വിവാദം അതിരുവിട്ടപ്പോള്‍ ഇണപ്രാവുകള്‍ പോലീസിന് മുന്നിലെത്തി; മജിസ്‌ട്രേട്ടിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം; ചൊക്ലി ഗ്രാമപഞ്ചായിലെ കാഞ്ഞിരത്തിന്‍കീഴില്‍ വാര്‍ഡില്‍ മത്സരം ബിജെപിയും ഇടതും തമ്മില്‍; കണ്ണൂരിലെ പ്രചരണ കാല ഒളിച്ചോട്ടത്തിന് ക്ലൈമാക്‌സ്
കണ്ണൂര്‍: ചൊക്ലി ഗ്രാമപഞ്ചായത്തിലെ കാണാതായ മുസ്‌ലിം ലീഗ് വനിത സ്ഥാനാര്‍ഥി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് പിന്നാലെ ആണ്‍സുഹൃത്തിനൊപ്പം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
ചൊക്ലി ഗ്രാമപഞ്ചായിലെ കാഞ്ഞിരത്തിന്‍കീഴില്‍ വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.പി. അറുവയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് കാണിച്ച് അമ്മ പൊലീസില്‍ പരാതി നല്‍കിയത്. സ്ഥാനാര്‍ഥിയുടെ തിരോധാനം മുന്നണികള്‍ക്കിടയില്‍ ചൂടന്‍ ചര്‍ച്ചയായി. ഇതിനിടെ ട്വിസ്റ്റും എത്തി. ബി.ജെ.പി പ്രവര്‍ത്തകനായ ആണ്‍സുഹൃത്തിനൊപ്പം ഇവര്‍ ഒളിച്ചോടിയതായാണ് പ്രചരിച്ചത്. ഇതിനിടെയാണ് ഇന്ന് വൈകിട്ടോടെ അറുവയും ഒപ്പമുണ്ടായിരുന്ന യുവാവും സ്റ്റേഷനില്‍ ഹാജരായത്. ബിജെപി പ്രവര്‍ത്തകനാണ് യുവാവ്.
തങ്ങളുടെ സ്ഥാനാര്‍ഥിയെ സി.പി.എം തട്ടിക്കൊണ്ടുപോയതാണെന്ന് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിച്ചിരുന്നത്. മകളെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സംശയിക്കുന്നതായി അറുവയുടെ മാതാവ് പറഞ്ഞിരുന്നു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് സ്ഥാനാര്‍ഥി പൊലീസ് സ്റ്റേഷനിലെത്തുന്നത്. പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാര്‍ഥിയെയാണ് മൂന്നുദിവസമായി കാണാതായത്. ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡാണിത്. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നറിയിച്ച യുവതിയെ യുവാവിനൊപ്പം മജിസ്‌ട്രേറ്റ് വിട്ടയച്ചു.
സ്ഥാനാര്‍ത്ഥിയെ കാണാതായതിനെ ചൊല്ലി രാഷ്ട്രീയ തര്‍ക്കം രൂക്ഷമായിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാര്‍ഡിലെ വോട്ട് ഭിന്നിപ്പിക്കാന്‍ സി.പി.എം നടത്തുന്ന നാടകമെന്നായിരുന്നു യു.ഡി.എഫ് ആരോപിച്ചത്. സ്ഥാനാര്‍ത്ഥിയെ സി.പി.എം ഒളിപ്പിച്ചിരിക്കാനാണ് സാദ്ധ്യതയെന്നായിരുന്നു ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ അറിവില്ലെന്നായിരുന്നു എല്‍.ഡി.എഫ് നേതാക്കളുടെ വിശദീകരണം. പിന്നാലെ അറുവയെ കാണാനില്ലെന്ന് മാതാവ് നജ്മ ചൊക്‌ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം ഇവര്‍ പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയായിരുന്നു.
പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സ്ഥാനാര്‍ത്ഥി. ഫോണിലും യുവതിയെ യു.ഡി.എഫ് നേതൃത്വത്തിന് ലഭിച്ചിരുന്നില്ല. എല്‍.ഡി.എഫിന്റെ എന്‍.പി.സജിതയും ബി.ജെ.പിയിലെ പ്രബിജയുമാണ് അറുവയുടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍.
ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ അറുവ ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതിനു ശേഷം കാണാതായിരുന്നു. ഫോണ്‍ ബന്ധം ലഭിക്കാത്ത സാഹചര്യത്തില്‍ മാതാവ് ചൊക്ലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരു ബിജെപി പ്രവര്‍ത്തകനൊപ്പം മകളെ കണ്ടതായി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. ഇതിനിടെയാണ് ഇന്ന് വൈകിട്ട് അറുവയും കൂടെയുണ്ടായിരുന്ന യുവാവും സ്റ്റേഷനില്‍ എത്തിയത്.
