മെല്‍ബണില്‍ ഇസ്ലാമോഫോബിയ: മതപ്രഭാഷകനെയും ഭാര്യയെയും വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍; ഓസ്ട്രേലിയയില്‍ മുസ്ലീം വിരുദ്ധ വിദ്വേഷം പടരുന്നവോ?
ഓസ്ട്രേലിയയില്‍ മുസ്ലീം മതപ്രഭാഷകനും ഭാര്യയും അക്രമത്തിന് ഇരയായ സംഭവം ആശങ്ക പരത്തുന്നതായി റിപ്പോര്‍ട്ട്. മെല്‍ബണിലെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള നോബിള്‍ പാര്‍ക്കിലെ ബോസ്നിയന്‍ ഹെര്‍സഗോവിന ഇസ്ലാമിക് സൊസൈറ്റിയുടെ ഇമാം ഇസ്മെറ്റ് പര്‍ഡിക്കിനെതിരെ കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത് ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയും ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രിയില്‍ ഡാന്‍ഡെനോങ് സൗത്തിലെ സൗത്ത് ഗിപ്സ്ലാന്‍ഡ് ഹൈവേയിലൂടെ വാഹനമോടിക്കുമ്പോള്‍ ഒരു ചെറിയ കറുത്ത ഹാച്ച്ബാക്ക് കാര്‍ അവരുടെ വാഹനത്തിനൊപ്പം വന്നു.
കാറിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതായും ഹിജാബ് ധരിച്ച പര്‍ഡിക്കിന്റെ ഭാര്യയെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിന് വിവരം ലഭിച്ചു. ദമ്പതികളുടെ വാഹനത്തിന് നേരെ ഇവര്‍ കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് അക്രമികള്‍ ഹാച്ച്ബാക്കില്‍ നിന്ന് ഇറങ്ങി ദമ്പതികളുടെ വാഹനം ചവിട്ടുകയും ഇടിക്കുകയും ചെയ്തു. അതിനിടെ പര്‍ഡിക്കിന്റെ ഭാര്യ ആക്രമണം ചിത്രീകരിക്കുമ്പോള്‍ ഭാര്യയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ പര്‍ഡിക്കിനെ അവര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് അതുവഴി കടന്നുപോയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ വാഹനം സംഭവത്തില്‍ ഇടപെടുകയായിരുന്നു.
അതിനിടെ അക്രമികള്‍ കാറില്‍ തിരികെ കയറി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പര്‍ഡിക്ക് തനിക്കും ഭാര്യക്കും നേര്‍ക്കുണ്ടായ ആക്രമണത്തില്‍ നടുങ്ങിപ്പോയതായി വെളിപ്പെടുത്തി. എന്നാല്‍ ഇരുവര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി. താനും കുടുംബവും സുഖമായിരിക്കുന്നതായി പര്‍ഡിക്ക് ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ ബോസ്നിയന്‍ ഹെര്‍സഗോവിന ഇസ്ലാമിക് സൊസൈറ്റി ആക്രമണത്തെ അപലപിച്ചു. ഇമാം പാര്‍ഡിക്ക് കഴിഞ്ഞ 12 വര്‍ഷങ്ങളായി മതനേതാവ്, അധ്യാപകന്‍, ഇന്റര്‍ഫെയ്ത്ത് വക്താവ് എന്നീ നിലകളില്‍ സജീവമാണ്. 'ഇത്തരം വിദ്വേഷവും അക്രമവും തടയാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം എല്ലാ ഓസ്‌ട്രേലിയക്കാരോടും ആഹ്വാനം ചെയ്തു.
'ഓസ്‌ട്രേലിയയിലുടനീളം ഉയര്‍ന്നുവരുന്ന മുസ്ലീം വിരുദ്ധ വിദ്വേഷത്തിന്റെ ഒരു തരംഗത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാമോഫോബിയയെ നേരിടാനും നിലവിലുള്ളതും പുതിയതുമായ വിമര്‍ശന വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്ഥാപനങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അധികാരികളില്‍ നിന്നും കമ്മ്യൂണിറ്റി നേതാക്കള്‍ ശക്തമായ നടപടി വേണമെന്ന് ബോസ്നിയന്‍ ഹെര്‍സഗോവിന ഇസ്ലാമിക് സൊസൈറ്റി ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സിലും സംഭവത്തെ അപലപിച്ചു. ഇതിനെ ഓസ്ട്രേലിയയിലെ മുസ്ലീം സമുദായം നേരിടുന്ന വര്‍ദ്ധിച്ചുവരുന്ന അപകടത്തിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന ഓര്‍മ്മപ്പെടുത്തലായി വിശേഷിപ്പിക്കുകയും ചെയ്്തു.
സംഭവത്തിന് ഉത്തരവാദികളായവരെ അടിയന്തിരമായി തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും ഓസ്‌ട്രേലിയയിലെ ഇസ്ലാമോഫോബിയ, തീവ്ര വലതുപക്ഷ തീവ്രവാദം, വിദ്വേഷം വളര്‍ത്തുന്ന അക്രമം എന്നിവയെ നേരിടാന്‍ ശക്തമായ ദേശീയ നടപടി സ്വീകരിക്കാനും സംഘടന ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നതായി വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. സംഭവത്തിന്റെ വിവരങ്ങളോ ദൃശ്യങ്ങളോ ഉള്ള ആര്‍ക്കും ക്രൈം സ്റ്റോപ്പേഴ്‌സിനെ വിളിക്കാമെന്നും അവര്‍ വ്യക്തമാക്കി. സിഡ്നിയിലെ ബീച്ചില്‍ ഈയിടെ ജുതവംശജരെ കൂട്ടക്കൊല ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ആണോ ഇത്തരത്തിലുള്ള ഒരാക്രമണം ഉണ്ടായത് എന്നാണ് സ്വാഭാവികമായും സംശയിക്കേണ്ടത്.
