'മര്യാദക്ക്..ഷർട്ടിൽ നിന്ന് കൈയ്യെടുക്ക് സാറെ..ഇല്ലെങ്കിൽ ചുളുങ്ങും; എസ്ക്യൂസ്‌മി...വെൽ കുട്ടിയുടെ പേരെന്താ..ഞാൻ ഒന്ന് തൊട്ടോട്ടെ..!!'; വിമാനത്തിനുള്ളിൽ ഒന്ന് കയറിയാൽ കാണുന്നതെല്ലാം മങ്ങിയ കാഴ്ചകൾ; ജീവനക്കാരോട് ഒരു കാരണവശാലും നിങ്ങൾ ഇക്കാര്യങ്ങള്‍ ചെയ്യരുത്; സോഷ്യൽ മീഡിയയിൽ ഉപദേശവുമായി യുഎസ് അധ്യാപിക
വിമാനയാത്രക്കിടയില്‍ ജീവനക്കാരോട് മോശമായി പെരുമാറുന്ന യാത്രക്കാരെ കുറിച്ചുളള വാര്‍ത്തകള്‍ ഇപ്പോള്‍ വ്യാപകമാണ്. യാത്രക്കാരുടെ ക്ഷേമത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഇവരോട് മോശമായി പെരുമാറുന്നത് യാത്രകളെ എത്ര ദുസഹമാക്കും എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. ഇപ്പോള്‍ സ്ഥിരമായി വിമാനയാത്ര നടത്തുന്ന ഒരു വനിത അഞ്ച് കാര്യങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണ്. വിമാന ജീവനക്കാരോട് ഒരു കാരണവശാലും ഇക്കാര്യങ്ങള്‍ ചെയ്യരുതെന്നും ചെയ്താല്‍ നിങ്ങളെ പരുഷരായ യാത്രക്കാരായി കണക്കാക്കും എന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
യാത്രകളോട് വളരെ താല്‍പ്പര്യമുള്ള അമേരിക്കയില്‍ നിന്നുള്ള അധ്യാപികയായ പോളിയാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ അപ്ലോഡ് ചെയ്ത ഉള്ളടക്കത്തില്‍ ഹോട്ടല്‍, ഫ്ലൈറ്റ്, എയര്‍പോര്‍ട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ എഴുതാറുണ്ട്.
ഈയിടെ അവരുടെ ഇന്‍സ്റ്റഗ്രാം പേജിലെ ഒരു ക്ലിപ്പിലാണ് ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ ജോലിയെ അസൗകര്യത്തിലാക്കുന്നതോ ശല്യപ്പെടുത്തുന്നതോ ആയ യാത്രക്കാരുടെ പെരുമാറ്റത്തെ കുറിച്ച് ഇവര്‍ നിരവധി കാര്യങ്ങള്‍ സൂചിപ്പിച്ചത്. ജീവനക്കാര്‍ക്ക് അല്‍പ്പം പരിഗണന നല്‍കുന്നത്
വളരെ പ്രധാനമാണ് എന്ന അടിക്കുറിപ്പോടെയാണ് പോളിയാന്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത്. താന്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളോട് ചിലര്‍ക്ക് വിയോജിപ്പ് ഉണ്ടാകാം എങ്കിലും ആകാശത്ത് നമ്മളെ സുരക്ഷിതരായി സൂക്ഷിക്കുന്നവരോട് താന്‍ എപ്പോഴും ബഹുമാനം പുലര്‍ത്താനും സാധ്യമെങ്കില്‍ അവരുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കാനും ശ്രമിക്കാറുണ്ട് എന്നാണ് അവര്‍ പറയുന്നത്.
പോളിയാന്‍ മുന്നോട്ട് വെയ്ക്കുന്ന ആദ്യ നിര്‍ദ്ദേശം അവരുടെ സമ്മതമില്ലാതെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ സ്പര്‍ശിക്കാതിരിക്കുക എന്നതാണ്. അടുത്തതായി, സര്‍വീസ് സമയത്ത് ബാത്ത്‌റൂം ഉപയോഗിക്കുന്ന യാത്രക്കാര്‍ കാലതാമസം വരുത്തുന്നത് ക്യാബിന്‍ ക്രൂവിന് അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്നാണ് അവര്‍ പറയുന്നത്.
മറ്റൊരു കാര്യം ഭാരമുള്ള ലഗേജ് കൊണ്ടുപോകാന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളെ ആശ്രയിക്കുന്നത് നല്ല കാര്യമല്ല എന്നതാണ്. ഇതിനെ ഒരു മോശം പെരുമാറ്റമായിട്ടാണ് കാണുന്നതെന്നാണ് പോളിയന്‍ പറയുന്നത്. വിമാനത്തില്‍ എത്തിയ ഉടനെ യാത്രക്കാര്‍ വെള്ളം ചോദിക്കുന്നത് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ക്ക് ഇഷ്ടപ്പെടാത്ത മറ്റൊരു ശീലമാണ്. വിമാനത്തില്‍ കയറുന്ന സമയത്ത് കൈയ്യിലുള്ള മാലിന്യ വസ്തുക്കള്‍ ക്രൂവിന് കൈമാറുന്നത് ഏറ്റവും മോശമായ ശീലമാണെന്നാണ് പോളിയാന്‍ പറയുന്നത്.
എന്നാല്‍ പലരും വ്യത്യസ്തമായ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനോട് പ്രതികരിച്ചത്. ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ചെംലവഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ വിമാനത്തിലെ ഈ ജീവനക്കാര്‍ക്ക് പിന്നെ എന്താണ് ജോലിയെന്നാണ് ചോദിക്കുന്നത്. ചില വിമാന ജീവനക്കാരും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനപരമായി ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ സുരക്ഷാ ജീവനക്കാര്‍ ആണെന്ന കാര്യം ആരും മറക്കരുതെന്നാണ് ചിലരുടെ വാദം.