ഭര്‍ത്താവിന്റെ ബന്ധുവായ സ്ത്രീ കൂടോത്രം ചെയ്തു; എല്ലാമുണ്ടായിട്ടും വിഷാദത്തിലേക്ക് പോയി; ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഏഴുതവണ; എന്നെ രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം; വെളിപ്പെടുത്തലുമായി നടി മോഹിനി
ഭര്‍ത്താവിന്റെ ബന്ധുവായ സ്ത്രീ കൂടോത്രം ചെയ്തു; നടി മോഹിനി
ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഹരമായിരുന്നു നടി മോഹിനി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം. മലയാളത്തിലും തമിഴിലുമടക്കം ഒട്ടേറെ മികച്ച സിനിമകളില്‍ മോഹിനി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ താരം വിവാഹ ജീവിതത്തിലേക്ക് പോവുകയും സിനയോട് വിടപറയുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുമായാണ് മോഹിനി. ഭര്‍ത്താവിന്റെ ബന്ധുവായ സ്ത്രീ തനിക്ക് കൂടോത്രം ചെയ്‌തെന്ന വെളിപ്പെടുത്തലാണ് മോഹിനി നടത്തിയിരിക്കുന്നത്.
വിവാഹ ശേഷം ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിച്ചിട്ടും താന്‍ വിഷാദത്തിലേക്ക് പോയെന്നും ഏഴ് തവണ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും മോഹിനി വെളിപ്പെടുത്തുന്നു. ഇതെല്ലാം ഭര്‍ത്താവിന്റെ കസിനായ ആ സ്ത്രീയുടെ കൂടോത്രത്തിന്റെ ഫലമാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. എല്ലാമുണ്ടായിട്ടും താന്‍ വിഷാദത്തിലേക്ക് നീങ്ങിയതും ആത്മഹത്യയ്ക്ക് ശ്രമിച്ചതുമെല്ലാം ഇക്കാരണത്താലാണെന്ന് ' വികടന് നല്‍കിയ അഭിമുഖത്തില്‍ മോഹിനി വെളിപ്പെടുത്തി.
'ഒരിക്കല്‍ ഞാനൊരു ജോത്സ്യനെ കണ്ടു. അദ്ദേഹമാണ് പറയുന്നത് ആരോ എനിക്കെതിരെ കൂടോത്രം ചെയ്തതാണെന്ന്. ആദ്യം ഞാന്‍ ചിരിച്ചുതള്ളി. പിന്നെയാണ് എങ്ങനെയാണ് എനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായതെന്ന് ചിന്തിക്കുന്നത്, അപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതും പുറത്ത് വരാന്‍ ശ്രമിക്കുന്നതും. എന്റെ ജീസസാണ് എനിക്ക് കരുത്ത് തന്നത്. ഞാന്‍ ചിന്തിച്ചതത്രയും മരണത്തെക്കുറിച്ച് മാത്രമായിരുന്നു. എല്ലാമുണ്ടായിട്ടും എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. എന്റെ ഭര്‍ത്താവിന്റെ കസിന്‍ ആയ സ്ത്രീയാണ് എനിക്ക് മേല്‍ കൂടോത്രം ചെയ്തത്. ജീസസിലുള്ള വിശ്വാസമാണ് എന്നെ രക്ഷിച്ചത് എന്നും നടി പറഞ്ഞു.
തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992 ല്‍ പുറത്തറിങ്ങിയ 'നാടോടി' എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗസല്‍, സൈന്യം, കാണാകിനാവ്, ഈ പുഴയും കടന്ന്, മാന്ത്രികക്കുതിര, കുടുംബക്കോടതി, മായപ്പൊന്മാന്‍, പഞ്ചാബി ഹൗസ് ഇന്നത്തെ ചിന്താവിഷയം തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാനും മോഹിനിക്ക് സാധിച്ചു. അതിനിടയില്‍ താരത്തിന്റെ വിവാഹം കഴിയുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തിരുന്നു.
അതേസമയം കണ്മണി എന്ന ചിത്രത്തിനിടെ തനിക്കുണ്ടായ ദുരനുഭവവും കഴിഞ്ഞ ദിവസം മോഹിനി പങ്കുവെച്ചിരുന്നു. ആര്‍.കെ സെല്‍വമണി സംവിധാനം ചെയ്ത 'കണ്മണി' എന്ന ചിത്രത്തില്‍ തനിക്ക് സ്വിമ്മങ് സ്യൂട്ട് അണിഞ്ഞ് അഭിനയിക്കേണ്ടി വന്നു. സ്വിമ്മിങ്ങ് സ്യൂട്ടിലുള്ള അത്തരമൊരു രംഗം ചെയ്യാന്‍ താന്‍ ഒരു തരത്തിലും തയ്യാറായിരുന്നില്ലെന്നും സംവിധായകന്റെ നിര്‍ബന്ധംമൂലം പകുതി ദിവസത്തോളം ഇതിന് വേണ്ടി ചെലവഴിച്ചെന്നും മോഹിനി വെളിപ്പെടുത്തി.