കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഉപയോഗിച്ചിട്ട് പോയ അതെ..സൈനിക താവളം; ഡെലിവർ ചെയ്ത ആ പെട്ടി തുറന്നതും തീർത്തും വിചിത്രമായ കാഴ്ചകൾ; അന്തരീക്ഷമാകെ വെള്ള പൊടി കൊണ്ട് നിറഞ്ഞു; ശ്വസിച്ചവരെല്ലാം വിറയൽ കൊണ്ട് തളർന്നുവീണു; നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അത് ട്രംപിന് വച്ച കെണിയൊ?
മേരിലാൻഡ്: അമേരിക്കയിലെ പ്രമുഖ സൈനിക താവളമായ ജോയിൻ്റ് ബേസ് ആൻഡ്രൂസിൽ അജ്ഞാത വെളുത്ത പൊടി വ്യാപകമായതിനെ തുടർന്ന് നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തെ തുടർന്ന് ഒരു കെട്ടിടം പൂർണ്ണമായി ഒഴിപ്പിക്കുകയും സംഭവത്തിൽ അടിയന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തതായി സൈനിക താവള അധികൃതർ അറിയിച്ചു.
മേരിലാൻ്റിലുള്ള എയർ നാഷണൽ ഗാർഡ് റെഡിനെസ് സെൻ്ററിലെ ഹൗസിങ് ബിൽഡിങിലാണ് ഈ സംഭവം നടന്നത്. ഇവിടെയെത്തിയ ഒരു പെട്ടി തുറന്നതിന് പിന്നാലെയാണ് വെളുത്ത പൊടി അന്തരീക്ഷത്തിൽ വ്യാപിച്ചത്. ഇതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ സൈനിക താവളത്തിനുള്ളിലെ മാൽകം ഗ്രോ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. പൊടി വ്യാപിച്ച മുറികൾ പൂർണ്ണമായി സീൽ ചെയ്തിട്ടുണ്ട്.
ദേഹാസ്വാസ്ഥ്യം നേരിട്ടവരുടെ കൃത്യമായ എണ്ണമോ അവരുടെ ആരോഗ്യനിലയെക്കുറിച്ചോ ഉള്ള വിവരങ്ങളോ നിലവിൽ പുറത്തുവിട്ടിട്ടില്ല. ഈ വെളുത്ത പൊടി എന്താണെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അമേരിക്കൻ പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥിരമായി ഉപയോഗിക്കുന്ന സൈനിക താവളമാണ് ജോയിൻ്റ് ബേസ് ആൻഡ്രൂസ്. അടുത്തിടെ, പ്രസിഡൻ്റ് ട്രംപ് അമേരിക്കൻ ബിസിനസ് ഫോറത്തിനായി മയാമിയിലേക്കും ഫ്ലോറിഡയിലേക്കും യാത്ര തിരിച്ചതും ഈ താവളത്തിൽ നിന്നായിരുന്നു. ഇത്തരമൊരു സുപ്രധാന കേന്ദ്രത്തിൽ നടന്ന സംഭവം കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്.
സംഭവത്തിൻ്റെ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. ഈ സംഭവത്തിലൂടെ സൈനിക താവളത്തിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.