'ദി അവഞ്ചേഴ്സ്' സിനിമകളിൽ മാത്രം കാണുന്ന ആ പടുകൂറ്റൻ ആകാശക്കപ്പലുകൾ ഇനി നിങ്ങളുടെ കൺമുന്നിൽ കാണാം!! ലോകത്തെ വീണ്ടും ഞെട്ടിപ്പിക്കാനൊരുങ്ങി ചൈന; മല്ലന്മാരെ മുട്ടുകുത്തിക്കാൻ 'നാന്റിയൻമെൻ' പദ്ധതി; 800 അടിയോളം നീളം; കൂട്ടിന് നൂറോളം ഡ്രോൺ വിമാനങ്ങൾ; ഡ്രാഗണിന്റെ നീക്കത്തിൽ പകച്ച് രാജ്യങ്ങൾ
ബെയ്‌ജിങ്: നൂറോളം ആളില്ലാ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനും ഭൂമിയുടെ ഏതരികിലേക്കും പറക്കാനും കഴിയുന്ന ഒരു ഭാവി 'സ്റ്റാര്‍ വാര്‍സ്' ബഹിരാകാശ വാഹനം തയ്യാറാക്കി ചൈന. 794 അടി നീളവും 2244 അടി വീതിയും 120,000 ടണ്‍ ഭാരവുമുള്ള ലുവാനിയാവോ അടുത്ത 20 മുതല്‍ 30 വര്‍ഷത്തിനുള്ളില്‍ ആകാശത്ത് ഉയരുമെന്ന് ചൈന അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായി കണക്കാക്കപ്പെടുന്ന ഈ പേടകം 88 ആളില്ലാ ഷുവാന്‍ നു യുദ്ധവിമാനങ്ങള്‍ വരെ വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വിമാനങ്ങള്‍ ഇപ്പോഴും ആശയപരമായ ഘട്ടത്തിലാണ്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിവുള്ള ഉയര്‍ന്ന തന്ത്രപ്രധാനമായ സ്റ്റെല്‍ത്ത് വിമാനങ്ങളായിട്ടായിരിക്കും ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലുവാന്നിയാവോ എപ്പോഴെങ്കിലും നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് വിദഗ്ദ്ധര്‍ക്ക് ഉറപ്പില്ല.
പലരും ഇത് ചൈനീസ് സര്‍ക്കാര്‍ പൊതുജനങ്ങളെ പ്രചോദിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ഒരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പൂര്‍ത്തിയായാല്‍, പുതിയ യുദ്ധക്കപ്പല്‍ എല്ലാവരെയും മറികടക്കും എന്നാണ് പ്രതിരോധ വിദഗ്ധനും ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിസിറ്റിംഗ് ഫെലോയുമായ പീറ്റര്‍ ലെയ്ടണ്‍ പറയുന്നത്. ലുവാന്നിയാവോയ്ക്ക് ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് മിസൈലുകളും മറ്റ് യുദ്ധവിമാനങ്ങളും അയയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിന് കൂടുതല്‍ ഫലപ്രദമായി എതിരാളികളെ ലക്ഷ്യം വെയ്ക്കാന്‍ കഴിയും എന്നാണ് പറയപ്പെടുന്നത്. ചൈനയുടെ വിശാലമായ 'നാന്റിയന്‍മെന്‍' പദ്ധതിയുടെ ഭാഗമാണ് ലുവാനിയാവോ. ചൈനയുടെ ബഹിരാകാശ, വ്യോമ ശേഷികള്‍ വികസിപ്പിക്കുക എന്നതാണ് ഈ വിശാലമായ പദ്ധതി ലക്ഷ്യമിടുന്നത്. 10 വര്‍ഷം മുമ്പാണ് ഈ യുദ്ധക്കപ്പല്‍ ആദ്യമായി വിഭാവനം ചെയ്തത്.
പലരും ഇതിനെ വെറും സയന്‍സ് ഫിക്ഷന്‍ ആയി തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഇതിന് പറന്നുയരാന്‍ കഴിയുമോ എന്ന് പലരും ഇപ്പോഴും സംശയത്തിലാണ്. ലുവാനിയാവോയുടെ വലിപ്പമുള്ള ഒരു വിമാനം പോലും ഭൂമിയില്‍ നിന്ന് പറന്നുയരാന്‍ ആവശ്യമായ സാങ്കേതികവിദ്യ ഇതുവരെ നിലവിലില്ല. ഇതിന് വലിയ അളവിലുള്ള ഇന്ധനം ആവശ്യമാണ്. കൂടാതെ പൂര്‍ണ്ണമായും പുതിയൊരു പ്രൊപ്പല്‍ഷന്‍ സംവിധാനവും ആവശ്യമാണ്.
ചൈനയ്ക്ക് ഇതിനെ പൂര്‍ണ്ണ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയും. എന്നിരുന്നാലും, വിമാനം പിന്നീട് ഇത് തകര്‍ന്ന് പോകും എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ലുവാനിയാവോയെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നതിന്, ചൈനയ്ക്ക് പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ ആവശ്യമാണ്. കുറച്ചുകാലമായി അത്തരത്തില്‍ ഒന്ന് വികസിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും പൂര്‍ണ വിജയം നേടിയിട്ടില്ല.
