'പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് സുഹൃത്തുക്കളുമായി തിരക്കിലായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു'; ഇന്‍സ്റ്റാഗ്രാമിലൂടെ ഭര്‍ത്താവിനെ 'മുത്തലാഖ്' ചൊല്ലിയ ദുബായ് രാജകുമാരി പുതുജീവിതത്തിലേക്ക്; റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചന

ഭര്‍ത്താവിനെ 'മുത്തലാഖ്' ചൊല്ലിയ ദുബായ് രാജകുമാരി പുതുജീവിതത്തിലേക്ക്

Update: 2025-09-13 07:08 GMT

ദുബായ്: ഇന്‍സ്റ്റാഗ്രാമിലൂടെ ഭര്‍ത്താവിനെ വിവാഹമോചനം നടത്തി ഒരു വര്‍ഷത്തിന് ശേഷം, ദുബായ് രാജകുമാരി റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി വിവാഹനിശ്ചയം നടത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ വനിതാ സംരംഭകയും റിയാലിറ്റി ഷോ താരവുമായിരുന്ന ക്ലോയി കര്‍ദാഷിയന്റെ മുന്‍ കാമുകനാണ് റാപ്പര്‍. കഴിഞ്ഞ ആഴ്ച, ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ വിവാഹനിശ്ചയ വാര്‍ത്തയിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

അവരുടെ വിരലിലെ വജ്ര മോതിരത്തിന്റെ ചിത്രവും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. മൊറോക്കന്‍-അമേരിക്കന്‍ റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുടെ യഥാര്‍ത്ഥ പേര് കരീം ഖര്‍ബൗച്ച് എന്നാണ്. ഇയാള്‍ ഭാവി വധുവിന്റെ കൈയ്യില്‍ ചേര്‍ത്ത് പിടിക്കുന്നതായും ചിത്രങ്ങളില്‍ കാണാം. കഴിഞ്ഞ ജൂണില്‍ പാരീസ് ഫാഷന്‍ വീക്കില്‍ ദമ്പതികള്‍ വിവാഹനിശ്ചയം നടത്തിയതായി അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കൂടി 350 മില്യണ്‍ ഡോളര്‍ ആസ്തിയാണ് ഉള്ളത്.

കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ എല്ലാ സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ചാണ് കാണപ്പെടുന്നത്. ദുബായിലെയും മൊറോക്കോയിലെയും വന്‍കിട റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതും പാരീസിലെ പോണ്ട് ഡെസ് ആര്‍ട്‌സില്‍ ചുറ്റിനടക്കുന്നതും എല്ലാവരും കാണുന്നുണ്ടായിരുന്നു. യു.എ.ഇ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ഗ്രീക്കുകാരിയായ സോയി ഗ്രിഗോറകോസിന്റെയും ഏക മകളായ 31 കാരിയായ ഷെയ്ഖ മഹ്‌റയ്ക്ക് വന്‍തോതില്‍ കുടുംബ സമ്പത്തുണ്ട്. ഏകദേശം 300 മില്യണ്‍ ഡോളര്‍ വില വരും അവരുടെ ആസ്തികള്‍ക്ക്. ഭാവി ഭര്‍ത്താവിന് 50 മില്യണ്‍ ഡോളറിന്റെ സ്വത്തുക്കളുണ്ട്.

അത് കൊണ്ട് തന്നെ ഇവരുടെ വിവാഹം വന്‍ ആഡംബരത്തില്‍ തന്നെയാകും നടക്കുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം, ഷെയ്ഖ സ്വന്തം പെര്‍ഫ്യൂം ബ്രാന്‍ഡായ മഹ്‌റ എം1 പുറത്തിറക്കിയിരുന്നു. 2024 ല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മുന്‍ ഭര്‍ത്താവ് ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിനെ ഉപേക്ഷിച്ചതിന് ശേഷം തന്റെ സുഗന്ധദ്രവ്യങ്ങളിലൊന്നിനെ 'ഡിവോഴ്‌സ്' എന്നാണ് അവര്‍ പേരിട്ടിരുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം മകള്‍ ജനിച്ചതിന്ന ശേഷമാണ് അവര്‍ വ്യവസായിയായ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്.

വിവാഹേതര ബന്ധങ്ങളാണ് ഇവരുടെ വേര്‍പിരിയലിന് കാരണമായത്, എന്നാണ് പറയപ്പെടുന്നത്. രാജകുമാരി കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് പ്രിയ ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് സുഹൃത്തുക്കളുമായി തിരക്കിലായതിനാല്‍, ഞാന്‍ ഇതിനാല്‍

നമ്മുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. സൂക്ഷിക്കുക എന്ന് നിങ്ങളുടെ മുന്‍ ഭാര്യ എന്നായിരുന്നു. അവരുടെ സന്ദേശത്തില്‍, ഇസ്ലാമിക വിവാഹമോചനം അല്ലെങ്കില്‍ മുത്തലാഖ് എന്ന രീതി അവര്‍ ഉപയോഗിച്ചതായിട്ടാണ് കരുതപ്പെടുന്നത്.

ലണ്ടനിലാണ് രാജകുമാരി വിദ്യാഭ്യാസം നടത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഇവര്‍ക്കുള്ളത്. പുതിയ പ്രതിശ്രുത വരനൊപ്പം അവര്‍ സ്വകാര്യ ജെറ്റുകളില്‍ നിരവധി രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗ്ലാമറസായി മേക്കപ്് ചെയ്താണ് അവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അവരുടെ കുടുംബത്തിന്റെ ആകെ ആസ്തി ഏകദേശം 18 മുതല്‍ 20 ബില്യണ്‍ ഡോളര്‍ വരെയായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ദമ്പതികള്‍ ഇതുവരെ അവരുടെ വിവാഹ തീയതി നിശ്ചയിച്ചിട്ടില്ല. 1.1 മില്യണ്‍ ഡോളര്‍ വിലയുണ്ടെന്നാണ് പറയപ്പെടുന്നത്. 2023 മെയ് 27 ന് ഷെയ്ഖ മഹ്‌റയുടെ ആദ്യ വിവാഹം നടന്നത്.

Tags:    

Similar News