സര്‍ക്കാരിന് ഇരുട്ടടി; നവകേരള സര്‍വേ റദ്ദാക്കി ഹൈക്കോടതി; ജനങ്ങളുടെ പണമെടുത്ത് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നുവെന്ന പ്രതിപക്ഷ വാദങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വിധി; നവകേരള സര്‍വേ 'ഔട്ട്'! നിയമവിരുദ്ധമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് ഏറ്റ വമ്പന്‍ തിരിച്ചടി

Update: 2026-02-17 06:09 GMT

കൊച്ചി: സര്‍ക്കാരിന്റെ വിവാദമായ 'നവകേരള സര്‍വേ'ക്ക് ഹൈക്കോടതിയില്‍ നിന്നും കനത്ത പ്രഹരം. സര്‍വ്വേ ഹൈക്കോടതി റദ്ദാക്കി. സര്‍വേയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തി വരാത്ത കോടതി, സര്‍വേയുടെ ഫണ്ട് വിനിയോഗത്തില്‍ കടുത്ത സംശയം പ്രകടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് പാര്‍ട്ടി കേഡര്‍മാരെ ഇറക്കി സര്‍വേ നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് കോടതിയുടെ ഈ നിര്‍ണ്ണായക തീരുമാനം സര്‍വേയുടെ ഫണ്ട് സംബന്ധിച്ച കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട കോടതി, എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിനോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് തീരുമാനം.

നേരത്തെ ജനങ്ങളുടെ ആവശ്യങ്ങളറിയാന്‍ സര്‍വേ നടത്തുന്നതില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചുവെങ്കിലും, ഈ സര്‍വേയുടെ മറവില്‍ നടക്കുന്നത് രാഷ്ട്രീയ നീക്കങ്ങളാണോ എന്ന സംശയമാണ് കോടതി ഉയര്‍ത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് കോടതിയുടെ മുന്‍ ചോദ്യങ്ങള്‍. എല്‍ഡിഎഫ് പ്രകടനപത്രികയ്ക്കായി വിവരശേഖരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജിയിലെ വാദം ഗൗരവത്തോടെയാണ് കോടതി കാണ്ടത്. ഈ സാഹചര്യത്തിലാണ് സര്‍വ്വേ റദ്ദാക്കിയത്.

സര്‍വേയ്ക്ക് ഫണ്ട് നല്‍കുന്ന സ്രോതസ്സ് വെളിപ്പെടുത്തണമെന്നും അതില്‍ വ്യക്തത വേണമെന്നും കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിരുന്നു. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികളിലാണ് തീരുമാനം. സര്‍വ്വേ നിയമവിരുദ്ധം എന്ന് കോടതി വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കും തരത്തിലാണ് കോടതിയുടെ ഈ നിര്‍ണ്ണായക ഉത്തരവ്. സര്‍വേയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണങ്ങളില്‍ തൃപ്തി വരാത്ത കോടതി സര്‍വ്വേ റദ്ദാക്കുകയായിരുന്നു.

എല്‍ഡിഎഫ് പ്രകടനപത്രികയ്ക്ക് വേണ്ടി വിവരശേഖരണം നടത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടി കേഡര്‍മാരെയും ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളാണ് കോടതി വിധിയിലൂടെ ശരിവെക്കപ്പെട്ടത്. ജനങ്ങളുടെ ആവശ്യങ്ങളറിയാന്‍ സര്‍വേ നടത്തുന്നത് തെറ്റല്ലെങ്കിലും, ഇതിനായി ഫണ്ട് കണ്ടെത്തുന്നത് എവിടെ നിന്നാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍വേയ്ക്ക് ഫണ്ട് നല്‍കുന്ന സ്രോതസ്സ് വെളിപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലം കോടതിയെ തൃപ്തിപ്പെടുത്തിയില്ല.

സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. സര്‍വേയുമായി മുന്നോട്ട് പോകുന്നത് നിയമവിരുദ്ധമാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയ കോടതി, സര്‍വേ അപ്പാടെ റദ്ദാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ഈ വലിയ രാഷ്ട്രീയ നാടകം കോടതിയില്‍ പൊളിഞ്ഞതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ജനങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനും പാര്‍ട്ടിക്ക് വേണ്ടി അത് ഉപയോഗിക്കാനുമുള്ള നീക്കത്തിനാണ് കോടതി ഇപ്പോള്‍ കടിഞ്ഞാണിട്ടിരിക്കുന്നത്.

Similar News