നീലാകാശം ലക്ഷ്യമാക്കി കുതിച്ച വിമാനം; സാധാരണ വേഗതയിൽ വന്ന് ടേക്ക് ഓഫിനായി ശ്രമം; ഭീതി പടർത്തി ആദ്യം ഒന്ന് താഴ്ന്ന് പറന്നു; അല്‍പനേരം ഗ്ലൈഡ് ചെയ്ത് മുഴുവൻ നിയന്ത്രണവും നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ് വൻ ദുരന്തം; നിമിഷ നേരം കൊണ്ട് തീഗോളം; അലറിവിളിച്ച് ആളുകൾ; രണ്ടുപേർക്ക് ജീവൻ നഷ്ടമായി; വേദനയായി ആ ചിത്രങ്ങൾ
താച്ചിറ: വെനസ്വേലയിലെ താച്ചിറ സംസ്ഥാനത്തുള്ള പാരാമില്ലോ വിമാനത്താവളത്തിൽ ബുധനാഴ്ച രാവിലെ വിമാനം ടേക്ക് ഓഫിനിടെ തകർന്നു വീണ് രണ്ട് ജീവനക്കാർ മരണപ്പെട്ടു. പ്രാദേശിക സമയം രാവിലെ 09:52-നാണ് അപകടം നടന്നത്. രണ്ട് എഞ്ചിനുകളുള്ള പൈപ്പർ PA-31T1 (Piper PA-31T1) വിമാനമാണ് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ തകർന്നു വീണത്. തുടർന്ന് വിമാനത്തിന് തീപിടിക്കുകയായിരുന്നു. ആകാശം ലക്ഷ്യമാക്കി കുതിച്ച വിമാനം.
സാധാരണ വേഗതയിൽ വന്ന് ടേക്ക് ഓഫിനായി ആദ്യം ശ്രമം നടത്തുകയായിരുന്നു. ഉടനെ ഭീതി പടർത്തി ആദ്യം ഒന്ന് താഴ്ന്ന് പറന്നു. ശേഷം അല്‍പനേരം ഗ്ലൈഡ് ചെയ്ത് മുഴുവൻ നിയന്ത്രണവും നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞാണ് വൻ ദുരന്തം ഉണ്ടായത്. നിമിഷ നേരം കൊണ്ട് തീഗോളം. സംഭവത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. അപകടത്തിന്റെ ചിത്രങ്ങളും ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്.
അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ, അപകടത്തിൽപ്പെട്ട രണ്ട് ജീവനക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടത്തെക്കുറിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ വിശദമായ അന്വേഷണം നടത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്തിന്റെ ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് അൽപസമയം ഉയർന്നുപൊങ്ങിയ ശേഷം റൺവേയിലേക്ക് ഇടിച്ചുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ പൊട്ടിയതാകാം അപകട കാരണം എന്ന് സൂചിപ്പിക്കുന്നു. എന്നാൽ, അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് പുക ഉയരുന്നതിന്റെയും അപകടത്തെത്തുടർന്നുണ്ടായ മറ്റ് ദൃശ്യങ്ങളുടെയും വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. സുരക്ഷാപരമായ കാര്യങ്ങളിലും അടിയന്തര സാഹചര്യങ്ങളിലുള്ള പ്രവർത്തനങ്ങളെക്കുറിച്ചും ഈ സംഭവം വീണ്ടും ചർച്ചയാക്കുന്നു.
ഈ ദുരന്തം വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ താൽക്കാലികമായി ബാധിച്ചു. അപകടത്തിൻ്റെ പൂർണ്ണമായ കാരണം കണ്ടെത്തുന്നത് വിമാന ഗതാഗത രംഗത്ത് സുരക്ഷാ മുൻകരുതലുകൾ ശക്തിപ്പെടുത്തുന്നതിന് സഹായകമാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ ഏവിയേഷൻ വിശദമായ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.