താന്‍ നല്‍കുന്ന ഉറപ്പിന് സ്വന്തം പേരിനേക്കാള്‍ മൂല്യം നല്‍കിയ സംരംഭകന്‍; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ വരെ എത്തിയ മലയാളി വ്യവസായി; 13 ലക്ഷം ഫോളോവേഴ്സിന്റെ റോള്‍ മോഡല്‍! വളര്‍ച്ചയുടെ ഏക മൂലധനം 'ആത്മവിശ്വാസം' മാത്രം; ആഡംബരങ്ങളുടെ നടുവില്‍ സി.ജെ. റോയ് എന്തിന് മരണം തിരഞ്ഞെടുത്തു? കാരണമറിയാതെ പകച്ച് ബിസിനസ് സമൂഹം

Update: 2026-01-30 16:55 GMT

ബംഗളുരു: ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പര്യായമായി ബിസിനസ് ലോകം ഉറ്റുനോക്കിയ സി.ജെ. റോയ് ജീവനൊടുക്കിയത് വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. താന്‍ നല്‍കുന്ന ഉറപ്പിന് സ്വന്തം പേരിനേക്കാള്‍ മൂല്യമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത സംരംഭകന്‍. ബംഗളൂരുവിലെ സ്വന്തം ഓഫീസില്‍ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുമ്പോള്‍ അവശേഷിപ്പിക്കുന്നത് ഒട്ടേറെ ദുരൂഹതകളാണ്. സാധാരണക്കാരനില്‍ നിന്ന് ശതകോടീശ്വരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയും, ഒടുവില്‍ അപ്രതീക്ഷിതമായ മടക്കവും ഒരു സിനിമയെ വെല്ലുന്ന നാടകീയത നിറഞ്ഞതാണ്.

തൃശ്ശൂര്‍ ഗുരുവായൂര്‍ സ്വദേശിയാണെങ്കിലും റോയിയുടെ വളര്‍ച്ച ബംഗളൂരുവിലായിരുന്നു. ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, എച്ച്.പി (HP) എന്ന ആഗോള ഐടി ഭീമന്റെ പ്ലാനിംഗ് വിഭാഗത്തില്‍ സുരക്ഷിതമായ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, മറ്റൊരാളുടെ കീഴിലല്ല, സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാനായിരുന്നു റോയിയുടെ തീരുമാനം. 1997-ല്‍ ആ ജോലി ഉപേക്ഷിച്ച് അദ്ദേഹം റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടുവെക്കുമ്പോള്‍ കൈയ്യിലുണ്ടായിരുന്ന ഏക മൂലധനം 'ആത്മവിശ്വാസം' മാത്രമായിരുന്നു.

ബെംഗളൂരു മുതല്‍ ദുബായ് വരെ പടര്‍ന്ന സാമ്രാജ്യം

കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്ന പേര് ദക്ഷിണേന്ത്യയിലെയും ഗള്‍ഫിലെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു ബ്രാന്‍ഡായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. 165-ലേറെ പ്രോജക്റ്റുകള്‍, 15,000-ത്തിലധികം ഉപഭോക്താക്കള്‍, കടബാധ്യതകളില്ലാത്ത വളര്‍ച്ച.... സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയ ബ്രാന്‍ഡായി മാറി സി ജെ റോയ് എന്ന സംരഭകന്‍. ബംഗളൂരു, കൊച്ചി, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ പടര്‍ന്നുപന്തലിച്ച ബിസിനസ്. പരമ്പരാഗത ബില്‍ഡര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കൃത്യമായ പ്ലാനിംഗിലൂടെ അദ്ദേഹം കമ്പനിയെ ലാഭത്തില്‍ നിലനിര്‍ത്തി. വെറുമൊരു റിയല്‍ എസ്റ്റേറ്റ് ഉടമ എന്നതില്‍ നിന്ന് റോയ് ഒരു സെലിബ്രിറ്റിയായി വളര്‍ന്നു. വിനോദ-വിദ്യാഭ്യാസ-വ്യോമയാന മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. കാസിനോവ, അനോമി തുടങ്ങിയ വന്‍കിട ചിത്രങ്ങളുടെ നിര്‍മ്മാതാവായി. മോഹന്‍ലാല്‍ ചിത്രം ആദി ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ വരെയാകാന്‍ ഒരു മലയാളി സംരംഭകന് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഇന്‍സ്റ്റാഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്‌സുമായി പുതിയ തലമുറയ്ക്കും അദ്ദേഹം ഒരു റോള്‍ മോഡലായിരുന്നു.

വിശ്വസിക്കാനാകാത്ത അന്ത്യം

എപ്പോഴും ഇച്ഛാശക്തിയെക്കുറിച്ചും ജീവിതവിജയത്തെക്കുറിച്ചും സംസാരിച്ചിരുന്ന ഒരാള്‍, 56-ാം വയസ്സില്‍ സ്വയം വെടിയുതിര്‍ത്ത് ജീവിതം അവസാനിപ്പിച്ചു എന്നത് ബിസിനസ് സമൂഹത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല. ആഡംബരങ്ങളുടെ നടുവിലും, കടുത്ത പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ടിരുന്ന റോയ് എന്തിനു ഇത്തരമൊരു തീരുമാനമെടുത്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ജീവിതം ആഘോഷമാക്കിയ സംരംഭകന്‍

ഐടി കമ്പനിയിലെ സുരക്ഷിത ജോലി ഉപേക്ഷിച്ചാണ് തൊണ്ണൂറുകളുടെ അവസാനപാദത്തില്‍ റോയ് റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് ഇറങ്ങിയത്. അസാധാരണമായ പ്രതിസന്ധികള്‍ നേരിട്ട് വിജയിച്ച റോയി എന്ന സംരംഭകന്റെ ആത്മഹത്യ വലിയ നടുക്കമാണ് ബിസിനസ് സമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ജീവിതം ആഘോഷമാക്കിയ സംരംഭകനാണ് സി ജെ റോയ്. ആഡംബരങ്ങളുടെയും സുഖലോലുപതയുടെയും നടുവില്‍ നിന്നുകൊണ്ട് സ്വന്തം ബിസിനസ് സ്ഥാപനത്തേക്കാള്‍ വലിയൊരു ബ്രാന്‍ഡായി വളര്‍ന്ന ശതകോടീശ്വരന്‍. കുടുംബവേരുകള്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിലാണെങ്കിലും ചിരിയന്‍കണ്ടത്ത് ജോസഫ് റോയ് ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബെംഗളൂരുവിലാണ്. ഫ്രാന്‍സിലും സ്വിറ്റ്‌സര്‍ലന്റിലും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റോയ് എച്ച് പി എന്ന വമ്പന്‍ ഐടി സ്ഥാപനത്തിലെ പ്ലാനിങ് വിഭാഗത്തില്‍ ജോലിയില്‍ ചേര്‍ന്നുകൊണ്ടാണ് കരിയര്‍ തുടങ്ങിയത്.

ജോലി ഉപേക്ഷിച്ച് 1997ല്‍ റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങുമ്പോള്‍ ആത്മവിശ്വാസമായിരുന്നു റോയിയുടെ മുഖ്യ മൂലധനം. അതിവേഗത്തിലായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും റോയിയുടെയും വളര്‍ച്ച. ബെംഗളൂരുവില്‍ നിന്ന് തുടങ്ങിയ റിയല്‍ എസ്റ്റേറ്റ് വിജയഗാഥ റോയ് കേരളത്തിലേക്കും കടലിനക്കരെ ദുബൈയിലേക്കും പടര്‍ത്തി. 165ലേറെ വമ്പന്‍ ഫ്‌ലാറ്റ് പ്രോജക്റ്റുകളിലൂടെ ഉപഭോക്താക്കളുടെ വിശ്വാസമാര്‍ജിച്ച റോയ് സിനിമയടക്കം മറ്റ് പല മേഖലകളിലേക്കും തന്റെ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചു.

കാസിനോവയും അനോമിയുമടക്കം മലയാളത്തിലും കന്നഡയിലും തെലുങ്കിലുമായി പത്തിലേറെ സിനിമകളുടെ നിര്‍മാതാവായി. ആദിയടക്കം ചില സിനിമകളിലൂടെ അഭിനയത്തിലും ഒരു കൈ നോക്കി. കൈവച്ച മേഖലകളിലെല്ലാം നേടിയ വമ്പന്‍ വിജയം റോയ് എന്ന സംരംഭകന് വലിയ ആരാധക പിന്തുണയും നേടിക്കൊടുത്തു. ഇന്‍സ്റ്റഗ്രാമില്‍ പതിമൂന്ന് ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുണ്ട് സി ജെ റോയിയുടെ അക്കൗണ്ട്. ആത്മവിശ്വാസത്തെക്കുറിച്ചും ഇച്ഛാശക്തിയെ കുറിച്ചുമാണ് എപ്പോഴും റോയ് സംസാരിച്ചിരുന്നത്. വലിയ വെല്ലുവിളികളെ മറികടന്ന് വമ്പന്‍ സാമ്രാജ്യം കെട്ടിപ്പടുത്ത റോയിയുടെ ദാരുണമായ ഈ അന്ത്യത്തിനു പിന്നിലെ കാരണങ്ങള്‍ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവിശ്വസനീയമാണ്.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത പേരാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടേത്. ഒരു സാധാരണക്കാരനായി തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വന്തം പേര് എഴുതിചേര്‍ക്കാന്‍ സിജെ റോയിക്ക് കഴിഞ്ഞിരുന്നു.കേരളത്തിലും, ബംഗളൂരുവിലും ഗള്‍ഫിലുമായി വന്‍ നിക്ഷേപങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് ഈ മേഖലയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നേടിയെടുത്തത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന ട്രെന്‍ഡുകളും ദീര്‍ഘവീക്ഷണവുമാണ് സി.ജെ റോയി എന്ന വ്യവസായിയെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉന്നതങ്ങളിലെത്തിച്ചത്. ദക്ഷിണേന്ത്യയിലെ വിവധ നഗരങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്.

കൊച്ചിയില്‍ ജനിച്ച റോയ് കോളജ് വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. സാധാരണ ബിള്‍ഡര്‍മാരുടെ ചിന്തയില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കാന്‍ റോയിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കടബാദ്ധ്യതകളില്‍ പെടാതെ കമ്പനി മുന്നോട്ട് പോകുകയും ചെയ്തു. ഈ മേഖലയില്‍ പരമപ്രധാനമായ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു.

200ന് അടുത്ത് വന്‍കിട പ്രോജക്റ്റുകളിലായി 15,000ല്‍ അധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളില്‍ ഗ്രൂപ്പ് സാന്നിദ്ധ്യമറിയിച്ചു. കേരളത്തില്‍ നിരവധി റിയാലിറ്റി ഷോകള്‍ സ്പോണ്‍സര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായിരുന്നു റോയിയുടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്.സിനിമാ നിര്‍മാണ മേഖലയിലും അദ്ദേഹം സാന്നിദ്ധ്യം അറിയിച്ചു. നാല് മലയാള സിനിമകള്‍ നിര്‍മിച്ചു. കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിദ്ധ്യം അറിയിച്ച വ്യക്തിയായിരുന്നു. കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്പോണ്‍സര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കേരളമെങ്ങും അറിയുന്ന വലിയ പേരായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പും സിജെ റോയിയും.

Tags:    

Similar News