ഫ്രീ അണ്ടര്‍ വെയര്‍ കൊടുത്ത് പ്രായപൂര്‍ത്തിയാകാത്ത വെള്ളക്കാരി പെണ്‍കുട്ടികളെ വശത്താക്കി ലൈംഗികമായി ദുരുപയോഗിച്ചു; യുകെയിലെ വിവാദമായ ലവ് ജിഹാദ് കേസില്‍ ഒരാള്‍ കൂടി ജയിലിലേക്ക്; പാക്കിസ്ഥാന്‍ വംശജന് കോടതി വിധിച്ചത് 174 വര്‍ഷം തടവ്
ലണ്ടന്‍: സ്ത്രീകളെയും കുട്ടികളെയും ആകര്‍ഷിച്ച് വലയിലാക്കി ലൈംഗിക ദുരുപയോഗത്തിന് വിധേയരാക്കുന്ന ഗ്രൂമിംഗ് ഗ്യാംഗിന്റെ തലവന് 174 വര്‍ഷത്തെ തടവ് ശിക്ഷ. 13 വയസ്സുള്ള വെള്ളക്കാരികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യുകയും ലൈംഗിക അടിമകളായി ഉപയോഗിക്കുകയും ചെയ്തു എന്നാണ് ഇയാള്‍ക്ക് മെലുള്ള കുറ്റം. റോച്ച്‌ഡെയ്ലില്‍ അടിവസ്ത്ര വില്പന ശാല നടത്തുന്ന മൊഹമ്മദ് സഹീദ് എന്ന 65 കാരന്‍, രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും സൗജന്യമായി അടിവസ്ത്രങ്ങള്‍ നല്‍കിയാണ് അവരെ പാട്ടിലാക്കിയത്.
അടിവസ്ത്രങ്ങള്‍ക്ക് പുറമെ ഇയാള്‍ അവര്‍ക്ക് പണം, മദ്യം, ഭക്ഷണം എന്നിവയും നല്‍കുമായിരുന്നു. അതിനു പകരമായി സ്ഥിരമായി ഇയാളുമായും ഇയാളുടെ സുഹൃത്തുക്കളുമായും അവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമായിരുന്നു. 2001 നും 2008 നും ഇടയിലായി ഈ പെണ്‍കുട്ടികള്‍ക്ക് നേരെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ നടത്തി എന്ന് മാഞ്ചസ്റ്റര്‍, മിന്‍ഷല്‍ സ്ട്രീറ്റ് കോടതി കണ്ടെത്തിയ ഏഴ് ഏഷ്യന്‍ വംശജരില്‍ ഒരാളാണ് മൂന്ന് മക്കളുടെ പിതാവ് കൂടിയായ ഇയാള്‍. ഇപ്പോള്‍ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയണ് ഇയാള്‍.
നിരവധി പെണ്‍കുട്ടികള്‍ പോലീസിനാലും സോഷ്യല്‍ സര്‍വീസിനാലും ചതിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു പരസ്യ അന്വേഷണം വേണമെന്ന ആവശ്യത്തെ ലേബര്‍ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനു ശേഷം നിയമത്തിന് മുന്നില്‍ എത്തിക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ ഗ്രൂമിംഗ് ഗ്യാംഗ് ആണിത്. രണ്ട് പെണ്‍കുട്ടികളെയും ലൈംഗിക അടിമകളെ പോലെയാണ് ഉപയോഗിച്ചിരുന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. മാത്രമല്ല, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും, വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത ആളുകള്‍ക്കൊപ്പമുള്ള സഹവാസവും ഇവരുടെ കുടുംബ ബന്ധങ്ങളില്‍ ഉലച്ചില്‍ വരുത്തിയിരുന്നു.
ഇയാളും കൂട്ടാളികളും ആവശ്യപ്പെടുമ്പോഴൊക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇവര്‍ നിര്‍ബന്ധിതരായിരുന്നു. വൃത്തികെട്ട നിലത്തും, കീറിപ്പറിഞ്ഞ കിടക്കകളിലും, കാറുകളിലും, കാര്‍പാര്‍ക്കുകളിലും, വെയര്‍ഹൗസുകളിലുമൊക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഈ പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ചു. സഹിദിനൊപ്പം, 67 കാരനായ മുഷ്താഖ് അഹമ്മദ്, 50 കാരനായ കാസിര്‍ ബഷീര്‍ എന്നിവരായിരുന്നു പെണ്‍കുട്ടികളെ പ്രധാനമായും പീഢിപ്പിച്ചിരുന്നത്. ഇവര്‍ മൂന്നുപേരും പാകിസ്ഥാന്‍ വംശജരാണ്.
കൂട്ടാളികലായ മുഷ്താഖ് അഹമ്മദിന് 27 വര്‍ഷത്തെ തടവും ബഷീറിന് 29 വര്‍ഷത്തെ തടവുമാണ് വിധിച്ചിരുന്നത്. ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ബഷീറിന്റെ അഭാവത്തിലാണ് അയാള്‍ക്ക് ശിക്ഷ വിധിച്ചത്. ഇയാള്‍ ഇപ്പോള്‍ ബ്രിട്ടനിലില്ല എന്നാണ് കരുതുന്നത്. ഇത് കൂടാതെ, ടാക്സി ഡ്രൈവര്‍മാരായ മൊഹമ്മദ് ഷഹ്‌സാദ്, നഹീം അക്രം, നിസാര്‍ ഹുസ്സൈന്‍ എന്നിവരെയും ഇതിലൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയിലിലടച്ചിട്ടുണ്ട്. റൊഹീസ് ഖാന്‍ എന്ന മറ്റൊരു യുവാവിനും ഇതേ കുറ്റത്തിന് തടവ് ശിക്ഷ ലഭിച്ചു.