'ചാട്ടവാറുകൊണ്ട് അടി; നഗ്നനാക്കി ഭൂഗര്‍ഭ സെല്ലില്‍ തടവറയിലിട്ടു; തലകീഴായി കാലുകള്‍ കെട്ടിത്തൂക്കി മര്‍ദനം; ഭൂമിയിലെ നരകത്തിലേക്ക് തള്ളിവിട്ടവര്‍; എല്ലാം ഐസിസിന്റെ ക്രൂരതകള്‍ക്ക് സമാനം'; ഹമാസില്‍ നിന്നും നേരിട്ട കൊടുംക്രൂരതകള്‍ വിവരിച്ച് ഫലസ്തീന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍; 'വി വാണ്ട് ടു ലിവ്' പ്രക്ഷോഭം തുടങ്ങിയതിന്റെ കാരണം വിവരിച്ച് 30കാരന്‍

'വി വാണ്ട് ടു ലിവ്' പ്രക്ഷോഭം തുടങ്ങിയതിന്റെ കാരണം വിവരിച്ച് 30കാരന്‍

Update: 2025-10-19 12:52 GMT

ഗസ്സ: ഹമാസ് എന്ന തീവ്രവാദ സംഘടനക്ക് നമ്മുടെ നാട്ടിലെ ചിലര്‍ക്ക് വീരപരിവേഷമാണ്. അവര്‍ പോരാളികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഫലസ്തീന്‍ ജനതക്ക് ഇത്രയും ദുരിതം വരുത്തിവെച്ചവര്‍ എങ്ങനെ പോരാളികളാകും? ഇവരെ വാഴ്ത്തിപ്പാടുന്നവര്‍ ഓര്‍ക്കേണ്ടുന്ന കാര്യം ഹമാസിനെ ഫലസ്തീന്‍ ജനത ഇവരെ വെറുക്കുന്നുവെന്ന കാര്യമാണ്. ഇസ്രയേല്‍ ആക്രമണത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ ഹമാസിനെതിരെ പോരാടിയ ഫലസ്തീനിലുള്ള ജനങ്ങളുടെ അവസ്ഥയെന്താകും എന്ന് കൂടി ചിന്തിക്കുന്നത് നല്ലതാവും. ഫലസ്തീന്‍ ജനതയോട് പോലും അവര്‍ കൂരത കാട്ടിയിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം

ഫലസ്തീന്‍ പൗരനും അഭിഭാഷകനും,മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മൗമെന്‍ അല്‍ നത്തൂറിന് ഹമാസില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങള്‍ അതാണ് വെളിപ്പെടുത്തുന്നത്. ചാട്ടവാറുകൊണ്ട് അടി കൊള്ളുകയും, നഗ്‌നനാക്കുകയും, ഒരു ചെറിയ ഭൂഗര്‍ഭ സെല്ലില്‍ 24 മണിക്കൂര്‍ കഠിനമായ തടവറയില്‍ തള്ളിയിട്ടും, 30 വയസ്സുള്ള ഈ യുവാവ് തന്റെ പോരാട്ടം തുടരുകയാണ്. 'വി വാണ്ട് ടു ലിവ്' എന്ന ഹമാസ് വിരുദ്ധ പ്രക്ഷോഭക ഗ്രൂപ്പിന്റെ സഹസ്ഥാപകനും അഭിഭാഷകനുമായ 30-കാരനായ മൗമെന്‍, താന്‍ 20 തവണ അറസ്റ്റിലാവുകയും അനവധി തവണ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തതായിട്ടാണ് വെളിപ്പെടുത്തിയത്.

വിദേശ ഏജന്റുമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഹമാസ് ആരോപിക്കുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും, നിലവിലെ ഭരണം കാരണം നരകയാതന അനുഭവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ഹമാസിനെ വെറുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ജനതയ്ക്ക് ഏറ്റവും നല്ലത് മാത്രമേ താന്‍ ആഗ്രഹിക്കുന്നുള്ളൂ എന്ന് അദ്ദേഹം വാദിക്കുന്നു. രണ്ട് വര്‍ഷത്തെ യുദ്ധം ആരംഭിച്ച് ഭൂമിയിലെ നരകത്തിലേക്ക് തള്ളിവിട്ടതിന് ഫലസ്തീനിലെ ബഹുഭൂരിപക്ഷം സാധാരണക്കാരും ഹമാസിനെ വെറുക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ഹമാസിനെതിരെ ശബ്ദമയുര്‍ത്തിയതിന് അദ്ദേഹ ത്തിന് നേരിടേണ്ടി വന്ന ക്രൂരതകള്‍ ഞെട്ടിക്കുന്നതാണ്. പിടികൂടി ജയിലില്‍ പട്ടിണിക്കിട്ടു, അമ്മയെയും സഹോദരിയെയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, അങ്ങനെ വിയോജിപ്പുകള്‍ അടിച്ചമര്‍ത്താന്‍ ഹമാസ് കാട്ടിക്കൂട്ടിയ ക്രൂരതയ്ക്ക് പരിധിയില്ല.

ഐസിസിന്റെ ക്രൂരതകള്‍ക്ക് സമാനമായ രീതിയിലാണ് ഹമാസ് അദ്ദേഹത്തോടും ചെയ്തത്. 2.2 മില്യണ്‍ വരുന്ന ഗാസയിലെ ജനങ്ങള്‍ക്ക് ജനാധിപത്യം വേണമെന്നും അതിനായുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 1987-ല്‍ സ്ഥാപിതമായ ഹമാസ്, ഏകദേശം രണ്ട് പതിറ്റാണ്ടുകളായി ദരിദ്രമായ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്, ഇത് തങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തുമെന്ന് അറിയാവുന്ന സാധാരണക്കാര്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഒരാളെ പീഡിപ്പിക്കുന്നതിലും പശ്ചാത്താപമില്ലാതെ കഠിനമായി ഉപദ്രവിക്കുന്നതിലും അവര്‍ക്ക് ഒരു കലയുണ്ട്,' ഡെയ്ലി മെയിലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മൗമെന്‍ പറഞ്ഞത്.

ഹമാസിനെ എതിര്‍ക്കുന്ന ഏതൊരാളും അവിശ്വാസിയാണ്, ഹമാസുമായി ബന്ധമുള്ള ഒരു പുരോഹിതന്റെ ഫത്വ പ്രകാരം അവരെ കൊല്ലാന്‍ കഴിയും. കഴിഞ്ഞ മാസം, മൗമെനെ വേട്ടയാടാനും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന് ശിക്ഷിക്കാനുമുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട് ഹമാസ് ഭീകരര്‍ റെയ്ഡ് ചെയ്തു. തന്നെയും കുടുംബത്തെയും അപകടത്തിലാക്കുമെന്ന് ഭയന്ന് അദ്ദേഹം നിലവില്‍ താന്‍ എവിടെയാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഹമാസ് തനിക്കെതിരെ നടപ്പിലാക്കിയ അപമാനകരവും ക്രൂരവുമായ പീഡന ആചാരങ്ങളെക്കുറിച്ച് വിശദമായി വിവരിച്ചു.

ഒരു സന്ദര്‍ഭത്തില്‍ ഹമാസ് ഭീകരര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും 'ബ്ലാങ്കോ' എന്നറിയപ്പെടുന്ന ജയില്‍ ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു ലോഹ പ്ലാറ്റ്ഫോമില്‍ നിന്ന് തലകീഴായി കാലുകള്‍ കെട്ടിത്തൂക്കുകയും ചെയ്തു. തുടര്‍ന്ന് ചോദ്യം ചെയ്യുന്നവര്‍ അദ്ദേഹത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് താഴെയിറക്കി, വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിച്ചു, തലയില്‍ വെള്ളം ഒഴിച്ചു, ഒരു ചാട്ടവാറുകൊണ്ട് അടിച്ചു. പിന്നീട്, മൗമെന്‍ 24 മണിക്കൂര്‍ വരെ നിലത്ത് ഇരിക്കാന്‍ കഴിയാത്ത തരത്തില്‍ പ്രത്യേക രീതിയില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ചു. ഇത് അസഹനീയമായ വേദനയ്ക്ക് കാരണമായി.

തീര്‍ന്നില്ല, മൗമെനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ഹമാസ് ഏജന്റ് തന്റെ സെല്ലിലേക്ക് ഇരച്ചുകയറി തലയില്‍ തോക്ക് ചൂണ്ടി, 'വേഗം കുറ്റസമ്മതം നടത്തണമെന്ന്' ആവശ്യപ്പെട്ടു, തുടര്‍ന്ന് അസഭ്യം പറഞ്ഞു. ഇതും കൂടാതെ എന്റെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും സഹോദരിമാരെയും ജയിലിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് കണ്ണുകള്‍ കെട്ടി, പുറത്തേക്ക് ഒരു മുറ്റത്തേക്ക് കൊണ്ടുപോയി, 'ഇസ്രായേലുമായി സഹകരിച്ചതിനും ഹമാസിനെതിരെ പ്രവര്‍ത്തിച്ചതിനും' ഉടന്‍ തന്നെ വധശിക്ഷ നടപ്പാക്കുമെന്ന് പറഞ്ഞു. 'അവര്‍ ഒരു വെടിയുതിര്‍ത്തു, വെടിയുണ്ട എന്റെ അരികിലൂടെ കടന്നുപോയി. ഞാന്‍ നിലത്തു വീണു, വെടിവയ്പ്പ് കേട്ട് ഞാന്‍ വീണു, ബോധം നഷ്ടപ്പെട്ടു. ബോധരഹിതനായി ഉണര്‍ന്നപ്പോള്‍ ഞാന്‍ എന്റെ സെല്ലിലായിരുന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോഴൊക്കെ, ഹമാസിന്റെ കൈകളാല്‍ താന്‍ മരിക്കുമെന്ന് തോന്നിപ്പോയിയെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ച് ആറ് വര്‍ഷം മുമ്പ് നടന്ന 'വി വാണ്ട് ടു ലിവിന്റ എന്ന ബഹുജന പ്രതിഷേധങ്ങള്‍ക്ക് ശേഷം.

സെല്ലിലെ പട്ടിണിക്കിടും, ഒരു ദിവസം ഒരു 'വളരെ ചെറിയ' ആപ്പിളിന്റെ പകുതി മാത്രമേ കഴിക്കാന്‍ കൊടുക്കൂ. 'സെല്ലിലെ കുളിമുറിയിലെ ടാപ്പ് വെള്ളമാണ് ഞാന്‍ കുടിച്ചത്. അവര്‍ എന്നോട് വളരെ ക്രൂരമായി പെരുമാറി,' അയാള്‍ പറയുന്നു. സെല്ലുകള്‍ കൂടുതലും ഭൂഗര്‍ഭ നിലവറകളിലായിരുന്നു. കൂടുതലായും മൗമന്‍ ഏകാന്ത തടവിലായിരിക്കും, എന്നാല്‍ മറ്റ് ചിലപ്പോള്‍ ഗാര്‍ഡുകള്‍ മൗമനെ കുറ്റസമ്മതം നടത്തുന്നതിനായി ഹമാസിനെ വെറുക്കുന്ന ഒരു ഹമാസ് വിരുദ്ധ പ്രവര്‍ത്തകനായി നടിച്ച് ഒരാളെ അയയ്ക്കും. ഇതെല്ലാം ഹമാസിന്റെ ക്രൂരതകളില്‍ ചിലത് മാത്രമാണ്.

ഇസ്രയേലിന്റെ പല ആരോപണങ്ങളും മൗമന്‍ ശരിവെക്കുക കൂടി ചെയ്യുന്നുണ്ട്. സാധാരണക്കാരെ സുരക്ഷിതരാക്കാനും ഭക്ഷണം നല്‍കാനും സഹായിക്കുന്നതിനുപകരം ഹമാസ് സഹായം കൊള്ളയടിക്കുകയാണെന്നും സാധാരണക്കാരെ മനുഷ്യകവചങ്ങളാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

അല്‍ ജസീറ, അല്‍-അഖ്സ ടിവി തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഹമാസിനായി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഹമാസിനെ സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് മൗമെന്‍ പറയുന്നു. എന്നാല്‍ അല്‍ ജസീറ ഈ ഇക്കാര്യം നിഷേധിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം ഹമാസിന്റെ സുരക്ഷാ ഏജന്റുമാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

ജനങ്ങളെ സംരക്ഷിക്കുകയെന്നത് ഒരിക്കലും ഹമാസ് മുന്‍ഗണന കൊടുത്തിരുന്ന വിഷയമല്ല. യുദ്ധത്തിന്റെ തുടക്കത്തില്‍, മുതിര്‍ന്ന ഹമാസ് നേതാവായ മൂസ അബു-മര്‍സൂക്ക് പറഞ്ഞത് തുരങ്കങ്ങള്‍ സാധാരണക്കാര്‍ക്കുള്ളതല്ല, ചെറുത്തുനില്‍പ്പ് പോരാളികള്‍ക്ക് മാത്രമുള്ളതാണ് എന്നാണ്,' മൗമെന്‍ പറയുന്നു.

Tags:    

Similar News