അജിത് പവാറിനൊപ്പം പൊലിഞ്ഞത് ആകാശത്തെ ആ പെണ്‍കരുത്ത്; 1500 മണിക്കൂര്‍ ആകാശം കീഴടക്കിയവള്‍; സൈനികന്റെ മകള്‍; വിമാനം നിയന്ത്രിച്ചിരുന്നത് അവര്‍ രണ്ടുപേര്‍; ആരാണ് ക്യാപ്റ്റന്‍ ശാംഭവി പഥക്

Update: 2026-01-28 11:22 GMT

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെ ഉണ്ടായ വിമാനാപകടത്തില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നടുക്കത്തോടെയാണ് രാജ്യം കേട്ടത്. ഡല്‍ഹി ആസ്ഥാനമായുള്ള വിഎസ്ആര്‍ ഏവിയേഷന്റെ കീഴിലുള്ള ലീര്‍ ജെറ്റ് 45 ഇന്ന് രാവിലെ 8 മണിയോടെയാണ് തകര്‍ന്ന് വീണത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട് ബാരാമതിയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ബുധനാഴ്ച രാവിലെ 08:10-ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം 08:49-ഓടെയാണ് അപകടത്തില്‍ പെട്ടത്.

ആരാണ് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റ് എന്ന ചോദ്യമാണ് ഈ സാഹചര്യത്തില്‍ എല്ലാവരുടേയും മനസില്‍ ഉയര്‍ന്നത്. അജിത് പവാറിനേയും വഹിച്ചുകൊണ്ടുള്ള വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍ അഥവാ പ്രധാന പൈലറ്റായിരുന്നത് ക്യാപ്റ്റന്‍ ശാംഭവി പതക് ആണ്. അപകടത്തില്‍ ഇവരും തല്‍ക്ഷണം മരിച്ചിരുന്നു. ഒരു സൈനികോദ്യോഗസ്ഥന്റെ മകളാണ് ഡല്‍ഹി സ്വദേശിനിയായ ഈ യുവ പൈലറ്റ്. 1500 മണിക്കൂറോളം വിമാനം പറത്തി പരിചയമുണ്ട് ശാംഭവിക്ക്. ക്യാപ്റ്റന്‍ സുമിത് കപൂര്‍, ക്യാപ്റ്റന്‍ ശാംഭവി പഥക് എന്നിവരുടെ കൈകളിലായിരുന്നു വിമാനത്തിന്റെ നിയന്ത്രണം. ക്യാപ്റ്റന്‍ സുമിത് കപൂറും ക്യാപ്റ്റന്‍ ശാംഭവി പഥകുമാണ് വിമാനം പറത്തിയതെന്ന് വിഎസ്ആര്‍ ഏവിയേഷന്‍ അപകടത്തിന് പിന്നാലെ സ്ഥിരീകരിച്ചിരുന്നു.

ക്യാപ്റ്റന്‍ ശാംഭവി പഥക് വിമാനത്തില്‍ പൈലറ്റ്-ഇന്‍-കമാന്‍ഡായാണ് പ്രവര്‍ത്തിച്ചത്. ഒരു ആര്‍മി ഓഫീസറുടെ മകളാണ് ക്യാപ്റ്റന്‍ ശാംഭവി പഥക്. എയര്‍ഫോഴ്‌സ് ബാല ഭാരതി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ പിന്നീട് വ്യോമയാനരംഗത്ത് ഉന്നത വിദ്യാഭ്യാസം നേടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച് മുംബൈ സര്‍വകലാശാലയില്‍ നിന്ന് എയറോനോട്ടിക്‌സ്, ഏവിയേഷന്‍, എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയില്‍ ശാംഭവി സയന്‍സ് ബിരുദം നേടി. പിന്നീട് ന്യൂസിലാന്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ പൈലറ്റ് അക്കാദമിയില്‍ പ്രൊഫഷണല്‍ പൈലറ്റ് പരിശീലനം നേടി.

ക്യാപ്റ്റന്‍ സുമിത് കപൂര്‍ പലയിനത്തില്‍പ്പെട്ട വിമാനങ്ങളിലായി 16,000 മണിക്കൂറിലധികം പറക്കല്‍ പരിചയം ഉള്ള ആളായിരുന്നു. സഹാറ, ജെറ്റ്ലൈന്‍, ജെറ്റ് എയര്‍വേയ്സ് എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അപകടം നടന്ന വിമാനത്തില്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് ഉള്‍പ്പെടെയുള്ള നിര്‍ണായക ഘട്ടങ്ങള്‍ നിയന്ത്രിക്കേണ്ടത് സുമിത് കപൂര്‍ ആയിരുന്നു. രണ്ട് പൈലറ്റുമാരും ബിസിനസ് ജെറ്റ് വിമാനങ്ങള്‍ പറത്തി നല്ല പരിചയമുള്ളവര്‍ ആയിരുന്നവെന്നാണ് അപകടത്തിന് ശേഷം വിഎസ്ആര്‍ ഏവിയേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ വികെ സിംഗ് പറഞ്ഞത്. വിമാനത്തിന് പുറപ്പെടുന്നതിന് മുമ്പ് സാങ്കേതിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

ആരാണ് ശാംഭവി പതക്?

ന്യൂഡല്‍ഹിയിലെ എയര്‍ ഫോഴ്സ് ബല്‍ ഭാരതി സ്‌കൂളില്‍ 2016-2018 വര്‍ഷമാണ് ശാംഭവി പതക് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം ന്യൂസിലന്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ പൈലറ്റ് അക്കാദമിയില്‍ നിന്ന് കൊമേഴ്സ്യല്‍ പൈലറ്റ് ട്രെയിനിങ്ങും ഫ്ളൈറ്റ് ക്രൂ ട്രെയിനിങ്ങും പൂര്‍ത്തിയാക്കി. മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് എയ്റോനോട്ടിക്സ്, ഏവിയേഷന്‍ ആന്‍ഡ് എയ്റോസ്പേസില്‍ ബിഎസ്സി ബിരുദവും ശാംഭവി നേടിയിട്ടുണ്ട്. മധ്യപ്രദേശ് ഫ്ളൈയിങ് ക്ലബ്ബിലെ അസിസ്റ്റന്റ് ഫ്ളൈയിങ് ഇന്‍സ്ട്രക്ടര്‍ കൂടിയാണ് ക്യാപ്റ്റന്‍ ശാംഭവി പതക്. ഫ്ളൈറ്റ് ഇന്‍സ്ട്രക്ടര്‍ റേറ്റിങ്ങും (എ) ഇവര്‍ക്കുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് ഫ്രോസന്‍ എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് ലൈസന്‍സ് അഥവാ എടിപിഎല്‍ സ്വന്തമാക്കിയ ശാംഭവി പതക്കിന് വ്യോമയാാന മേഖലയിലെ ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്. സ്പൈസ്ജെറ്റ് ലിമിറ്റഡിന്റെ ഏവിയേഷന്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് (2022 മാര്‍ച്ച്), ജോര്‍ദാന്‍ എയര്‍ലൈന്‍ ട്രെയിനിങ് ആന്‍ഡ് സിമുലേഷനില്‍ നിന്ന് എ320 വിമാനങ്ങള്‍ക്കായുള്ള ജെറ്റ് ഓറിയന്റേഷന്‍ ട്രെയിനിങ് (2022 ഫെബ്രുവരി), ഡിജിസിഎയില്‍ നിന്ന് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (2020 മേയ്), സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് ന്യൂസിലന്‍ഡില്‍ നിന്ന് സിഎഎ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് (2019 നവംബര്‍), ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ലെവല്‍ 6 എന്നിവയാണ് ക്യാപ്റ്റന്‍ ശാംഭവി പതകിന്റെ നേട്ടങ്ങള്‍.

ശാംഭവി പഥക്കിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം, 2018-നും 2019-നും ഇടയില്‍ ന്യൂസിലാന്‍ഡ് ഇന്റര്‍നാഷണല്‍ കൊമേഴ്സ്യല്‍ പൈലറ്റ് അക്കാദമിയില്‍ നിന്നാണ് അവര്‍ പൈലറ്റ് പരിശീലനം നേടിയത്. മുംബൈ സര്‍വകലാശാലയില്‍ നിന്ന് എയറോനോട്ടിക്‌സ്/ഏവിയേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിഎസ്സി ബിരുദം നേടിയ അവര്‍ ഡല്‍ഹിയിലെ എയര്‍ഫോഴ്സ് ബാല്‍ ഭാരതി സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് ഫ്രോസണ്‍ എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സും (ATPL) അവര്‍ നേടിയിരുന്നു.

തന്റെ കരിയറില്‍ നിരവധി ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും ക്യാപ്റ്റന്‍ ശാംഭവി സ്വന്തമാക്കിയിരുന്നു. 2022 മാര്‍ച്ചില്‍ സ്പൈസ് ജെറ്റ് ലിമിറ്റഡില്‍ നിന്ന് ഏവിയേഷന്‍ സെക്യൂരിറ്റി (AVSEC) സര്‍ട്ടിഫിക്കേഷനും, അതേ വര്‍ഷം ഫെബ്രുവരിയില്‍ ജോര്‍ദാന്‍ എയര്‍ലൈന്‍ ട്രെയിനിംഗ് ആന്‍ഡ് സിമുലേഷനില്‍ നിന്ന് ജെറ്റ് ഓറിയന്റേഷന്‍ ട്രെയിനിംഗും (A320) അവര്‍ പൂര്‍ത്തിയാക്കി. 2019 നവംബറില്‍ ന്യൂസിലാന്‍ഡ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നുള്ള കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സും, അതേ വര്‍ഷം ജനുവരിയില്‍ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ (ICAO) നിന്നുള്ള ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ലെവല്‍ 6 സര്‍ട്ടിഫിക്കറ്റും അവര്‍ കരസ്ഥമാക്കിയിരുന്നു. മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ് ലിമിറ്റഡില്‍ നിന്നുള്ള ഫ്ലൈറ്റ് ഇന്‍സ്ട്രക്ടര്‍ റേറ്റിംഗും അവര്‍ക്ക് ഉണ്ടായിരുന്നു. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ നല്‍കുന്ന വിവരം അനുസരിച്ച്, ഡിജിസിഎ നല്‍കിയ അവരുടെ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സിന്റെ കാലാവധി 2025 മെയ് മാസത്തില്‍ അവസാനിച്ചിരുന്നു.

രണ്ട് പൈലറ്റുമാര്‍ക്കും അജിത് പവാറിനും പുറമേ, പവാറിന്റെ പിഎയും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറുമാണ് കൊല്ലപ്പെട്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ബാരാമതിയിലേക്ക് പോകുകയായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍.

Tags:    

Similar News