'ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല, എല്‍ഡിഎഫ് മാത്രം'; തൊഴിലുറപ്പ് തൊഴിലാളികളോട് 'തള്ളിയ' കെ.കെ.ശൈലജയ്ക്ക് ട്രോള്‍മഴ; എന്ത് തോല്‍വിയാ എന്റെ പൊന്നേ...Best next CM' എന്ന് കമന്റുകള്‍

Update: 2026-02-10 09:36 GMT

കണ്ണൂര്‍: തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിക്കുന്നതിനിടെ ഓണം അലവന്‍സുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.കെ. ശൈലജ പറഞ്ഞ പരാമര്‍ശത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോള്‍. 'ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല, കേരളത്തില്‍ എല്‍ഡിഎഫ് ഉള്ളതുകൊണ്ട് മാത്രമാണിത്' എന്നാണ് ശൈലജ പറഞ്ഞത്. തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിക്കുന്നതിനിടെയാണ് കെ.കെ.ശൈലജയുടെ പരാമര്‍ശം. ഇതോടെ വിഡിയോക്ക് താഴെ ട്രോളുകള്‍ വരാന്‍ തുടങ്ങി.

കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിനെന്തിനാ ടീച്ചറേ മറ്റു സംസ്ഥാനങ്ങള്‍ അലവന്‍സ് കൊടുക്കുന്നതെന്ന് ചോദിച്ചാണ് വിഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നത്. ഓണത്തിന് ബംഗാളും തമിഴ്‌നാടും അലവന്‍സ് കോടുക്കണോയെന്നും ദീപാവലിക്കും ദസറയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അലവന്‍സ് കൊടുക്കാറുണ്ടോയെന്നും ചോദ്യം ഉയരുന്നുണ്ട്. എവിടെ നിന്നുള്ള വിഡിയോ ആണെന്നതില്‍ വ്യക്തതയില്ലെങ്കിലും സോഷ്യല്‍ ഇടങ്ങളില്‍ ചിരി നിറയ്ക്കുന്നുണ്ട് വിഡിയോ. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം കേന്ദ്രത്തോട് ശക്തമായി പോരാടി നേടിയെടുത്തതാണെന്നും ടീച്ചര്‍ പറയുന്നു. ഇടത് ഹാന്‍ഡിലുകളില്‍ നിന്നുവന്ന പോസ്റ്റുകളില്‍ നിന്ന് വിഡിയോ അടര്‍ത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളാണ് ട്രോള്‍ പൂരത്തിന് വഴിവച്ച പോസ്റ്റുകള്‍ ഇട്ടത്. 'സൗദിയില്‍ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിന്റെ പരാജയം ആണ്' എന്നായിരുന്നു മറ്റൊരു ട്രോള്‍.

ചില രസകരമായ കമന്റുകള്‍ ഇങ്ങനെ:

ജിജോ കണിമംഗലം - 'ഓണത്തിന് പിന്നെ ബംഗാളില്‍ അലവന്‍സ് കൊടുക്കോ.... ശമ്പളം ഒക്ടോബര്‍ മുതല്‍ കിട്ടിയിട്ടില്ല... എന്നാലും ഇവരുടെ തള്ളിന് ഒരു കുറവുമില്ല...'

മുഹമ്മദ് നിസാര്‍ കെ.അബു - 'അല്ല ഓണം കേരളത്തില്‍ അല്ലേ ഉള്ളൂ.. എന്ത് തോല്‍വിയാ എന്റെ പൊന്നേ...Best next CM'

ശശി കുമാര്‍ - 'അമേരിക്കയില്‍ പോയി ട്രംപിനെ പാഠം പഠിപ്പിക്കും എന്ന് പറയാനും മടിക്കില്ല..ലോക തള്ളല്‍...'

സലീം കോലിക്കല്‍ - 'സൗദിയില്‍ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിന്റെ പരാജയം കൂടി ആണ്, ദീപാവലിക്ക് അലവന്‍സ് തമിഴ്‌നാട് കൊടുക്കുന്ന പോലെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല. ദസറക്ക് കര്‍ണ്ണാടക കൊടുക്കുന്ന പോലെ, ദുര്‍ഗ്ഗാ പൂജക്ക് ബംഗാള്‍ കൊടുക്കുന്ന പോലെ മറ്റൊരു സംസ്ഥാനവും കൊടുക്കുന്നില്ല...'

ആഷ് ഗാര്‍ഡന്‍ - 'ഓണം മലയാളി ഫെസ്റ്റിവല്‍ അല്ലേ, മറ്റ് സ്റ്റേറ്റുകള്‍ എന്തിനാ കൊടുക്കുന്നത്.... നവരാത്രി, ദീപാവലിക്കു ഒക്കെ എല്‍ഡിഎഫ് എന്തെങ്കിലും ചെയ്തു എന്നുപറഞ്ഞാല്‍ മനസ്സിലാകും... ഈ ഇടതു പക്ഷത്തിന്റെ മൊത്തം കിളി പോയി ഇരിക്കുകയാണോ..?'

അഷര്‍ കെ.പി - 'സിഐഡി മൂസയില്‍ ക്യാപ്റ്റന്‍ രാജു പറയുന്നുണ്ട് 'ഈ കാര്‍ ജെയിംസ് ബോണ്ടിന് പോലുമില്ല' എന്ന് . അതെന്താ എന്ന് ദിലീപ് ചോദിക്കുമ്പോള്‍ രാജു പറയുന്നതാണ് രസം. 'ഈ കാര്‍ എന്റെ കയ്യിലല്ലേ പിന്നെങ്ങനെയാ' എന്ന്. അതുപോലെ ഓണം കേരളത്തിന്റെ ആഘോഷമാ പിന്നെങ്ങനെയാ മറ്റു സംസ്ഥാനങ്ങള്‍ ഓണത്തിന് പ്രത്യേകിച്ച് പൈസ കൊടുക്കുക...'

ബാപ്പു പുന്നാറ്റില്‍ - 'ഓണത്തിന് ഞങ്ങള്‍ക്കും കിട്ടുന്നില്ല. ഗള്‍ഫില്‍ കാശുണ്ടായിട്ടെന്താ കാര്യം, കാശ് പോകട്ടെ, ഒരവധി പോലും ഇല്ല. ഞങ്ങള്‍ ബാത്ത് റൂമില്‍ കയറി കുറെ ഇന്‍ക്വിലാബ് വിളിച്ചു അരിശം തീര്‍ത്തു... ഇവിടെയും ഭരണം നമ്മുടെ മുരട്ട ചങ്കനെ ഏല്‍പ്പിക്കണം...'

റഹീസ് ബേഡകം - 'ഓണം മലയാളികളുടെ ആഘോഷമെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്. ബൈ ദ ബൈ ഇവരൊക്കെ എങ്ങനെ ടീച്ചര്‍ ആയി എന്ന് പുനപരിശോധിക്കാനുണ്ട്...'

Tags:    

Similar News