യങ്ങള്‍ക്കും റഷ്യയുടെ ഈ നീക്കം സുരക്ഷാഭീഷണിയാകും.

അധിനിവേശക്കാര്‍ക്കെതിരായ ഏറ്റവും ഫലപ്രദമായ ആയുധമായി യുക്രൈന്‍ ഡ്രോണുകളെയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ഇപ്പോള്‍ മേല്‍ക്കൈ നഷ്ടപ്പെട്ടിരിക്കുന്നു. റഷ്യയുമായുള്ള യുദ്ധത്തിന്റെ തുടക്കത്തില്‍ യുക്രൈനില്‍ തുടങ്ങിയ ഡ്രോണ്‍ കമ്പനിയായ ജനറല്‍ ചെറി പ്രതിമാസം 100 ഡ്രോണുകള്‍ വരെ നിര്‍മ്മിച്ചിരുന്നു. കമ്പനി ഇപ്പോള്‍ ഇതിന്റെ എത്രയോ മടങ്ങ് ഡ്രോണുകളാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇത് ഒരിക്കലും മതിയാകുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യക്കാര്‍ ഡ്രോണുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതായും എന്നാല്‍ ഫണ്ടിന്റെ അഭാവം മൂലം തങ്ങള്‍ക്ക് ഇതുവരെ അതിന് കഴിയുന്നില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

യുക്രൈന്റെ ആയുധ നിര്‍മ്മാണ ശാലകള്‍ രഹസ്യ കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ പോലും റഷ്യ അവയെല്ലാം ആക്രമിക്കുകയാണ്. യുക്രൈനിലെ ഒരു സാധാരണ സര്‍്ക്കാര്‍ ഓഫീസില്‍ ആയിരക്കണക്കിന് ഡ്രോണുകള്‍ അടുക്കി വെച്ചിരിക്കുന്നത് കണ്ടതായി സ്‌കൈ ന്യൂസ് വെളിപ്പെടുത്തിയിരുന്നു. ആയിരം ഡോളര്‍ വിലവരുന്ന ഒരു ഉക്രേനിയന്‍ ഡ്രോണിന് 300 മടങ്ങ് വിലവരുന്ന ശത്രുവിമാനത്തെ വീഴ്ത്താന്‍ കഴിയും. എന്നാല്‍ റഷ്യ ഇറാന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് വലിയ തോതില്‍ റഷ്യ ഇപ്പോള്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

ഈ ഡ്രോണുകളുടെ പ്രത്യേകത ഇവയെ ജാം ചെയ്യാന്‍ അഥവാ തടസപ്പെടുത്താന്‍ ആര്‍ക്കും കഴിയുകയില്ല എന്നതാണ്. ഏതായാലും നേരത്തേ യുദ്ധ വിമാനങ്ങളാണ് എതിരാളികളെ നേരിടാനായി എല്ലാ രാജ്യങ്ങളും ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഡ്രോണുകളാണ് എല്ലാവരും ഉപയോഗിക്കുന്നത്. ഇവയുടെ നിര്‍മ്മാണ ചെലവും കുറവാണ് .

Tags:    

Similar News