മാര്‍ച്ചിന് ശേഷം ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം മൂന്ന് ശതമാനം കുറഞ്ഞെന്ന് കണക്കുകള്‍; എയര്‍ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായി; ഇന്‍ഡിഗോയിലെ പ്രതിസന്ധി മനപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം; സിഇഒയെ പുറത്താക്കും? പൈലറ്റ്‌സ് അസോസിയേഷന് നോട്ടീസ്; ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം

Update: 2025-12-10 06:29 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ വലച്ച ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി മനപൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നതായി കേന്ദ്രവ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം മാര്‍ച്ചിന് ശേഷം മൂന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടേത് ഇതേസമയം ഇരട്ടിയായിട്ടുണ്ട്. ആവശ്യമെങ്കില്‍ സിഇഒയെ പുറത്താക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന് റാം മോഹന്‍ നായിഡു വ്യക്തമാക്കി.

കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനപൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു. താന്‍ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു. ''കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫിസില്‍ തുടര്‍ച്ചയായ അവലോകന യോഗങ്ങള്‍ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു'' രാം മനോഹര്‍ നായിഡു പറഞ്ഞു. ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം മാര്‍ച്ചിനു ശേഷം മുന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയ്ക്ക് ദിവസവും 2200ഓളം സര്‍വീസുകളുണ്ട്. 10 ശതമാനം വെട്ടിക്കുറയ്ക്കുന്നതോടെ ദിവസവും 200ലേറെ സര്‍വീസുകള്‍ ഇന്‍ഡിഗോയ്ക്ക് കുറവു വരും.

അതേ സമയം ഇന്‍ഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധിയില്‍ പൈലറ്റ്‌സ് അസോസിയേഷന് പാര്‍ലമെന്റ് സമിതി നോട്ടീസ് നല്‍കി. ഉടന്‍ സമിതിക്ക് മുന്‍പിലെത്തുമെന്ന് അസോസിയേഷന്‍ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ 4600 വിമാനങ്ങള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസ് റദ്ദാക്കുകയാണെങ്കില്‍ ആറ് മണിക്കൂര്‍ മുന്‍പെങ്കിലും യാത്രക്കാര്‍ക്ക് വിവരം നല്‍കണമെന്നാണ് ഇന്‍ഡിഗോക്ക് നല്‍കിയ നിര്‍ദ്ദേശം. വ്യോമയാനമന്ത്രാലയം ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങി.

പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. അതിനിടെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും. പ്രവര്‍ത്തനം സാധാരണ നിലയിലായെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ പറയുന്നത്. എന്നാല്‍ ദിവസവും വിമാന സര്‍വീസുകള്‍ മുടങ്ങി. വിമാന യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കണമെന്ന് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്‍ഡിഗോയുടെ അഞ്ച് ശതമാനം ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

അഞ്ഞൂറോളം സര്‍വീസുകളാണ് ഇന്നലെ തടസ്സപ്പെട്ടത്. ഷെഡ്യൂളുകളില്‍ സ്ഥിരത കൈവരിക്കാന്‍ പ്രതിദിനമുള്ള 400 മുതല്‍ 500 സര്‍വീസുകള്‍ ഇന്‍ഡിഗോ വെട്ടിച്ചുരുക്കി. നിലവില്‍ 2,300ലേറെ സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തിയിരുന്നത്. ഇനിയത് 1,800 മുതല്‍ 1,900 സര്‍വീസുകള്‍ വരെയായി കുറയും. റദ്ദാക്കപ്പെടുന്ന സര്‍വീസുകളെക്കുറിച്ച് യാത്രക്കാരെ 72 മണിക്കൂറിന് മുന്‍പ് അറിയിക്കും. എല്ലാം സാധാരണ നിലയിലായെന്നും യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമചോദിക്കുന്നതായും ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെയും ഡിജിസിഎ രൂപീകരിച്ച നാലംഗ അന്വേഷണ സമിതി ഉടന്‍ വിളിച്ചുവരുത്തുമെന്നാണ് വിവരം.

പുതുക്കിയ ഷെഡ്യുളുകള്‍ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. വിമാന യാത്രക്കാരുടെ ബുദ്ധിമുട്ട് അവസാനിപ്പിക്കണമെന്ന് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ വലയ്ക്കുന്ന നിലയിലാകരുതെന്നും പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന.

Similar News